തൈര് കഴിക്കാനും സമയം ഉണ്ടോ! നിങ്ങൾ രാത്രിയിലാണോ രാവിലെയാണോ തൈര് കഴിക്കാറുള്ളത്?
നിങ്ങൾ തൈര് ഏറെ ഇഷ്ടപ്പെടുന്ന ആളാണോ.. ഒരു ദിവസം എത്ര വട്ടം നിങ്ങൾ തൈര് കഴിക്കും.. ഏതൊക്കെ സമയങ്ങളിൽ കഴിക്കും... ഇങ്ങനെ ചോദ്യമായി ചോദിച്ചാൽ തൃത്യമായി മറുപടി പറയാൻ സാധിക്കില്ല എന്നറിയാം.. ചിലർക്ക് രാവിവെലെ ആയിരിക്കും തൈര് കുടിക്കാൻ ഇഷ്ടം ചിലർ രാത്രിയായിരിക്കും.. ഇതിൽ ഏത് സമയമാണ് തൈര് കുടിക്കാൻ പറ്റിയ സമയം.. അതിനെക്കുറിച്ചാണ് പറയാൻ പോകുന്നത്.
തൈര് കഴിക്കാൻ ഏറ്റവും നല്ല സമയം പകൽ സമയമാണ് എന്നാണ് ഡോ പ്രതിമ ദത്ത പറയുന്നത്. ദഹനത്തെ സഹായിക്കുകയും ഊർജം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ ഉച്ചഭക്ഷണത്തിന് ശേഷം തൈര് കഴിക്കാൻ അവർ ശുപാർശ ചെയ്യുന്നു. തൈരിൽ പ്രോബയോട്ടിക്‌സ് അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ സഹായിക്കുന്ന ആരോഗ്യകരമായ ഗട്ട് മൈക്രോബയോമിനെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കും.

പലർക്കും രാത്രിയില് തൈര് കഴിക്കുന്ന ശീലം ഉണ്ടാവും. രാത്രിയിൽ തൈര് കഴിക്കുന്നത് ഒഴിവാക്കണമെന്നാണ് ഡോക്ടർ നിർദ്ദേശിച്ചത്, കാരണം ഇത് ദഹനപ്രശ്‌നങ്ങൾ ഉണ്ടാക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. ഉറങ്ങാൻ നേരത്ത് ഭാരിച്ച ഭക്ഷണം കഴിക്കുന്നത് ദഹനം തടസപ്പെടാൻ കാരണമാകും, ഇത് അസ്വസ്ഥതയ്ക്കും ഉറങ്ങാൻ ബുദ്ധിമുട്ടിനും ഇടയാക്കും. ഇത് ഉറക്കത്തിന്റെ ഗുണനിലവാരത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും.
പ്രധാനപ്പെട്ട മറ്റൊരു കാര്യം വെറും വയറ്റിൽ തൈര് കഴിക്കുന്നത് അല്ലെങ്കില് ഉറങ്ങാൻ നേരത്ത് ലഘുഭക്ഷണമായി കഴിക്കുന്നത് ദഹനപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ഉറക്കത്തെ തടസ്സപ്പെടുത്തുമെന്നും ഡോ. മിശ്ര പറയുന്നു. വെറുംവയറ്റിൽ തൈര് കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും, ഉറങ്ങുന്നതിന് മുമ്പ് തൈര് കഴിക്കുന്നത് ദഹനക്കേടും അസ്വസ്ഥതകളും ഉണ്ടാക്കും.
എങ്കിലും 'ആളുകളുടെ ആവശ്യങ്ങളും മുൻഗണനകളും വ്യത്യാസപ്പെടാം. അതുകൊണ്ടാണ് തൈര് കഴിക്കാനുള്ള ഏറ്റവും നല്ല സമയം നിർണ്ണയിക്കാൻ ഒരു ഹെൽത്ത് കെയർ പ്രൊവൈഡറോ ന്യൂട്രീഷ്യനിസ്റ്റുമായോ കൂടിയാലോചിക്കേണ്ടത്. നിങ്ങളുടെ വ്യക്തിഗത ആരോഗ്യ ലക്ഷ്യങ്ങളും ഭക്ഷണ ആവശ്യങ്ങളും അടിസ്ഥാനമാക്കി പോഷകാഹാര വിദഗ്ധന് മികച്ച സമയം പറയാൻ കഴിയും, ഡോക്ടർ പറഞ്ഞു.












Click it and Unblock the Notifications