Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉലുവ മുതൽ പുതിന വരെ; ഈ ചമ്മന്തികൾ ഭക്ഷണത്തിനൊപ്പം കഴിക്കാം.. കൊളിസ്ട്രോൾ കുറയും

മോശം ജീവിത ശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലവും ഒക്കെ പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, ചെറുപ്രായത്തിൽ തന്നെ ആമാശയ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ ഗുരുതരമായ രോഗങ്ങളുടെ പ്രധാന കാരണങ്ങളായി മാറിയിരിക്കുകയാണ്.

ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം പ്രധാനപ്പെട്ട പങ്ക് തന്നെയാണ് വഹിക്കുന്നത്. നമ്മുടെ ശരീരത്തിൽ രണ്ട് തരം കൊളസ്ട്രോൾ ആണ് അടങ്ങിയിട്ടുള്ളത്. നല്ല കൊളസ്ട്രോൾ ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എച്ച്ഡി എൽ), ചീത്ത കൊളസ്ട്രോൾ ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) എന്നും അറിയപ്പെടുന്നു.

Heakthy nn

നമ്മുട ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുമ്പോൾ അത് നമ്മുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തെ ബാധിക്കും. ശരീരത്തിന് കാര്യമായ അപകടമുണ്ടാക്കുന്നു. ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ നിരവധി മരുന്നുകൾ വിപണിയിൽ ലഭിക്കും.

എന്നാൽ ചില ഗ്രീൻ ചട്ണികൾ കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ? ലഖ്‌നൗവിലെ ബൽറാംപൂർ ഹോസ്പിറ്റലിലെ ആയുർവേദാചാര്യൻ ഡോ. ജിതേന്ദ്ര ശർമ്മയുടെ അഭിപ്രായത്തിൽ, കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ നിങ്ങൾക്ക് സഹായകമാവുന്ന ചില ചട്ണികളുണ്ട്

പുതിന ചട്ണി: പുതിന ചട്ണി പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഉള്ള ഒരു ചട്ണിയാണ്. ഇതിൽ ക്ലോറോഫിൽ അടങ്ങിയിട്ടുണ്ട്, നാരുകൾ കൂടുതലാണ്. പുതിനയിലെ ഉയർന്ന നാരുകൾ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. പ്രഭാതഭക്ഷണത്തിനിടയിലോ ഉച്ചഭക്ഷണ സമയത്തോ നിങ്ങൾക്ക് പുതിന ചട്ണി ആസ്വദിക്കാം.

ഉലുവ ചട്ണി: ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ‌ കുറയ്ക്കാനായി നിങ്ങളെ സഹായിക്കുന്ന ഒന്നാണ് ഉലുവ ചട്ണി. ഉലുവയിലയിൽ നല്ല അളവിൽ പ്രോട്ടീനും വിറ്റാമിൻ സി , എ, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയ മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വളരെ ലയിക്കുന്ന നാരുകളുടെ സഹായത്തോടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ (എൽ ഡി എൽ) കുറയ്ക്കുകയും ചെയ്യും . ഇത് നല്ല കൊളസ്ട്രോളിന്റെ അളവ് (എച്ച്ഡിഎൽ) വർദ്ധിപ്പിക്കും . ഉലുവ ചട്ണി ആസ്വദിക്കാൻ ശൈത്യകാലം ഏറെ നല്ലതാണ് .

ചീര ചട്ണി: ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനുള്ള പ്രകൃതിദത്തമായ ഒരു മാർഗമാണ് ഈ ചട്ണി. ചീരയിൽ ല്യൂട്ടിൻ എന്ന കരോട്ടിനോയിഡ് ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്, ഇത് ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. ചീര ചട്ണി രാവിലെ കഴിക്കുന്നതാണ് നല്ലത്. ഇത് ദഹന പ്രശ്നങ്ങൾക്ക് പരിഹാരമാണ്. വയറും വൃത്തിയാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+