Get Updates
Get notified of breaking news, exclusive insights, and must-see stories!

കിടക്കുന്നതിന് മുൻപ് തൈര് കഴിക്കാറുണ്ടോ, വെറും വയറ്റിലോ? എന്നാൽ അറിയണം ഇക്കാര്യം

ചർമ്മത്തിനും മുടിക്കും ആരോ​ഗ്യത്തിനുമൊക്കെ ​ഗുണം ചെയ്യുന്ന ഒന്നാണ് തൈര്. തൈര് ഉപയോ​ഗിച്ച് ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കാം, മുടി കൊഴിച്ചിൽ തടയാം, അതുപോലെ അമിത ഭാരം കുറയ്ക്കാൻ പോലും തൈര് സഹായകമാണ്. ഉപയോ​ഗിക്കേണ്ടത് പോലെ ഉപയോ​ഗിച്ചാൽ ഉറപ്പായും ഫലം ഉറപ്പാണ്.

ഇത് കാൽസ്യം പ്രോട്ടീൻ, ​ഗുണം ചെയ്യുന്ന ബാക്ടീരിയകൾ തുടങ്ങിയ പോഷകങ്ങളാൽ നിറഞ്ഞതാണ്. ഉപ്പ് ചേർത്തും മധുരം ചേർത്തുമാെക്കെ തൈര് കഴിക്കുന്നവർ ഉണ്ടാവും. എന്നാൽ ഏത് സമയത്താണ് നിങ്ങൾ തൈര് കഴിക്കാറുള്ളത്. രാവിലെ കഴിക്കുന്ന ഫലം ആയിരിക്കില്ല രാത്രിയിൽ കഴിക്കുമ്പോൾ, ഭക്ഷണത്തിനും മുൻപ് കഴിക്കുമ്പോഴും ശേഷം കഴിക്കുമ്പോഴും ഫലം വ്യത്യസ്തമാണ്. എപ്പോഴാണ്, ഏത് സമയത്താണ് തൈര് കഴിക്കേണ്ടത് എന്ന് നോക്കിയാലോ....

curd

തൈര് കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം പകൽ സമയമാണെന്നാണ് വി​ഗദ്ധർ പറയുന്നത്, പ്രത്യേകിച്ച് ഉച്ചയ്ക്ക്. ദഹനത്തെ സഹായിക്കുന്നതിനും ഊർജം വർദ്ധിപ്പിക്കുന്നതിനും ഉച്ചഭക്ഷണത്തിന് ശേഷം തൈര് കഴിക്കുന്നത് സഹായകമാകും. തൈരിലെ പ്രോബയോട്ടിക്സ് ആരോഗ്യകരമായ കുടൽ നിലനിർത്താൻ ​ഗുണം ചെയ്യുമെന്നാണ് പറയുന്നത്.

ഇത് ദഹന ആരോ​ഗ്യത്തെ പിന്തുണയ്ക്കുന്നു. രാത്രിയിൽ തൈര് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് ദഹന പ്രശ്നങ്ങൾക്ക് കാരണമാകും. ഉറക്കത്തെ തടസ്സപ്പെ‍ടുത്തുകയും ചെയ്യും. ഉറങ്ങുന്നതിന് മുൻപ് കനത്ത ഭക്ഷണമോ തൈരോ കഴിക്കുവന്നത് ദഹനക്കേടിനും അസ്വസ്ഥതയ്ക്കും കാരണമാകും. ഉറക്കത്തേയും മൊത്തത്തിലുള്ള ആരോ​ഗ്യത്തെയും ബാധിക്കും.

അതേ സമയം പകൽ സമയത്താണ് തൈര് ഏറ്റവും നന്നായി ദഹിക്കപ്പെടുന്നതെന്നും ദഹനത്തിനും ഊർജത്തിനും സഹായകമായി ഭക്ഷണത്തിന് ശേഷമോ ഉച്ച ഭക്ഷണമായോ കഴിക്കാമെന്നുമാണ് പറയുന്നത്. എന്നാൽ വെറും വയറ്റിൽ തൈര് കഴിക്കുന്നതോ ഉറക്കത്തിന് മുൻപ് തൈര് കഴിത്തുന്നതോ നല്ലതല്ല. ഈ ശീലം അസിഡിറ്റി, വയറിളക്കം, ഉറക്ക അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും.

ഫലങ്ങൾ വ്യക്തികൾക്കനുസരിച്ച് മാറാം, നിങ്ങൾക്ക് ഏത് സമയമാണ് കഴിക്കേണ്ടത് എന്നതിനെക്കുറിടച്ച് വ്യക്തമായി അറിയാൻ
ഹെൽത്ത് കെയർ പ്രൊവൈഡറെയോ പോഷകാഹാര വിദഗ്ധനെയോ സമീപിക്കുന്നത് നല്ലതാണ്. വ്യക്തിഗത ആവശ്യങ്ങളും മുൻഗണനകളും വ്യത്യാസപ്പെടാം.

മൊത്തത്തിൽ മിക്ക വ്യക്തികൾക്കും പകൽ സമയത്ത് തൈര് കഴിക്കുന്നത് ആണ് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുകയ ദഹനത്തിനും ഊർജ്ജത്തിനും ഇതാണ് നല്ലത്. ദഹനസംബന്ധമായ അസ്വസ്ഥതകളും ഉറക്ക പ്രശ്‌നങ്ങളും ഒഴിവാക്കാൻ, ഒഴിഞ്ഞ വയറിലോ ഉറങ്ങുന്നതിന് മുമ്പോ തൈര് കഴിക്കുന്നത് ഒഴിവാക്കുന്നത് നിങ്ങൾക്ക് ​ഗുണം ചെയ്യും. വണ്ണം കുറയ്ക്കാൻ സഹായിക്കുമെങ്കിലും അമിതമായാൽ ഫലം വണ്ണം കൂടാനും കാരണമായേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+