Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാംപൂ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ ഒഴിവാക്കിയില്ലെങ്കിൽ പണി കിട്ടും

നമ്മൾ മലയാളികൾക്ക് ദിവസവും ഭക്ഷണം കഴിച്ചില്ലെങ്കിലും കുളി നിർബന്ധം ഉള്ളവരാണ്. രണ്ട് നേരം കുളിക്കാൻ പറ്റിയാൽ അത്രയും സന്തോഷം. നമ്മുടെ കുളി ശീലങ്ങളിൽ തല മുടി കഴുകാനുള്ള ഷാംപൂ ഒരു പതിവുകാരൻ ആയിട്ട് അത്രയൊന്നും വർഷങ്ങൾ ആയിട്ടില്ല.

ഷാംപൂ ഉപയോഗിച്ച കഴുകിയ മുടി എന്ന നിലയ്ക്ക് പരസ്യ കമ്പനികൾ നമുക്ക് മുന്നിൽ കാണിച്ച് തരുന്ന തിളക്കമുള്ള, പാറി പറക്കുന്ന തരത്തിലുള്ള തലമുടി ആരാണ് ആഗ്രഹിക്കാത്തത് അല്ലേ? ദിവസവും ഷാംപൂ ഉപയോഗിച്ച് കഴുകിയാൽ മാത്രമേ തലമുടി വൃത്തിയായി സൂക്ഷിക്കാൻ സാധിക്കു എന്ന് കരുതുന്നവർ ഉണ്ട്.

shampoo

ഷാംപൂ സ്ഥിരമായി മുടി കഴുകാൻ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇത് നിങ്ങൾക്കുള്ളതാണ്. ഷാംപൂ പരസ്യങ്ങളിൽ വിശ്വസിച്ച് ഹെയർ വാഷിനു ശേഷം പുറത്തേക്കിറങ്ങുമ്പോഴെക്ക് തലമുടി മിന്നി തിളങ്ങിയോ എന്ന് കണ്ണാടിയിൽ നോക്കുന്ന കുറേപ്പേരുണ്ടാകും. പരസ്യങ്ങളിൽ കാണുന്നതാണോ ഷാംപൂ ഉപയോഗിക്കുമ്പോൾ കിട്ടുന്നത്? എന്ത് ഷാംപൂ ഉപയോഗിച്ചിട്ടും മുടി കൊഴിഞ്ഞു വീഴുന്നത് കാണാറുണ്ടോ? ഷാംപൂ ഉപയോഗിച്ച ശേഷവും മുടി പരുക്കനായാണോ കാണുന്നത്? എങ്കിൽ നിങ്ങൾ ഷാംപൂ ഉപയോഗിക്കുന്നതിൽ എന്തോ കുഴപ്പമുണ്ട്. ഹെയർ വാഷ് സമയത്ത് നിങ്ങൾ അവഗണിക്കുന്ന ചില ചെറിയ കാര്യങ്ങൾ വലിയ പ്രശ്നങ്ങളുണ്ടാക്കാനുള്ള സാധ്യത ആണുള്ളത്.

ചൂടുവെള്ളം വേണ്ട

ഷാംപൂ ഉപയോഗിച്ചാലും ഇല്ലെങ്കിലും മുടി കഴുകാൻ ചൂടുവെള്ളം ഉപയോഗിക്കുന്നത് മുടി നാരുകൾക്ക് കേടുണ്ടാക്കും. തലയോട്ടി വരണ്ടതാക്കും. പുറംതൊലി അടർത്തി കളയും. ചൂടുവെള്ളം അധികമുപയോഗിക്കുന്നത് മുടി കൊഴിച്ചിലിനും കാരണമാകും. തണുത്ത പ്രദേശത്താണ് ജീവിക്കുന്നതെങ്കിൽ മാത്രം ഹെയർ വാഷിനായി വളരെ ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കുക.

ഒരേ സ്ഥലത്ത് വേണ്ട

ഒന്ന് ശ്രദ്ധിച്ചുനോക്കൂ. മിക്കവരും എപ്പോഴും ഒരേ സ്ഥലത്താകും ഹെയർ വാഷ് തുടങ്ങുക. സാധാരണ തലയോട്ടിക്ക് മുകളിലാണ് ആദ്യം ഷാംപൂ ചെയ്യുക. ഈ സ്ഥലം എപ്പോഴും വരണ്ടിരിക്കാൻ കാരണവും ഇതുതന്നെ. ഈ രീതി മാറ്റാൻ ശ്രമിക്കണം. കഴുത്തിന്റെ പിൻ ഭാഗത്തുനിന്ന് ഹെയർവാഷ് ചെയ്തുതുടങ്ങാം.

വല്ലാതെ അമർത്തണ്ട

തലയോട്ടിയിൽ അമിതമായി അമർത്തി തടവുന്നതും മസാജ് ചെയ്യുന്നതും പ്രശ്നങ്ങളുണ്ടാക്കും. കൈപ്പത്തി ഉപയോഗിച്ച് തടവുന്നതിനുപകരം തലയോട്ടിയിൽ ഷാംപൂ മസാജ് ചെയ്യാൻ വിരൽത്തുമ്പ് ഉപയോഗിക്കാം. സാവധാനമുള്ള, മൃദുവായ മസാജ് മാത്രമേ തലക്കും മുടിക്കും ഗുണം ചെയ്യൂ.

മുടി കഴുകൽ

എപ്പോഴും കുറേ വെള്ളം മുടി കഴുകാനായി ഉപയോഗിക്കണമെന്നില്ല. ബാലൻസ് വേണം. നെറുകയിൽ വരണ്ട അവസ്ഥയാണ് നിങ്ങൾക്കെങ്കിൽ തലമുടി വളരെ കുറഞ്ഞ രീതിയിലേ കഴുകേണ്ടിവരൂ. തലയിൽ വഴുവഴുപ്പ് തോന്നുന്ന അവസ്ഥയിൽ ഇടക്കിടെ തല കഴുകാം.

ഏത് ഷാംപൂ

പല മോഹന വാഗ്ദാനങ്ങളും ഷാംപൂ കമ്പനികൾ പരസ്യങ്ങൾ വഴി നിങ്ങൾക് തരുന്നുണ്ടാകും. ഏത് ഷാംപൂ വേണം എന്നത് നിങ്ങളുടെ മുടിയുടെ സ്വഭാവം തിരിച്ചറിഞ്ഞു വേണം തിരഞ്ഞെടുക്കാൻ. വരണ്ട ശിരോചർമ്മം ഉള്ളവരും എണ്ണ മയം ഉള്ള ശിരോചർമ്മം ഉള്ളവരും ഒരേ തരം ഷാംപൂ അല്ല ഉപയോഗിക്കേണ്ടത്. മാത്രമല്ല എപ്പോഴും കെമികലുകൾ കുറവുള്ള ഷാംപൂ നോക്കി വേണം തിരഞ്ഞെടുക്കാൻ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+