രാജ്യത്തെ ഏറ്റവും ചെലവേറിയ ജന്മദിനാഘോഷം; നിത അംബാനിയുടെ പിറന്നാളിന് ചെലവായ തുക കേട്ടോ..!!
ലോകത്തിലെ തന്നെ ഏറ്റവും വലിയ കോടീശ്വരന്മാര്‍ക്കിടയിലാണ് റിലയന്‍സ് ഗ്രൂപ്പ് ചെയര്മാന് മുകേഷ് അംബാനിയുടേയും കുടുംബത്തിന്റേയും സ്ഥാനം. അതിനാല്‍ തന്നെ അംബാനി കുടുംബത്തിലെ ഏതൊരാഘോഷവും ആഡംബരത്തിന്റേയും ആര്‍ഭാടത്തിന്റേയും അവസാന വാക്കായിരിക്കും എന്നതില്‍ സംശയമില്ല. മുകേഷ് അംബാനിയുടെ വിജയത്തില്‍ താങ്ങും തണലുമായി എന്നും നിലയുറപ്പിച്ചിട്ടുള്ളയാളാണ് അദ്ദേഹത്തിന്റെ ഭാര്യ നിത അംബാനി.
അതിനാല്‍ തന്നെ നിതയുമായി ബന്ധപ്പെട്ട എല്ലാ കാര്യത്തിലും മുകേഷ് അംബാനിയ്ക്ക് ഒരു അധിക ശ്രദ്ധ ഉണ്ട് താനും. നിത അംബാനിയുടെ 50-ാം ജന്മദിനം അതിനാല്‍ തന്നെ ലോകത്തിലെ തന്നെ ഏറ്റവും പണം മുടക്കിയ ജന്മദിനാഘോഷങ്ങളില് ഒന്നായിരുന്നു എന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി, നിത അംബാനിയുടെ ജന്മദിനത്തിനായി ചെലവാക്കിയ തുക കേട്ടാല്‍ നിങ്ങള്‍ അമ്പരക്കും എന്നുറപ്പാണ്.

2013 ഒക്ടോബര്‍ 31, നവംബര്‍ ഒന്ന് തിയതികളിലായിരുന്നു നിത അംബാനി തന്റെ 50-ാം ജന്മദിനം ആഘോഷിച്ചത്. രാജസ്ഥാന് നഗരമായ ജോധ്പൂരിായിരുന്നു ജന്മദിനാഘോഷത്തിന് അംബാനി കുടുംബം തിരഞ്ഞെടുത്തത്. ഇന്ത്യയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ആഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രമുഖരായ പലപും തങ്ങളുടെ സ്വകാര്യ ജെറ്റുകളിലും ചാര്‍ട്ടേര്‍ഡ് വിമാനത്തിലുമാണ് എത്തിയത്.
നിത അംബാനിയുടെ 50-ാം ജന്മവാര്ഷിക ആഘോഷങ്ങള്‍ക്കായി ഉമൈദ് ഭവന് പാലസും ബല്‍സമന്ദ് ലേക്ക് പാലസുമായിരുന്നു ബുക്ക് ചെയ്തിരുന്നത്. 300 ഓളം വി വി ഐ പി അതിഥികളാണ് ആ ആഘോഷത്തില്‍ പങ്കെടുത്തത് എന്നായിരുന്നു അക്കാലത്ത് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. ഗോദ്റെജ്, മിത്തല്‍, മഹീന്ദ്ര തുടങ്ങിയ സമ്പന്നരായ ചില ബിസിനസ് കുടുംബങ്ങള്‍ ജന്മദിനാഘോഷത്തിന് എത്തിയിരുന്നു.
കൂടാതെ ഷാരൂഖ് ഖാന്, അമിതാഭ് ബച്ചന്, ആമിര്‍ ഖാന്, റാണി മുഖര്‍ജി തുടങ്ങിയ ബോളിവുഡ് താരങ്ങളും സച്ചിന് ടെണ്ടുല്‍ക്കര്‍, സഹീര്‍ ഖാന്, മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ടീം അംഗങ്ങള്‍ തുടങ്ങിയ കായിക താരങ്ങളും നിത അംബാനിയുടെ ജന്മദിനാഘോഷത്തിന് എത്തിയിരുന്നു. ജോധ്പൂരിലെ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് സ്ഥലമില്ലാതായതോടെ പാര്‍ക്കിങ്ങിനായി നിരവധി സ്വകാര്യ വിമാനങ്ങള്‍ ഡല്‍ഹി, ജയ്പൂര്‍, ഉദയ്പൂര്‍ എന്നിവിടങ്ങളിലേക്ക് അയക്കേണ്ടി വന്നു.
പ്രിയങ്ക ചോപ്രയുടെയും ഓസ്കാര്‍ ജേതാവായ സംഗീതജ്ഞന് എആര്‍ റഹ്മന്റെയും പ്രകടനങ്ങള്‍ ചടങ്ങിന് മിഴിവേകി. ഇതിഹാസ വ്യവസായിയും തങ്ങളുടെ മുന്‍ഗാമിയുമായ ധീരുഭായ് അംബാനിയെ ആദരിക്കുന്ന സ്പെഷ്യല്‍ ഇഫക്റ്റുകളുള്ള ലൈറ്റ് ഷോ ആയിരുന്നു മറ്റൊരു ഹൈലൈറ്റ്. മൊത്തത്തില്‍ 220 കോടി രൂപയാണ് (30 മില്യണ്‍ ഡോളര്‍) നിത അംബാനിയുടെ 50-ാം പിറന്നാളാഘോഷത്തിന് ചിലവായത് എന്നാണ് റിപ്പോര്‍ട്ട്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications