Get Updates
Get notified of breaking news, exclusive insights, and must-see stories!

നസ്രിയ എങ്ങനെയാണ് ഇങ്ങനെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് എന്ന് അറിയാമോ? ഇതാണ് രഹസ്യം

ആരോ​ഗ്യത്തിലും സൗന്ദര്യത്തിലും ശ്രദ്ധിക്കാത്തവർ വളരെ കുറവായിരിക്കും. നല്ല ഭം​ഗിയുള്ള മുഖവും സ്ലിം ആയിട്ടുള്ള ശരീരവും ഒക്കെ സ്വന്തമാക്കാൻ പല വഴികളും നിങ്ങൾ പരീക്ഷിക്കുന്നുമുണ്ടാവും. ആരോ​ഗ്യത്തിന്റെ കാര്യത്തിലും സൗന്ദര്യത്തിന്റെ കാര്യത്തിലും ഏറെ ശ്രദ്ധപുലർത്തുന്നവരാണ് സിനിമാതാരങ്ങൾ.

ട്രെന്റിന് അനുസരിച്ച് ലുക്കിൽ മാറ്റം വരുത്തിക്കൊണ്ടേയിരിക്കും. കഥാപാത്രത്തിന് വേണ്ടി ശരീരഘടനയിലും മാറ്റം വരുത്തും. എന്നാൽ ശേഷം ഡയറ്റിലൂടെ തങ്ങളുടെ രൂപവും ആരോ​ഗ്യവുമൊക്കെ തിരിച്ച് പിടിക്കും.

nazriya 311

മലയാളികളുടെ പ്രിയ നടിയാണ് നസ്രിയ നസിം. വളരെ ക്യൂട്ടായിട്ടുള്ള ലുക്കാണ് നസ്രിയയ്ക്ക്. വിവാഹം ശേഷം സജീവമായി താരം അഭിനയത്തിലില്ലെങ്കിലും സിനിമകൾ ചെയ്തിരുന്നു. സൗന്ദര്യത്തിലും ഒരു പൊടിക്ക് പോലും കുറവ് വന്നിട്ടില്ല എന്നത് എല്ലാവരേയും അമ്പരപ്പിച്ചു. ഇപ്പോൾ താരത്തിന്റെ ഡയറ്റിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

എറോബിക്കും വെയ്റ്റ് ട്രെയിനിംഗ് വ്യായാമവും നസ്രിയ പിന്തുടരുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് മസിലുകളുടെ ശക്തി കൂട്ടുകയും കലോറി എരിച്ചുകളിയുകയും ചെയ്യും. ആരോഗ്യത്തോടെയും ഫിറ്റായും ഇരിക്കണമെങ്കിൽ ആവശ്യമായ പ്രോട്ടീൻ വേണം. ന്സ്രിയ തന്റെ ഡയറ്റിൽ ഇത് ഉൾപ്പെടുത്തുന്നു. പരമാവധി ന്സ്രിയ ജങ്ക് ഫുഡ് ഒഴിവാക്കുന്നു.

ആവശ്യത്തിന് വെള്ളവും ആരോഗ്യകരമായ ജ്യൂസും കുടിക്കുന്നു. ശരീരത്തിൽ എപ്പോഴും ജലാംശം നിലനിർത്തുന്നു. ഡയറ്റിൽ നട്ട്‌സും ഡ്രൈഫ്രൂട്ട്‌സും നസ്രിയ ഉൾപ്പെടുത്തുന്നു, നട്ട്‌സിലും ഡ്രൈഫ്രൂട്ട്‌സിലും ആന്റിഓക്‌സിഡൻസ് ഉണ്ട് ഇത് ശരീരഭാരം കുറയക്കാൻ സഹായിക്കുകയും ശരീരത്തിന് എനർജി നൽകുകയും ചെയ്യുന്നു. ഭക്ഷണ കാര്യത്തിൽ ഏറെ ശ്രദ്ധ കൊടുക്കുന്ന ആളാണ് നസ്രിയ എന്നാണ് പറയുന്നത്. ആവശ്യത്തിന് മാത്രമേ ഫുഡ് കഴിക്കുകയുള്ളൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+