ദിവസവും ജിമ്മിൽ പോകുന്നവരാണോ? ഇതാ ജിമ്മിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത 6 കാര്യങ്ങൾ

പുതിയ തലമുറ ഫിറ്റ്നെസിന്റെ കാര്യത്തിൽ വളരെ ശ്രദ്ധയുളളവരാണ്. അതുകൊണ്ട് തന്നെ ജിമ്മിൽ പോവുക എന്നത് അവരുടെ നിത്യജീവിതത്തിന്റെ ഭാഗവുമാണ്. എന്നാൽ ജിമ്മിൽ പോയാൽ വ്യായാമം മാത്രമല്ല പലരും ചെയ്യുന്നത്.

മറ്റുളളവർക്ക് കൂടി ശല്യമാകുന്ന തരത്തിലുളള ചില തെറ്റുകൾ ജിമ്മിൽ നമ്മളിൽ പലരും ചെയ്യാറുണ്ട്. ജിമ്മിൽ ചെയ്യാൻ പാടില്ലാത്ത ആ ആറ് തെറ്റുകളിതാ..

1. മെഷീന് മുകളിലെ ഫോൺ ഉപയോഗം

വർക്കൗട്ട് മെഷീനുകളിലോ ബഞ്ചുകളിലോ ഇരുന്ന് വ്യായാമം ചെയ്യാതെ ഫോണിൽ കൂടുതൽ സമയം ചിലവഴിക്കുന്നത് ഒഴിവാക്കുക. അത് മറ്റുള്ളവർക്ക് ഉപകരണം ഉപയോഗിക്കാൻ തടസ്സമുണ്ടാക്കും.

Gym

2. വിയർത്ത ബെഞ്ച് തുടക്കാതെ ഇട്ടിട്ടു പോവുക

വ്യായാമത്തിന് ശേഷം നിങ്ങൾ ഉപയോഗിച്ച ബെഞ്ചിലോ മെഷീനിലോ വിയർപ്പ് ഉണ്ടെങ്കിൽ അത് തുടച്ചു വൃത്തിയാക്കാതെ പോകരുത്. ഇത് ജിമ്മിലെ ശുചിത്വത്തിന് വളരെ പ്രധാനമാണ്.

3. സാധനങ്ങൾ എടുത്ത സ്ഥലത്ത് തിരികെ വെക്കാതിരിക്കുക

ഉപയോഗിച്ച ഡംബെല്ലുകളും വെയിറ്റ് പ്ലേറ്റുകളും വ്യായാമം കഴിഞ്ഞാൽ അവയുടെ സ്ഥാനത്ത് തന്നെ തിരികെ വെക്കുക. നിലത്തു ഉപേക്ഷിക്കുന്നത് അപകടങ്ങൾക്ക് കാരണമാകും.

4. വെയിറ്റുകൾ നിലത്തേക്ക് ശക്തിയായി തട്ടിയിടുക

വ്യായാമത്തിന് ശേഷം ഭാരമുള്ള ഡംബെല്ലുകളോ ബാർബെല്ലുകളോ ശക്തിയായി നിലത്തേക്ക് തട്ടിയിടുന്നത് ശബ്ദമുണ്ടാക്കുകയും മെഷീനുകൾക്കും നിലത്തിനും കേടുപാടുകൾ വരുത്തുകയും ചെയ്യും.

5. വ്യായാമം ചെയ്യുന്ന മറ്റുള്ളവരെ ശല്യപ്പെടുത്തുക അല്ലെങ്കിൽ ഉപദേശിക്കുക

മറ്റുള്ളവർ ശ്രദ്ധയോടെ വ്യായാമം ചെയ്യുമ്പോൾ അവരെ ശല്യപ്പെടുത്താനോ ചോദിക്കാതെ അനാവശ്യ ഉപദേശങ്ങൾ നൽകാനോ നിൽക്കരുത്.

6. സ്വകാര്യതയെ മാനിക്കാതെ ഫോട്ടോയോ വീഡിയോയോ എടുക്കുക

മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുക. ജിമ്മിൽ വെച്ച് മറ്റ് ആളുകൾ പശ്ചാത്തലത്തിൽ വരുന്ന രീതിയിൽ അനുവാദമില്ലാതെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നത് ഒഴിവാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma