Get Updates
Get notified of breaking news, exclusive insights, and must-see stories!

തടി കുറക്കാൻ കഴിക്കേണ്ട പഴങ്ങൾ ഏതാണെന്ന് അറിയുമോ? പ്രോട്ടീൻ സമ്പുഷ്ടമായ ആ പഴങ്ങൾ ഇതാ

തടി കുറക്കാൻ കിണഞ്ഞ് പരിശ്രമിക്കുമ്പോൾ കൃത്യമായ അളവിൽ പ്രോട്ടീൻ ശരീരത്തിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കിയില്ലെങ്കിൽ തീർച്ചയായും പണികിട്ടിയേക്കും. അതേസമയം പ്രോട്ടീൻ ലഭിക്കണമെങ്കിൽ മാംസം തന്നെ കഴിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. മതിയായ അളവിൽ പ്രോട്ടീൻ ലഭിക്കാൻ സഹായിക്കുന്ന നിരവധി പഴങ്ങൾ ഉണ്ട്. തടി കുറക്കാനുള്ള നിങ്ങളുടെ യാത്രയെ ഏറെ സഹായിക്കുന്ന അത്തരം പഴങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

പേരക്ക

പേരക്ക് കഴിക്കാൻ പലരും മടി കാണിക്കാറുണ്ട്. എന്നാൽ പ്രോട്ടീൻ സമ്പുഷ്ടമാണ് ഇവ. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ്റെ കണക്കനുസരിച്ച്, ഒരു കപ്പ് പേരക്കയിൽ ഏകദേശം 4.2 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടത്രേ. കൂടാതെ, പേരയ്ക്കയിൽ നാരുകളും വിറ്റാമിൻ സിയും ഉണ്ട്. ഇവയിൽ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ആരോഗ്യകരമായ ദഹനം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. പേരക്ക പച്ചയ്ക്കോ സാലഡ് ആയോ അല്ലെങ്കിൽ സ്മൂത്തിയായോ ഒക്കെ കുടിക്കാവുന്നതാണ്.

fruits

അവക്കാഡോ

ഒരു കപ്പ് അവോക്കാഡോയിൽ ഏകദേശം 2.92 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പുകളാൽ, പ്രത്യേകിച്ച് മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാൽ സമ്പന്നമാണ് അവക്കാഡോ. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. നാരുകൾ, വിറ്റാമിൻ ഇ, കെ എന്നിവയും നിരവധി ബി വിറ്റാമിനുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. അവോക്കാഡോ ടോസ്റ്റായോ സാലഡുകളിലോ ചേർത്ത് കഴിക്കാം.

ബ്ലാക്ക്ബെറികൾ

യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ റിപ്പോർട്ട് അനുസരിച്ച് ഒരു കപ്പ് ബ്ലാക്ക്ബെറിയിൽ നിന്ന് ഏകദേശം 2 ഗ്രാം പ്രോട്ടീൻ ലഭിക്കും. വിറ്റാമിൻ സി, കെ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമാണ് ഇവയിൽ ആൻ്റിഓക്‌സിഡൻ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ബ്ലാക്ക്‌ബെറി പഴമായി നേരിട്ട് കഴിക്കുന്നവരുണ്ട്. ചിലർ , സ്മൂത്തികളിൽ ചേർത്തോ അല്ലെങ്കിൽ തൈര്, ഓട്‌സ്, ധാന്യങ്ങൾ എന്നിവയുടെ കൂടെയോ കഴിക്കാറുണ്ട്. എങ്ങനെ കഴിച്ചാലും ആരോഗ്യപ്രദം തന്നെ.

കിവി

നല്ല പുളിയൻ പഴമാണെങ്കിലും പ്രോട്ടീൻ സമ്പുഷ്ടമാണിത്. ഒരു കപ്പ് കിവിയിൽ 1.91 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സി, നാരുകൾ എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് ഇത്, കൂടാതെ ആൻ്റിഓക്‌സിഡൻ്റുകളാലും സമ്പുഷ്ടവുമാണ്. അത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ദഹനത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.

വാഴപ്പഴം

ഒരു കപ്പ് വാഴപ്പഴത്തിൽ ഏകദേശം 1.64 ഗ്രാം പ്രോട്ടീൻ ആണ് ഉള്ളത്. പഴത്തിൽ പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ ബി6, നാരുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്. അവ ഹൃദയാരോഗ്യം, ദഹനം, ഊർജ്ജ നില എന്നിവയെ പിന്തുണയ്ക്കുന്നു. നേരിട്ടോ സ്മൂത്തികളിലോ ഒക്കെ ചേർത്ത് വാഴപ്പഴം കഴിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+