നിങ്ങളുടെ തലയിൽ താരനുണ്ടോ? എങ്കിൽ ഈ 5 എണ്ണകൾ മറന്നേക്കൂ, തലയിൽ തേച്ചാൽ എട്ടിന്റെ പണി കിട്ടും

തലയിൽ എണ്ണ തേച്ചുള്ള കുളി ഭൂരിഭാഗം മലയാളികൾക്കും ഒഴിച്ച് കൂടാത്തതാണ്. തലയിൽ എണ്ണ തേക്കുന്നത് നല്ലതാണോ അല്ലയോ എന്നുളള ചർച്ചകൾ ഒരു വശത്തുണ്ട്. മുടി വളരാനായി പല തരത്തിലുളള എണ്ണകൾ ആളുകൾ തലയിൽ പരീക്ഷിക്കാറുണ്ട്.

എന്നാൽ എണ്ണ തലയിൽ തേക്കുന്നത് താരനുളളവർക്ക് അത്ര നല്ലതാണോ. തലയിൽ താരനുണ്ടാക്കുന്ന മലസ്സെസിയ എന്ന ഫംഗസ്സ് എണ്ണയെ ഭക്ഷണമാക്കുന്നതിനാൽ താരൻ ഇരട്ടിക്കാനാണ് സാധ്യത. ഈ 5 എണ്ണകൾ താരനുളളവർ ഉപയോഗിക്കാതിരിക്കുന്നതാണ് ബുദ്ധി.

വെളിച്ചെണ്ണ

പതിറ്റാണ്ടുകളായി മുടി വളരാൻ ആളുകൾ ഉപയോഗിക്കുന്നതാണ് വെളിച്ചെണ്ണ. എന്നാൽ എണ്ണമയമുള്ള തലയോട്ടിയുള്ളവരിലും താരനുള്ളവരിലും വെളിച്ചെണ്ണ അമിത എണ്ണമയം ഉണ്ടാക്കുകയാണ് ചെയ്യുക. ഇത് തല ചൊറിച്ചിലും താരന്റെ ശല്യവും വർദ്ധിപ്പിച്ചേക്കും.

dandruff

ഒലിവ് ഓയിൽ

മുടിയുടെ ഈർപ്പം നിലനിർത്താൻ ഒലിവ് ഓയിൽ സഹായിക്കും എന്നത് ശരിയാണ്. പക്ഷേ ഇത് കട്ടി കൂടി എണ്ണയാണ്. അതുകൊണ്ട് തന്നെ തലയിൽ തേച്ചാൽ കുളിച്ചാലും പൂർണമായും പോകില്ല. ഇത് തലയോട്ടിയിലുളള കോശങ്ങളും സെബവും ആയി ചേർന്ന് താരനെ കൂടുതൽ വഷളാക്കുന്നു.

ആവണക്കെണ്ണ

മുടിക്ക് ഉള്ള് വെക്കാൻ ഏറ്റവും സഹായിക്കുന്ന എണ്ണകളിലൊന്നാണ് ആവണക്കെണ്ണ. ഇതും പക്ഷേ കട്ടിയുളള എണ്ണയാണ്. പൂർണമായും കഴുകി കളഞ്ഞില്ലെങ്കിൽ തലയോട്ടിയിൽ ഒരു പാട പോലെ കിടന്ന് അഴുക്ക് അടിഞ്ഞ് കൂടാൻ കാരണമാവുകയും ഇത് താരൻ കൂട്ടുകയും ചെയ്യിും.

കടുകെണ്ണ

തല ചൊറിച്ചിലോ താരനോ ഉളളവർ കടുകെണ്ണ ഒഴിവാക്കണം. കാരണം ഈ എണ്ണയ്ക്ക് ചൂട് കൂടുതലാണ്. മസാജ് ചെയ്യാൻ കടുകെണ്ണ ഉപയോഗിച്ചാൽ അത് തലയോട്ടിയിലെ താരനും ചൊറിച്ചിലും കൂടാനേ സഹായിക്കുകയുളളൂ.

ബദാം എണ്ണ

താരനുളളവർ ഒഴിവാക്കേണ്ട മറ്റൊരു എണ്ണയാണ് ബദാം എണ്ണ. ഇത് കട്ടി കുറഞ്ഞ എണ്ണയാണ്. പക്ഷേ താരൻ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നല്ല. തലയിൽ എണ്ണയുടെ അംശം അടിഞ്ഞ് കൂടുമ്പോൾ അതിൽ താരനും ഒട്ടിപ്പിടിക്കുകയും തലോട്ടിയിൽ അഴുക്ക് കൂടുകയും ചെയ്യാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+