മൂക്ക് കുത്തിയ ഭാഗത്ത് വേദനയും നീരുമുണ്ടോ? ഈ പരിഹാരങ്ങള്‍ ചെയ്തു നോക്കൂ
മൂക്ക് തുളച്ച് മൂക്കുത്തി ഇടുന്നത് ഇന്ന് ഭൂരിപക്ഷം സ്ത്രീകളും ഇഷ്ടപ്പെടുന്ന ഒന്നാണ്. ആഭരണങ്ങളില്‍ ഒഴിച്ചുകൂടാനാകാത്തതാണ് മൂക്കുത്തി. പലരും സ്വര്‍ണക്കടകളില്‍ പോയാണ് മൂക്ക് കുത്തുന്നത്. ചിലര്‍ക്ക് മൂക്ക് കുത്തുമ്പോള്‍ അണുബാധ ഉള്‍പ്പെടെയുള്ള ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. മൂക്കുത്തി ഇടുന്നതിന് ചുറ്റും വരുന്ന ചെറിയ മുഴകളും ആശങ്കയുണ്ടാക്കാറുണ്ട്. ചെറിയ പരിചരണങ്ങള്‍ കൊണ്ട് ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കും.
മൂക്ക് കുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചില സാഹചര്യങ്ങളില്‍ മൂക്ക് കുത്തിയതിന് ചുറ്റും കുരുക്കള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇവ ചുവപ്പ് നിറത്തിലോ, വീര്‍ത്ത രീതിയിലോ, വേദനാജനകമായോ പ്രത്യക്ഷപ്പെടാം. ചില കുരുക്കളില്‍ ദ്രാവകം കെട്ടിനില്‍ക്കാം. അണുബാധ, ശുചിത്വമില്ലായ്മ, അല്ലെങ്കില്‍ വൃത്തിയില്ലാത്ത കൈകൊണ്ട് സ്പര്‍ശിക്കുന്നത് എന്നിവയാണ് കുരു വഷളാകാന്‍ പ്രധാന കാരണങ്ങള്‍. തുടക്കത്തില്‍ ശ്രദ്ധയോടെയുള്ള പരിചരണം വേദനയും വീക്കവും കുറയ്ക്കാന്‍ പലപ്പോഴും സഹായിക്കാറുണ്ട്.

മൂക്ക് കുത്തിയ ഭാഗത്ത് തൊടുന്നതിന് മുമ്പ് കൈ നന്നായി കഴുകണം. ഉപ്പുവെള്ള ലായനി ഉപയോഗിച്ച് കഴുകുന്നത് മൂക്കിന് ചുറ്റുമുള്ള വീക്കത്തിന് ആശ്വാസം നല്‍കും. പുതിയ ആഭരണങ്ങള്‍ പെട്ടെന്ന് ഊരി മാറ്റരുതെന്നാണ് പറയാറുള്ളത്. പെട്ടെന്ന് ഊരിമാറ്റുന്നത് തുള അടഞ്ഞുപോകാനും അണുബാധയുണ്ടാകാനും ഇടയാക്കും. ആഭരണത്തിന്റെ വലിപ്പമോ, ഉപയോഗിച്ച ലോഹത്തിന്റെ തരമോ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കണം.
വസ്ത്രങ്ങള്‍, ടൗവലുകള്‍, മാസ്‌കുകള്‍, കണ്ണാടി എന്നിവ മൂക്കുത്തിയില്‍ തട്ടി വലിയാന്‍ സാധ്യതയുണ്ട്. പെട്ടെന്നുള്ള വലിവ് മൂക്കില്‍ ക്ഷതമുണ്ടാക്കിയേക്കാം. മുഖം ടൗവല്‍ വച്ച് തുടയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. മൂക്ക് കുത്തിയ ഭാഗം ചേര്‍ന്ന് കിടന്നുറങ്ങുന്നത് ഒഴിവാക്കാനും ആളുകളോട് നിര്‍ദേശിക്കാറുണ്ട്. മൂക്കില്‍ അമിതമായ മര്‍ദം മുറിവുണങ്ങുന്നത് മന്ദഗതിയിലാക്കും.
ചെറു ചൂടുവെള്ളം ഒഴിക്കുന്നത് വീക്കം പരിഹരിക്കാന്‍ നല്ലതാണ്. ദിവസങ്ങള്‍ കഴിയുന്തോറും വേദന വര്‍ദ്ധിക്കുകയാണെങ്കില്‍ അത് അണുബാധയുടെ സൂചനയാകാം. കട്ടിയുള്ള മഞ്ഞ അല്ലെങ്കില്‍ പച്ച നിറത്തിലുള്ള സ്രവങ്ങള്‍ പുറത്ത് വരുന്നത് മറ്റൊരു ലക്ഷണമാണ്. പനി, മൂക്ക് കുത്തിയ ഭാഗത്ത് ചുവപ്പ് വ്യാപിക്കുക എന്നിവയ്ക്ക് ഉടനടി വൈദ്യസഹായം ആവശ്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വീട്ടുവൈദ്യങ്ങള്‍ മാത്രം മതിയാകില്ല. ഡോക്ടര്‍മാര്‍ ആന്റിബയോട്ടിക്കുകളോ മറ്റ് ചികിത്സകളോ നിര്‍ദേശിക്കാന്‍ സാധ്യതയുണ്ട്. മൂക്ക് കുത്താന്‍ ലൈസന്‍സുള്ളതും അണുവിമുക്തമായ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതുമായ സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും സുരക്ഷിതം.












Click it and Unblock the Notifications