ഐശ്വര്യ ലക്ഷ്മിയുടെ തിളങ്ങുന്ന ചർമ്മത്തിന്റെ രഹസ്യം ഇതാണ്; താരത്തിന്റെ ഡയറ്റ് ഇങ്ങനെ
മലയാളികളുടെ ഇഷ്ട നടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിൽ മാത്രമല്ല തമിഴിലും താരത്തിന് ആരാധകർ ഒരുപാട് ഉണ്ട്. മലയാളത്തിൽ കിംഗ് ഓഫ് കൊത്തയാണ് താരത്തിന്റേതായി ഇറങ്ങിയ സിനിമ. അഭിനയത്തിനൊപ്പം സൗന്ദര്യത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ് ഐശ്വര്യ. അമിതമായ വണ്ണമില്ല, തീരെ മെലിഞ്ഞിട്ടുമല്ല വളരെ ഫിറ്റായ ശരീരം ആണ് താരത്തിന്റേത്.
ചർമ്മത്തിനും കണ്ണുകൾക്കും നല്ല തിളക്കമുമാണ്. ഐശ്വര്യ എങ്ങനെയാണ് തന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നത് എന്ന് വിശദമായി അറിയാം. ഐശ്വര്യയുടേത് വളരെ നാച്ച്വറൽ ഭംഗിയാണ്. ഐശ്വര്യ പിന്തുടരുന്ന പത്ത് ബ്യൂട്ടി സീക്രട്ടാണ് ഇവിടെ പറയുന്നത്.

ആരോഗ്യകരമായ ഡയറ്റ്: ആരോഗ്യകരമായ ഡയറ്റാണ് ഐശ്വര്യ പിന്തുടരുന്ന്. ന്യൂട്രീഷ്യസ് ആയ പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുമൊക്കെ ഐശ്വര്യ തന്റെ ഡയറ്റിൽ ഉൾപ്പെടുത്തുന്നു. ഇത് ചർമ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. പോഷക സാന്ദ്രമായ ഭക്ഷണമാണ് ഐശ്വര്യ കഴിക്കുന്നത്.
വെള്ളം: ആരോഗ്യത്തിന് വെള്ളം ഏറെ പ്രധാനപ്പെട്ടതാണ്. ആരോഗ്യത്തിന് മാത്രമല്ല ചർമത്തിന്റെ സൗന്ദര്യത്തിനും വെള്ളം ഏറെ ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കുന്നത് ഐശ്വര്യ ലക്ഷ്മിയുടെ ചർമ്മത്തിന് ഈർപ്പം നൽകുന്നു.
ദൈന്യംദിന ചർമ സംരക്ഷണം: ചർമത്തിന് യോജിച്ച ചരർമസംരക്ഷണ മാർഗമാണ് ഐശ്വര്യ പിന്തുടരുന്നത്. ക്ലെൻസിംഗ്, മോചിച്ചറൈസിംഗ്, സൺസ്ക്രീൻ ഇവയെല്ലാം ഇതിൽ ഉൾപ്പെടും.
വെയിലിൽ നിന്നുള്ള സംരക്ഷണം: വെയിലിൽ നിന്നും യു വി രശ്മികളിൽ നിന്നും ചർമ്മത്തിന് സംരക്ഷണം നൽകേണ്ടത് ഏറെ പ്രധാനപ്പെട്ടതാണ്. എസ് പി എഫ് കൂടുതൽ ഉള്ള സൺസ്ക്രീൻ ഉപയോഗിക്കുന്നതും വെയിലത്ത് കൂടുതൽ നേരെ ഇറങ്ങാതയിരിക്കുന്നതും ചർമ്മത്തിന് ഗുണകരമാണ്.
സിംപിൾ മേക്കപ്പ്: ഐശ്വര്യ കൂടുതൽ മേക്കപ്പ് ഇടാറില്ല. ലൈറ്റ് ആയിട്ടുള്ള മേക്കപ്പാണ് ഐശ്വര്യ തിരഞ്ഞെടുക്കാറുള്ളത്.
ഫിറ്റ്നസ്സ്: ഐശ്വര്യ കൃതമായി ഫിറ്റനസ് റൂട്ടിൻ പിന്തുടരുന്നു. രക്ത ചംക്രമണം മെച്ചപ്പെടുത്താൻ ഫിസിക്കൽ ആക്റ്റിവിറ്റ് ചെയ്യാറുണ്ട്. ഇത് സ്കിൻ സെല്ലിലേക്ക് ഓക്സിജനും പോഷകങ്ങളും കൃത്യമായി എത്തിക്കും.
സമ്മർദ്ദം നിയന്ത്രിക്കുന്നത്: ധ്യാനവും യോഗയും ഒക്കെ പിന്തുടർന്നാണ് ഐശ്വര്യ സമ്മർദ്ദം നിയന്ത്രിക്കുന്നത്. ഇത് ഐശ്വര്യയുടെ ചർമ്മത്തിന് നല്ല ഗുണം നൽകുന്നു.
നല്ല ശുചിത്വം: താരം ശുചിത്വത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നു. കൃത്യമായി കൈ കഴുകുന്നു, മുഖ്യ വൃത്തിയാക്കുന്നു, ഇത് ചർമ്മത്തിന് ആരോഗ്യത്തിന് നല്ലതാണ്.












Click it and Unblock the Notifications