Get Updates
Get notified of breaking news, exclusive insights, and must-see stories!

മറ്റുള്ളവരുടെ വ്യക്തിത്വം അറിയണോ..? നഖം നോക്കിയാല്‍ മതി

നിങ്ങളുടെ നഖത്തിന്റെ ആകൃതി നിങ്ങളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കും എന്നറിയാമോ? പേഴ്‌സണാലിറ്റി ടെസ്റ്റിന്റെ ഭാഗമായി പലരും ഇത്തരത്തില്‍ ഉള്ള നിരീക്ഷണങ്ങള്‍ നടത്താറുണ്ട്. ഇത്തരത്തില്‍ ഏറ്റവും പ്രചാരം ലഭിക്കുന്ന ഒന്നാണ് കൈവിരലുകളുടേയും നഖത്തിന്റേയും രൂപം നിങ്ങളുടെ വ്യക്തിത്വത്തെ എങ്ങനെ പ്രതിഫലിപ്പിക്കുന്നു എന്നുള്ളത്.

തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിങ്ങള്‍ മിടുക്കനാണോ? നിങ്ങള്‍ സര്‍ഗാത്മകവും ഭാവനാസമ്പന്നനുമാണോ എന്നൊക്കെ പരിശോധിക്കാന്‍ ഇത്തരം പേഴ്‌സണാലിറ്റി ടെസ്റ്റുകള്‍ നിങ്ങളെ സഹായിക്കും. ഇത്തരത്തില്‍ നഖത്തിന്റെ ആകൃതി ഒരാളുടെ വ്യക്തിത്വത്തെ എങ്ങനെയാണ് നിര്‍വചിക്കുന്നത് എന്ന് നോക്കാം.നഖങ്ങളുടെ നാല് തരത്തിലുള്ള ആകൃതികളെ ആണ് ഇവിടെ പരിശോധിക്കുന്നത്.

nail

നീളവും ലംബാകൃതിയിലുള്ളതുമായ നഖമാണ് നിങ്ങളുടേത് എങ്കില്‍ സര്‍ഗാത്മകമായ കഴിവുകളുള്ള വ്യക്തിത്വത്തിനുടമയായിരിക്കും നിങ്ങള്‍. പൊതുവെ ശാന്തനും സ്വതന്ത്ര ചിന്താഗതിയുള്ളവരും ആയിരിക്കാം. സമ്മര്‍ദ്ദഘട്ടങ്ങളില്‍ പ്രായോഗിക ബുദ്ധിയോടെയായിരിക്കും ഇത്തരക്കാര്‍ പെരുമാറുക. ഒരു പ്രശ്നത്തിന് ക്രിയാത്മകമായ പരിഹാരം തേടാന്‍ നിങ്ങള്‍ക്ക് പലപ്പോഴും സാധിച്ചെന്ന് വരാം.

ചില ഘട്ടങ്ങളില്‍ നിങ്ങള്‍ തളര്‍ന്ന് പോയേക്കാം. ദൈനംദിന ജീവിതത്തില്‍ വളരെയധികം സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ കഴിയുന്നവരായിരിക്കും. എന്നാല്‍ പെട്ടെന്ന് അപ്രതീക്ഷിതമായ ഒരു വെല്ലുവിളി നേരിടേണ്ടി വന്നാല്‍ അത് ചിലപ്പോള്‍ നിങ്ങള്‍ക്ക് താങ്ങാന്‍ സാധിക്കില്ല.

വീതിയേറിയ നഖമുള്ളവരാണ് എങ്കില്‍ നിങ്ങള്‍ വിശാലമനസ്‌കരായിരിക്കും. മറ്റുള്ളവര്‍ നിങ്ങളില്‍ വിശ്വാസ്യത ചെലുത്തും. ഉത്തരവാദിത്വബോധം ഉള്ളവരും ഒപ്പം നില്‍ക്കുന്നവരെ സംരക്ഷിക്കാന്‍ മനസുള്ളവരുമായിരിക്കും ഇക്കൂട്ടര്‍. ശക്തമായ ആത്മവിശ്വാസമാണ് ഇക്കൂട്ടരുടെ മറ്റൊരു മുതല്‍ക്കൂട്ട്. അതിനാല്‍ തന്നെ സ്വന്തം ശരികളെ ഉച്ചത്തില്‍ വിളിച്ച് പറയുന്നതില്‍ മടി കാണിക്കില്ല.

ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ നിങ്ങള്‍ ശ്രദ്ധാലുക്കളായിരിക്കും. മറ്റുള്ളവരുടെ വികാരങ്ങളെ ബഹുമാനിക്കാന്‍ സാധിക്കുന്നവരായിരിക്കും. മുഖം നോക്കാതെ എന്ത് വിളിച്ച് പറയുന്നതിനാല്‍ തന്നെ എല്ലാവരില്‍ നിന്നും ഇഷ്ടം നേടാന്‍ സാധിച്ചെന്ന് വരില്ല. എങ്കിലും നിങ്ങള്‍ക്കൊപ്പമുള്ളവര്‍ക്ക് നിങ്ങള്‍ മികച്ചയാള്‍ തന്നെയായിരിക്കും.

വൃത്താകൃതിയിലാണ് നിങ്ങളുടെ നഖമുള്ളതെങ്കില്‍ ജീവിതത്തെ ഗൗരവത്തോടെ കാണുന്നയാളായിരിക്കും. തിരിച്ചടികളില്‍ നിന്ന് പാഠം പഠിക്കുന്നവരാണ്. അതിനാല്‍ തന്നെ എന്ത് കാര്യം ചെയ്യുമ്പോഴും ആലോചിച്ച് മാത്രമെ ചെയ്യൂ. അന്വേഷണാത്മകത ഉള്ളിലുള്ള ആളായിരിക്കും. പുതിയ കാര്യങ്ങള്‍ അറിയാന്‍ എപ്പോഴും അതിയായ ആകാംക്ഷയുണ്ടാകും. ശുഭാപ്തിവിശ്വാസിയായിരിക്കും

ചതുരാകൃതിയിലുള്ള നഖമാണ് നിങ്ങള്‍ക്ക് ഉള്ളതെങ്കില്‍ സ്വതന്ത്രരായിരിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും. മറ്റുള്ളവരുടെ ചിന്തകള്‍ നിങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്നത് ഇഷ്ടപ്പെടില്ല. തിരിച്ചടികളില്‍ നിന്ന് തിരിച്ചുവരാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടാകും. വെല്ലുവിളികളെ നേരിടുന്നതില്‍ സഹിഷ്ണുതയുള്ളവരായിരിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+