ഉറക്കത്തിനിടെ ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാന്‍ തോന്നുന്നുണ്ടോ? അതിനുള്ള കാരണം ഇതാകാം
രാത്രിയില്‍ ഉറക്കത്തിനിടെ ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാനായി ഉണരുന്നത് പലര്‍ക്കുമുള്ള പതിവാണ്. നോക്ചൂറിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. ഇത് വെറും ഉറക്കക്കുറവായിട്ടാണ് മിക്കവരും കരുതുന്നത്. എന്നാല്‍ ഇത് ടൈപ്പ് 2 പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, മൂത്രാശയ അണുബാധ, വൃക്കരോഗങ്ങള്‍, മറ്റ് ഗുരുതരമായ രോഗങ്ങള്‍ എന്നിവയുടെ തുടക്കത്തിലെ സൂചനയാകാം എന്ന് പഠനങ്ങള്‍ പറയുന്നു. സ്ത്രീകളും പുരുഷന്മാരും ഈ അവസ്ഥ നേരിടാറുണ്ട്. ഈ അവസ്ഥയെക്കുറിച്ച് കൂടുതല്‍ അറിയാം.
രാത്രിയില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ ഉണരുന്നത് സ്ഥിരമാവുകയാണെങ്കില്‍ അത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാകാം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
പ്രമേഹത്തിന്റെ അളവ് നിയന്ത്രണത്തിലല്ലെങ്കില്‍ അമിതമായ മൂത്രശങ്ക ഉണ്ടാകാന്‍ ഇടയുണ്ട്. പ്രമേഹമുള്ളവരില്‍ രക്തത്തിലെ ഉയര്‍ന്ന ഗ്ലൂക്കോസ് നില വൃക്കകളെ കൂടുതല്‍ വെള്ളം പുറന്തള്ളാന്‍ നിര്‍ബന്ധിതമാക്കുന്നു. ഇത് രാത്രിയിലും കൂടുതല്‍ അളവില്‍ മൂത്രം ഉത്പാദിപ്പിക്കാന്‍ കാരണമാകുന്നു. പലപ്പോഴും നോക്ചൂറിയ എന്ന അവസ്ഥ ഉറക്കക്കുറവ്, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, മെറ്റബോളിക് രോഗങ്ങള്‍, ക്ഷീണം, ഉന്മേഷക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു.

ഉറങ്ങുന്നതിന് തൊട്ടു മുമ്പ് ധാരാളം വെള്ളം, ചായ, കാപ്പി പോലുള്ളവ കുടിക്കുക, മദ്യപാനം എന്നിവ രാത്രിയില്‍ മൂത്രോത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഉപ്പിന്റെ അമിതമായ ഉപയോഗം ശരീരത്തിലെ ജലാംശം വര്‍ദ്ധിപ്പിക്കുകയും രാത്രിയില്‍ കൂടുതല്‍ മൂത്രമൊഴിക്കാന്‍ കാരണമാവുകയും ചെയ്യും. ചില തരം മരുന്നുകള്‍ കഴിക്കുന്നതും രാത്രിയില്‍ മൂത്രത്തിന്റെ ഉല്പാദനം വര്‍ധിപ്പിക്കും. വാര്‍ധക്യത്തിലും ഈ അവസ്ഥ ഉണ്ടാകാറുണ്ട്.
ഹൃദയം വേണ്ടത്ര കാര്യക്ഷമമായി പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍, പകല്‍ സമയത്ത് കാലുകളിലും മറ്റും അടിഞ്ഞുകൂടുന്ന ദ്രാവകം രാത്രിയില്‍ കിടക്കുമ്പോള്‍ വൃക്കകളിലേക്ക് തിരികെ പോവുകയും കൂടുതല്‍ മൂത്രം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.
പ്രോസ്റ്റേറ്റ് കാന്‍സറിന്റെ പ്രാരംഭ ഘട്ടത്തില്‍ സാധാരണയായി രോഗലക്ഷണങ്ങള്‍ കാണിക്കില്ല. എന്നാല്‍ ട്യൂമര്‍ വളരുമ്പോള്‍, അത് മൂത്രനാളിയില്‍ സമ്മര്‍ദം ചെലുത്തുകയും രാത്രിയിലും ബാത്ത്റൂമില്‍ പോകേണ്ടി വരും.
നോക്ചൂറിയ നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍
ഉറക്കത്തിന് തൊട്ടു മുന്‍പായി ചായ, കാപ്പി, മദ്യം, മറ്റു പാനീയങ്ങള്‍ കുടിക്കാതിരിക്കുക. വൈകുന്നേരം മുതല്‍ പാനീയങ്ങള്‍ കുടിക്കുന്നത് ക്രമീകരിക്കുക.
ഉറങ്ങുന്നതും ഉണരുന്നതും കൃത്യസമയത്താക്കുക. ഇരുണ്ടതും തണുത്തതുമായ മുറിയും കിടക്കുന്നതിന് മുമ്പ് മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതും ഉറക്കത്തിന്റെ നിലവാരം വര്‍ധിപ്പിക്കും.
ഉച്ചകഴിഞ്ഞുള്ള മയക്കം ഒഴിവാക്കുക.
രക്തത്തിലെ ഗ്ലൂക്കോസ് അളവ് സ്ഥിരമാക്കി നിലനിര്‍ത്തുന്നതിന് സമീകൃതാഹാരവും ആരോഗ്യകരമായ ജീവിതശൈലിയും പിന്തുടരുക.
നോക്ചൂറിയ കാരണം ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടായാല്‍ ഒരു ഡോക്ടറെ തീര്‍ച്ചയായും കാണണം. കുറച്ച് ദിവസങ്ങളായി രാത്രിയില്‍ തുടര്‍ച്ചയായി മൂത്രമൊഴിക്കാന്‍ എഴുന്നേല്ക്കുന്ന അവസ്ഥ ഉണ്ടായാലും മൂത്രമൊഴിക്കുമ്പോള്‍ കത്തുന്ന ചൂട് അനുഭവപ്പെട്ടാലും ഡോക്ടറെ കാണണം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications