ഗ്രീൻ ടീ ബാഗ് മുതൽ സൺസ്ക്രീൻ വരെ; നിത്യ മോനോന്റെ തിളങ്ങുന്ന ചർമ്മത്തിന്റെ രഹസ്യം
നല്ല തിളങ്ങുന്ന ചർമ്മവും ഭംഗിയുള്ള കണ്ണുകളും ഒത്ത തടിയും ഒക്കെ ഉള്ള ശരീരം ആഗ്രഹിക്കാത്തവർ കുറവായിരിക്കും. സിനിമ നടിമാരെയൊക്കെ കാണുമ്പോൾ അവരുടേത് പോലെയുള്ള ചർമ്മം ലഭിച്ചിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചവരാണ് നിങ്ങൾ എങ്കിൽ താരങ്ങൾ തങ്ങളുടെ സൗന്ദര്യം സംരക്ഷിക്കാൻ പിന്തുടരുന്ന ശീലങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണം,
തന്റെ ചർമ്മത്തിൽ ഏറെ ശ്രദ്ധപുലർത്തുന്ന നടിയാണ് നിത്യ മേനോൻ. മലയാള സിനിമയിൽ മാത്രമല്ല തെന്നിന്ത്യയിൽ തന്നെ വളരെ ശ്രദ്ധേയായ താരമാണ് നിത്യ മേനോൻ. നിത്യ ഇതിനോടകം നിരവധി സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. താരത്തിന് ഒരുപാട് ആരാധകരും ഉണ്ട്. നിത്യ മേനോൻ എങ്ങനെയാണ് തന്റെ സൗന്ദര്യവും ചർമ്മവും സംരക്ഷിക്കുന്നത് എന്ന് അറിയാം.

നിത്യ മേനോനെ എപ്പോഴും വളരെ പ്രസന്നതയോടെയാണ് കാണാറുള്ളത്. നിത്യ മേനോൻ. തന്റെ ചർമ്മ സംരക്ഷണത്തിന് വളറെയേറെ പ്രാധാന്യം നൽകുന്നുണ്ട്. വളരെ ജെന്റിൽ ആയ ക്ലെൻസർ ഉപയോഗിച്ചാണ് നിത്യ മേനോൻ തന്റെ മുഖം വൃത്തിയാക്കാറുള്ളത്.
ടോണർ: പലരും മുഖം വൃത്തിയാക്കിയ ശേഷം ടോൺ ചെയ്യാറില്ല, മുഖം വൃത്തിയാക്കിയ ശേഷം ടോൺ ചെയ്താൽ മുഖത്ത് ഉള്ള അഴുക്ക് പൂർണമായും മാറ്റാൻ സാധിക്കും.
മോയിച്ചറൈസർ: ചർമ്മത്തിന് എപ്പോഴും ഇർപ്പം ആവശ്യമാണ്. ഈർപ്പം ഉണ്ടെങ്കിൽ മുഖത്തിന് തിളക്കമുണ്ടാകും. ചർമ്മത്തിന് ഉചിതമായ മോയിച്ചറൈസർ ആണ് തിരഞ്ഞെടുക്കേണ്ടത്.
സൺസ്ക്രീൻ: നിത്യ പുറത്തിറങ്ങുന്നതിന് മുമ്പ് സൺസ്ക്രീൻ ഉപയോഗിക്കാറുണ്ട്. യു വി രശ്മികൾ ചർമ്മത്തിന് ദോഷം ചെയ്യും. ചർമ്മം മങ്ങിയതാവാൻ കാരണമാകും.
ഗ്രീൻ ടീ ബാഗ്: നമ്മുടെ സൗന്ദര്യത്തിൽ കണ്ണുകൾക്ക് ഏറെ പ്രാധാന്യം ഉണ്ട്. കണ്ണിന് അടിയിലെ കറുപ്പ് നിറവും ചുളുവും വലിയ പ്രശ്നമാണ്. ഈ പ്രശ്നത്തിന് പരിഹാരമായി നിത്യ ഉപയോഗിക്കുന്നത് ഗ്രീൻ ടീ ബാഗാണ്.
ഹോമിയോപതി മെഡിസിൻ: ചർമ സംബന്ധമായ പ്രശ്നങ്ങൾക്ക് നിത്യ ഹോമിയോപതി ഡോക്ടറെയാണ് കാണാറുള്ളത് എന്നാണ് പറയുന്നത്.
ഇക്കാര്യങ്ങളൊക്കെയാണ് നിത്യ മേനോൻ തന്റെ ചർമ സംരക്ഷണത്തിൽ മുഖ്യമായി പിന്തുടരുന്ന രീതി. കൃത്യമായ ഡയറ്റും ചർമ്മ സംരക്ഷണ മാർഗങ്ങളും പിന്തുടർന്നാൽ നിങ്ങൾക്കും നിങ്ങളുടെ ചർമം വളരെ ഭംഗിയായി സംരക്ഷിക്കാം. വ്യായമവും ഭക്ഷണവും ഒക്കെ ശരിയായ രീതിയിൽ പിന്തുടരേണം.












Click it and Unblock the Notifications