Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്പോഞ്ച് മുതൽ സിങ്ക് വരെ; അടുക്കളയിലെ ഈ സാധനങ്ങളെ പേടിക്കണം; കാരണം

നമ്മുടെ വീട്ടിൽ ഏറ്റവും കൂടുതൽ സമയം ചെലവിടുന്ന ഇടങ്ങളിൽ ഒന്നാണ് അടുക്കള. എന്നാൽ അടുക്കളിയിൽ പതുങ്ങിയിരിക്കുന്ന ചില അപകടങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ. അത്തരത്തിൽ അപകടകരമായ 5 സാധനങ്ങളെ പറ്റിയാണ് പറയാൻ പോകുന്നത്. ഈ അഞ്ച് സാധനങ്ങളിലും ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ട് പോലും ഉണ്ടാവില്ല.

അടുക്കളയിലെ സിങ്ക്: നിങ്ങളുടെ അടുക്കളയിൽ അണുക്കൾ ഉണ്ടാവാൻ എളുപ്പമുള്ള സ്ഥലങ്ങളിൽ ഒന്നാണ് കിച്ചൺ സിങ്ക്. പാത്രം കഴികുന്ന സമയത്ത് ഭക്ഷണത്തിന്റ അവശിഷ്ടങ്ങളും മറ്റും സിങ്കിലാവുകയും അതിൽ സൂക്ഷ്മജീവികൾ വളരുകയും ചെയ്യുന്നു.

tips

അതിനാൽ, പാത്രങ്ങൾ കഴുകിക്കഴിഞ്ഞാൽ. നിങ്ങളുടെ അടുക്കള സിങ്ക് നന്നായി കഴുകുന്നത് ഉറപ്പാക്കുക. നിങ്ങൾ വൃത്തിയായി സൂക്ഷിക്കാതിരുന്നാൽ ഉപരിതലത്തിൽ തൂങ്ങിക്കിടക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ ബാക്ടീരിയയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കുകയും ചെയ്യും.

കത്തികൾ: അടുക്കളയിൽ കത്തികളില്ലാതെ ജോലി നടക്കില്ല. മുറിവുകൾ ഉണ്ടാവാൻ ഈ കത്തികൾ കാരണം ആയേക്കാം. മൂർച്ച ഇല്ലാത്ത കത്തിയാണെങ്കിൽ വഴുതി മാറാൻ സാധ്യതയുണ്ട്. അതുകൊണ്ട് കത്തി മൂർച്ചയുള്ളത് തന്നെയാണ് നല്ലത്.

സ്പോഞ്ച്: നിങ്ങളുടെ പാത്രം കഴുകാൻ ഉപയോഗിക്കുന്നതിനാൽ സ്പോഞ്ച് അപകടകാരിയല്ല എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് തെറ്റിപ്പോയി! വിദഗ്ധരുടെ അഭിപ്രായത്തിൽ, സാധാരണ അടുക്കള സ്പോഞ്ച് ബാക്ടീരിയയുടെ ദ്രുതഗതിയിലുള്ള വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ഇത് പതിവായി കഴുകുന്നത് കൊണ്ട് ദോഷകരമായ ബാക്ടീരിയ പെരുകുന്നത് തടയില്ല.സ്പോഞ്ച് നനഞ്ഞിരിക്കുമ്പോൾ മൈക്രോവേവ് ചെയ്യുക. നേർപ്പിച്ച ബ്ലീച്ചിൽ കുറച്ച് മിനിറ്റ് മുക്കിവയ്ക്കുക.

എയർഫ്രഷനറുകൾ: നിങ്ങൾ ഇത് പ്രതീക്ഷിച്ചിരിക്കില്ല! നല്ല മണം നൽകുമെങ്കിലും, ശ്വാസകോശത്തിന് കേടുപാടുകൾ വരുത്തുന്ന അല്ലെങ്കിൽ ക്യാൻസറിന് പോലും കാരണമാകുന്ന നിരവധി രാസവസ്തുക്കൾ എയർ ഫ്രെഷനറുകളിൽ അടങ്ങിയിട്ടുണ്ട്.

അതിനാൽ, അത്തരം കൃത്രിമ ഫ്രെഷ്നറുകൾക്ക് പകരം, നിങ്ങളുടെ അടുക്കളയിൽ നിരന്തരം വായുസഞ്ചാരം ഉറപ്പാക്കാനും പതിവായി മാലിന്യങ്ങൾ നീക്കം ചെയ്യാനും ശ്രദ്ധിക്കുക.

​ഗ്യാസ്: പാചകം ചെയ്‌തതിന് ശേഷം ഗ്യാസ് ഓവൻ ഓഫാക്കിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക അല്ലെങ്കിൽ നിങ്ങൾ വളരെക്കാലം വീട്ടിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും മൊത്തത്തിൽ ഓഫ് ചെയ്തിടണം. പാചകം ചെയ്‌തതിന് ശേഷമോ ഉറങ്ങാൻ പോകുന്നതിന് മുമ്പോ വീട്ടിൽ നിന്ന് പുറത്തുപോകുന്നതിന് മുമ്പോ ​ഗ്യാസ് ഓഫ് ചെയ്തിട്ടുണ്ടെന്ന് നിങ്ങൾ ഉറപ്പാക്കേണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+