വീട്ടില്‍ വെള്ള ഷൂ ഉണ്ടോ? ചെളി പിടിച്ച ഷൂസ് പുത്തന്‍ പോലെയാക്കാം; വിനാഗിരിയും നാരങ്ങയും എടുത്തോളൂ
എത്ര ഫാഷന്‍ ട്രെന്‍ഡുകള്‍ മാറിമറിഞ്ഞാലും ചില ട്രെന്‍ഡുകള്‍ കാലാതീതമായി നിലനില്ക്കും. അതിലൊന്നാണ് വെള്ള ഷൂ. ഫാഷന്‍ വിപണിയില്‍ ഏറ്റവും ഡിമാന്‍ഡ് ഉള്ള ഉത്പന്നമാണ് വെള്ള ഷൂ. ഏതു വസ്ത്രത്തിന് ഒപ്പവും പരീക്ഷിക്കാം എന്നതാണ് വെള്ള ഷൂവിന്റെ ഏറ്റവും വലിയ ഗുണം. ഷൂ പ്രേമികളുടെ വീടുകളില്‍ എന്തായാലും ഒരു വെള്ള ഷൂ കാണാതിരിക്കില്ല.
സ്റ്റൈലും വെണ്മയുമാണ് വെള്ള ഷൂസുകളുടെ ഭംഗിയെങ്കില്‍ ഇത് പരിപാലിക്കുക എന്നത് അല്പം ബുദ്ധിമുട്ടേറിയ കാര്യമാണ്. എളുപ്പത്തില്‍ അഴുക്കുപറ്റി നിറം മാറും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ന്യൂനത. മഴയത്തോ മറ്റോ പുറത്തിറങ്ങിയാല്‍ തിരിച്ചു വരുമ്പോള്‍ വെള്ള ഷൂസുകളുടെ കാര്യം തീരുമാനം ആവും.
പലപ്പോഴും ഇത്തരം ഷൂസുകള്‍ പുറത്തു കൊടുത്ത് വൃത്തിയാക്കുന്നത് വലിയ പണച്ചെലവുള്ള കാര്യമാണ്. എന്നാല്‍ വീട്ടിലെ ചില വസ്തുക്കള്‍ കൊണ്ട് വെള്ള ഷൂസുകളിലെ ചെളിയും കരയുമൊക്കെ നീക്കാന്‍ കഴിയും.

ബേക്കിംഗ് സോഡയും വിനാഗിരിയും
അടുക്കളയില്‍ ഏറ്റവും എളുപ്പത്തില്‍ ലഭിക്കുന്ന രണ്ടു വസ്തുക്കള്‍ ആണ് ബേക്കിംഗ് സോഡയും വിനാഗിരിയും. ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡ എടുത്ത് രണ്ട് ടീസ്പൂണ്‍ വിനാഗിരിയും അല്പം ചെറു ചൂടുള്ള വെള്ളവും ചേര്‍ത്ത് കലര്‍ത്തുക. ഇത് ഒരു പേസ്റ്റ് രൂപത്തിലാക്കി പഴയ ടൂത്ത്ബ്രഷോ അല്ലെങ്കില്‍ പഴയ തുണിയോ ഉപയോഗിച്ച് ഷൂസിന്റെ മുകളില്‍ സൗമ്യമായി തുടയ്ക്കാം. അതിനു ശേഷം വൃത്തിയുള്ള നനഞ്ഞ തുണി ഉപയോഗിച്ച് തുടക്കുമ്പോള്‍ ചെളി നീങ്ങുന്നതായി കാണാം. തുടര്‍ന്ന് ഷൂസ് തണലില്‍ വച്ച് ഉണക്കുക.
നാരങ്ങയുടെ അസിഡിറ്റിയും ഉപ്പിന്റെ പരുപരിപ്പ് സ്വഭാവവും വെള്ള ഷൂസിലെ അഴുക്കും കറയും നീക്കം ചെയ്യാന്‍ സഹായിക്കുന്നു. ഒരു നാരങ്ങ പകുതിയായി മുറിച്ച് ചെളി പുരണ്ട ഭാഗങ്ങളില്‍ നേരിട്ട് തടവുക. നാരങ്ങാനീരില്‍ കുറച്ചു ഉപ്പു വിതറി 5-10 മിനിറ്റ് വെച്ചശേഷം ഒരു ബ്രഷ് ഉപയോഗിച്ച് ഷൂസിന്റെ മുകളില്‍ മൃദുവായി തുടയ്ക്കുക.
ടൂത്ത്പേസ്റ്റ്
ടൂത്ത് പേസ്റ്റ് പല്ലുകള്‍ക്ക് എന്നപോലെ ഷൂസിനും ഫലപ്രദമാണ്. വെളുത്ത ടൂത്ത്പേസ്റ്റ് കറയുള്ള ഭാഗത്ത് പുരട്ടുക. പഴയ ടൂത്ത് ഉപയോഗിച്ച് സ്ക്രബ്ബ് ചെയ്യുക. പത്തു പതിനഞ്ചു മിനിറ്റ് വെച്ചശേഷം നനഞ്ഞ തുണി ഉപയോഗിച്ച് തുടക്കുക. ചെറിയ കറകള്‍ക്ക് ഈ ട്രിക്ക് ഫലപ്രദമാണ്.
വെളുത്ത ഷൂസ് വൃത്തിയാക്കാന്‍ ഉരുളക്കിഴങ്ങും ഒരു മികച്ച ഓപ്ഷന് ആണ്. ക്യാന്‍വാസ്, സ്കൂള്‍ ഷൂസ്, സ്പോര്‍ട്സ് ഷൂസ് എന്നിവ ഉരുളക്കിഴങ്ങ് കൊണ്ട് തുടച്ചു വൃത്തിയാക്കാം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications