Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറുതേയല്ല പ്രായം കുറഞ്ഞ് വരുന്നത്; നവ്യാ നായരുടെ‍ ഫിറ്റ്നസ് രഹസ്യം ഇതാ..

നടി നവ്യാ നായരെ കണ്ടാൽ നമുക്കും തോന്നിയിട്ടില്ലേ പ്രായം റിവേഴ്സ് ​ഗിയറിലാണോ സ‍ഞ്ചരിക്കുന്നത് എന്ന്. ദിവസം കഴിയുന്നതിനനുസരിച്ച് താരം കൂടുതൽ സുന്ദരിയാവുകയാണ്. നർത്തകി കൂടി ആയത് കൊണ്ട് നടി തന്റെ ഫിറ്റ്നസിൽ അതീവ ശ്രദ്ധപുലർത്തുന്നുണ്ടാകും എന്ന കാര്യത്തിൽ ഒരു ചോദ്യത്തിന്റെ ആവശ്യമില്ല.

നവ്യ നായർ തന്റെ ശരീര സൗന്ദര്യം സംരക്ഷിക്കാൻ എന്താെക്കെ കാര്യങ്ങളാണ് പിന്തുടരുന്നത് എന്ന് നോക്കിയാലോ? ശരീര ഭാരം കുറയ്ക്കാൻ നവ്യ പിന്തുടരുന്ന ഫിറ്റ്നസ്- ഡയറ്റ് പ്ലാനുകളെക്കുറിച്ച് വിശദമായി തന്നെ അറിയാം.

navya

യോ​ഗയും നൃത്തവും; നവ്യയുടെ ഫിറ്റ്നസിൽ പ്രധാനമായും പിന്തുടരുന്ന ഒന്നാണ് യോ​ഗയും നൃത്തവും ചേർത്തുള്ള ഫ്യൂഷൻ. യോ​ഗയും നൃത്തവും വളരെ ബാലൻസ് ആയിട്ടുള്ള വർക്ക് ഔട്ട് പ്ലാനാണ്.

കാർഡിയാക് വർക്ക് ഔട്ട്: ഓട്ടം വേ​ഗത്തിലുള്ള നടത്തം സൈക്കളിം​ഗ് തുടങ്ങിയ കാർഡിയാക് വർക്ക് ഔട്ട് നവ്യ ചെയ്യാറുണ്ട്. ഇത് കൊഴുപ്പ് ഇല്ലാതാക്കാനും സ്റ്റാമിന കൂട്ടാനും സഹായിക്കും.

സ്ട്രങ്ത്ത് ട്രെയിനിം​ഗ്: വെയ്റ്റ് ലിഫ്റ്റിം​ഗ്, ബോഡി വെയ്റ്റ് വർക്ക് ഔട്ട് തുടങ്ങിയവ വളരെ പ്രധാനപ്പെട്ടതാണ്. മെറ്റബോളിസം സജീവമായി നിലനിർത്താൻ ഇടയ്ക്കിടെ ചെറിയ ഭക്ഷണം ആണ് കഴിക്കാറ്. ഇത് ബ്ലഡ് സു​ഗർ അളവ് കൃത്യമായി നിലനിർത്താനും ഊർജം നിലനിർത്താനും സഹായിക്കും.

2022 ൽ തന്റെ വർക്ക് ഔട്ടിന്റെയും ഡയറ്റിന്റേയും വിശേഷങ്ങശ്‍ നവ്യ പങ്കുവെച്ചിരുന്നു. താൻ ചേർന്ന 60 ദിവസത്തെ ട്രാൻസ്ഫർമേഷൻ പ്രോ​ഗ്രാമിനെക്കുറിച്ചായിരുന്നു അന്ന് നവ്യ പറഞ്ഞത്. 62- 63 കിലോയിൽ നിർത്തിയിരുന്ന ശരീര ഭാരം 70 കിലോ പിന്നിട്ടെന്നും മൂന്ന് മാസം കൊണ്ട് ഉണ്ടായ മാറ്റത്തിൽ നിന്ന് പഴയ രൂപത്തിലേക്ക് മടങ്ങാനുള്ള ശ്രമത്തിലാണ് അന്ന് നവ്യ പറഞ്ഞിരുന്നുയ. തന്റെ യൂട്യൂബ് ചാവനലിലൂടെ ആയിരുന്നു ഇക്കാര്യം നവ്യ പറഞ്ഞത്.

രാവിലെ 6.30 - 7ന് ഇടയിലാണ് വർക്കൗട്ടിന് സമയം കണ്ടെത്തിയിരുന്നത്.‌ പൊതുവേ ഷൂട്ടിം​ഗ് ഇല്ലാത്ത സമയം നോക്കിയാണ് രാവിലെ വർക്കൗട്ട് തിരഞ്ഞെടുക്കാറുള്ളത് എന്നായിരുന്നു നവ്യ പറഞ്ഞത്. ഓൺലൈൻ വർക്കൗട്ട് ആയിരുന്ന നവ്യ തിരഞ്ഞെടുത്തത്. ആദ്യം ഒരു ദിവസം 7000 സ്റ്റെപ് നടക്കുന്നത് വർക്ക ഔട്ടിന്റെ ഭാ​ഗമാണെന്നും നവ്യ അന്ന് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+