മുടികൊഴിച്ചൽ സ്വിച്ചിട്ട പോലെ പിടിച്ച് നിർത്താം; മുരിങ്ങയില മാത്രം മതി..ഉപയോഗിക്കേണ്ടത് ഇങ്ങനെ
എന്ത് ചെയ്തിട്ടും മുടി കൊഴിച്ചൽ മാറുന്നില്ലെന്നാണോ? എന്നാൽ ഇനി മറ്റൊന്നിന് പുറകെയും പോകേണ്ട, മുരിങ്ങ തന്നെ പ്രയോഗിച്ച് നോക്കാം. അയ്യോ മുടി കൊഴിച്ചലിന് മുരിങ്ങയോ എന്നാണോ ചോദ്യം എന്നാൽ തീർച്ചയായും നിങ്ങൾക്ക് തെറ്റി. മുടിയുടെ അടിമുടി ആരോഗ്യത്തിന് ഏറ്റവും നല്ല 'മരുന്നാണ്' മുരിങ്ങ.
വിറ്റാമിൻ എ, സി, ബി കോംപ്ലക്സ് വിറ്റാമിനുകൾ കൂടാതെ ടാതെ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയുടെയെല്ലാം ഉറവിടമാണ് മുരിങ്ങ. ഇതാവട്ടെ മുടി വളർച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. വിശദമായി വായിക്കാം

മുരിങ്ങ ഇലകളിൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മുരിങ്ങയിലയിൽ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് കോശങ്ങളുടെ ഉത്പാദനം വർധിപ്പിക്കുന്നു. അതുവഴി തലയോട്ടിയുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. മുടി വളർച്ചയ്ക്ക് ആവശ്യമായ ഫാറ്റി ആസിഡും മുരങ്ങയിൽ ധാരാളമായിട്ടുണ്ട്. ഇവയും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. മുരിങ്ങയിലയിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകൾ രോമകൂപങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.
ഇനി എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് നോക്കാം
മുടി കൊഴിച്ചൽ തടയാൻ ഏറ്റവും ഉത്തമമാണ് മുരിങ്ങ ഹെയർ മാസ്ക്. ഇത് തയ്യാറാക്കുന്നത് നോക്കാം. ഇതിനായി കുറച്ച് മുരിങ്ങയിലകൾ എടുക്കാം. ഇവ നന്നായി അരച്ചെടുക്കണം. അതിന് ശേഷം തലയോട്ടിയിൽ 30 മിനിറ്റോളം തേച്ച് പിടിപ്പിക്കാം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
മുരിങ്ങ ഓയിൽ ഉപയോഗിക്കാം-
മുരിങ്ങ ഓയിൽ തയ്യാറാക്കാൻ അൽപം മുരിങ്ങ ഇല എടുത്ത് വെളിച്ചെണ്ണയിൽ ചേർത്ത് നന്നായി തിളപ്പിച്ചെടുക്കാം. പിഴിഞ്ഞെടുത്ത് എണ്ണ തണുപ്പിച്ച ശേഷം തലയോട്ടിയിൽ തേച്ച് പിടിപ്പിക്കാം. തലേന്ന് രാത്രി എണ്ണ തേച്ച് പിടിപ്പിച്ച് കരാവിലെ കഴുകിക്കളയുന്നതും നല്ലതാണ്.
മുരിങ്ങ ഇല വെള്ളം
മുരിങ്ങയിലയിട്ട് തിളപ്പിച വെള്ളം തണുപ്പിച്ചെടുക്കാം. മുടി ഷാംപൂ ഉപയോഗിച്ച് കഴുകിയതിന് ശേഷം ഈ വെള്ളം മുടിയിൽ സ്പ്രേ ചെയ്ത് കൊടുക്കാം. 15 മിനിറ്റ് കഴിഞ്ഞ് വീണ്ടും മുടി കഴുകാം
മുടി പ്രശ്നങ്ങൾ തടയാൻ മാത്രമല്ല കേട്ടോ മുരിങ്ങ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന അനീമിയ പോലുള്ള പ്രശ്നങ്ങൾ തടയാൻ സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും മുരി
ങ്ങ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.












Click it and Unblock the Notifications