Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി കാെഴിച്ചിലാണോ പ്രശ്നം? എന്നാൽ ചായ കൊണ്ട് മുടി കഴുകിക്കോളൂ; ​ഗ്രീൻ ടീയോ, കട്ടനോ?

മുടി കാെഴിച്ചിൽ ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. പല വഴികൾ നിങ്ങൾ പരീക്ഷിച്ചുകാണും. എന്നിട്ടും ഈ പ്രശ്നത്തിന് പരിഹാരം ഇല്ലെങ്കിൽ ഇനി പറയുന്ന ഈ വഴി ഒന്ന് പരീക്ഷിച്ചുനോക്കൂ. ഒരുപക്ഷേ കേൾക്കുമ്പോൾ ഇത് ഫലിക്കുമോ എന്നൊക്കെ നിങ്ങൾക്ക് തോന്നിയേക്കാം. ചായ ആണ് നിങ്ങളുടെ മുടി കൊഴിച്ചിലിന് ഇവിടെ പരിഹാരം ആകുന്നത്. ചായ കുടിച്ച് കൊണ്ടല്ല എന്ന കാര്യമാണ് ശ്രദ്ധിക്കേണ്ടത്.

വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നമുക്ക് പരിഹാരിക്കാം. മുടിയുടേയും തലയോട്ടിയുടേയുമൊക്കെ ആരോ​ഗ്യത്തിന് ആവശ്യമായ ഒരു ഡി ഐ വൈ പ്രതിവിധിയാണ് ഇവിടെ പറയുന്നത്. ഇവിടെ ആവശ്യം ചായയ ആണ്. ചായ കൊണ്ടുള്ള മുടി കഴുകലാണ് പ്രധാനം. നിങ്ങൾ കഴുകാൻ ഉപയോ​ഗിക്കുന്ന ചായയുടെ തരം ലഭിക്കുന്ന ഫലത്തേയും ബാധിക്കും.

hair tea

​ഗ്രീൻടീയിലും ബ്ലാക്ക് ടീയിലും ആന്റിഓക്‌സിഡന്റുകളും ആൻറി-ഇൻഫ്ലമേറ്ററി, ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ബ്ലാക്ക് ടീയും ​ഗ്രീൻ ടീയും സാധാരണയായി മുടി കഴുകാൻ ഉപയോ​ഗിക്കുന്നു. കാരണം അവയിലെ ഉയർന്ന കഫീൻ കണ്ടന്റ് മുടി വളർച്ചയെ സഹായിക്കും. മുടി കൊഴിച്ചിൽ തടയുകയും ചെയ്യും. മുടിയുടെ നിറം വർദ്ധിപ്പിക്കുകയും മുടിയുടെ തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും.

വരണ്ട മുടിയെ പുനരുജ്ജീവിപ്പിക്കുന്നു: ഗ്രീൻ ടീ ബി വിറ്റാമിൻ പന്തേനോളിന്റെ (വിറ്റാമിൻ ബി 5) നല്ല ഉറവിടമാണ്. ഒരു മോയ്സ്ചറൈസിംഗ് ഏജന്റ് എന്ന നിലയിൽ, പന്തേനോളിന് ഇഴകളെ ആരോഗ്യകരമായി നിലനിർത്താനും ജലാംശം നിലനിർത്താനും സഹായിക്കാാൻ കഴിയും.

മുടി കാെഴിച്ചിൽ തടയാൻ സഹായിക്കും: ​ഗ്രീൻ ടീയിലെ കഫീനും പോളിഫെനുകളും മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും, എപി​ഗല്ലോകാടെച്ചിൻ - 3- ​ഗാലേറ്റ് അല്ലെങ്കിൽ ഇ ജി സി ജി ( ​ഗ്രീൻ ടീയിൽ കാണപ്പെടുന്ന) അലോപ്പീസിയ ഉള്ളവരെ സഹായിക്കുന്നതിൽ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. എന്നാൽ മുടി കൊഴിച്ചിൽ അധികമാണെങ്കിൽ ഒരിക്കലും ചായ കൊണ്ട് കഴുകി പരിഹരിക്കാമെന്ന് വിചാരിക്കരുത്. മുടി കൊഴിച്ചിൽ അധികമാണെങ്കിൽ ഡോക്ടറെ കാണുക തന്നെ വേണം.

തിളക്കം വർദ്ധിപ്പിക്കുന്നു: ​ഗ്രീൻ ടീയും കട്ടൻ ചായയും മുടിയുടെ തിളക്കം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നാണ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+