Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറക്കാൻ ഗ്രീൻ ടീ കുടിക്കുന്നവരാണോ? എങ്കിൽ കുടിക്കാൻ ഈ സമയം തിരഞ്ഞെടുക്കൂ, ഫലം തീർച്ച

തടി കുറയ്ക്കലാണ് ലക്ഷ്യമെങ്കിൽ നിങ്ങളുടെ ഡയറ്റ് ചാർട്ടിൽ ഗ്രീൻ ടീ ഉണ്ടാകുമെന്നത് തീർച്ച. ആരോഗ്യമുള്ള ശരീരം നിലനിർത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമാണ് ഗ്രീൻ ടീ. മാത്രമല്ല ഗ്രീൻ ടീയിൽ ധാരാളം സസ്യ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്.

സ്ഥിരം ഗ്രീൻ ടീ കുടിക്കുന്നത് ദൈനംദിന പോഷകങ്ങൾ ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അതുവഴി ആരോഗ്യമുള്ള ശരീരം കൈവരിക്കാനും നിങ്ങളെ സഹായിക്കും. എന്നാൽ ഏതൊക്കെ സമയത്ത് ഗ്രീൻ ടീ കുടിക്കുന്നതാണ് ഉത്തമം എന്ന് അറിയാമോ? വിശദമായി അറിയാം

 greentea-1

ആദ്യം ഗ്രീൻ ടീയുടെ ചില ഗുണങ്ങൾ പരിശോധിക്കാം

1.പ്രമേഹം: ഗ്രീൻ ടീ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

2.ആരോഗ്യകരമായ ചർമ്മം നിലനിർത്താൻ-ഗ്രീൻ ടീയിൽ ധാരാളം പോളിഫെനോൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ അസ്വസ്ഥതകളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ചർമ്മത്തിൽ വീക്കം വരുന്നത് പോലുള്ള അവസ്ഥകളിൽ ഇത് തൊലി പുറത്തും പുരട്ടാം

3.തലച്ചോറിന് ഉണർവ്വ് നൽകാൻ സഹായിക്കുന്നു- ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും അതുവഴി ഉണർവ്വ് നേടാനും സഹായിക്കുന്നു.

4. അമിത ഭാരം കുറക്കാൻ- ശരീരഭാരം കുറയ്ക്കാൻ മിക്ക ആളുകളും ഉപയോഗിക്കുന്ന പാനീയമാണ് ഗ്രീൻ ടീ. ഗ്രീൻ ടീ ശരീരത്തിലെ കൊഴുപ്പിനെ വിഘടിപ്പിക്കാനും വയറിൽ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പിനെ എരിച്ച് കളയാനും സഹായിക്കുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ഓഫീസ് ഓഫ് ഡയറ്ററി സപ്ലിമെന്റ് ചൂണ്ടിക്കാട്ടുന്നത്.

ഇനി എപ്പോഴൊക്കെ ഗ്രീൻ ടീ കുടിക്കാം

എന്ത് തന്നെ ഭക്ഷണമാണെങ്കിലും അവ കൃത്യമായ സമയത്ത് കഴിക്കേണ്ടതുണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. രാവിലെ പ്രാതൽ കഴിക്കാതെ പട്ടിണി കിടന്ന് ഉച്ചയ്ക്ക് വയറ് നിറച്ച് കഴിച്ചത് കൊണ്ട് കാര്യമല്ല. ശരീരത്തിന് ഉൻമേഷം ലഭിക്കാൻ കൃത്യമായ അളവിലും സമയത്തിലും ശരീരത്തിൽ പോഷകങ്ങൾ എത്തണം. ഗ്രീൻ ടിയുടെ കാര്യമെടുത്താൻ കാപ്പിയിൽ നിന്നും മറ്റ് കഫീൻ അടങ്ങിയ പാനീയങ്ങളിൽ നിന്നും വ്യത്യസ്തമായി അവയിൽ വലിയ അളവിൽ എൽ-തിയനൈൻ അടങ്ങിയിട്ടുണ്ട്. ഇവ മസ്തിഷ്ക പ്രവർത്തനവും മാനസികാവസ്ഥയും മെച്ചപ്പെടുത്തുന്നതാൻ സഹായിക്കുന്നു, അതും പാർശ്വഫലങ്ങൾ ഒന്നും ഇല്ലാതെ തന്നെ. അതിനാൽ ദിവസം തുടങ്ങുമ്പോൾ തന്നെ ഗ്രീൻ ടീ കുടിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം.

നിങ്ങൾ ശരീരഭാരം നിയന്ത്രിക്കാനുള്ള യാത്രയിൽ ആണെങ്കിൽ തീർച്ചയായും ഡയറ്റീഷ്യന്റെയോ മറ്റ് ആരോഗ്യവിദഗ്ദരുടേയോ നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രം ഇവ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+