ഈ സാധനങ്ങളൊക്കെ ഫ്രിഡ്ജിലാണോ വെക്കാറുളളത്? ഫ്രിഡ്ജിൽ വെക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ

ഇന്നത്തെ കാലത്ത് കടയിൽ നിന്ന് വാങ്ങുന്ന പല ഭക്ഷണ സാധനങ്ങളും നമ്മൾ നേരെ കൊണ്ട് ചെന്ന് വെക്കുന്ന ഇടമാണ് വീട്ടിലെ ഫ്രിഡ്ജ്. ഫ്രിഡ്ജിൽ വെച്ചാൽ ഏത് സാധനവും കേട് കൂടാതെ ഇരിക്കും എന്നൊരു ധാരണ പലർക്കുമുണ്ട്.

എന്നാൽ ചില ഭക്ഷണങ്ങളുടെ കാര്യത്തിൽ ഈ ധാരണ തെറ്റാണ്. ഫ്രിഡ്ജിലെ തണുപ്പ് എല്ലാ ഭക്ഷണ സാധനങ്ങൾക്കും നല്ലതല്ല. അവ കേടാകാനും സ്വാദും ഗുണവും നഷ്ടപ്പെടാനും ഫ്രിഡ്ജിൽ വെക്കുന്നത് കാരണമായേക്കും. ഫ്രിഡ്ജിൽ വെക്കാൻ പാടില്ലാത്ത 5 ഭക്ഷണ സാധനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ഈ സാധനങ്ങൾ ഒരിക്കലും ഗ്യാസ് സ്റ്റൗവിന് അടുത്ത് വെക്കരുത്, അപകടം തേടിയെത്തും
ഈ സാധനങ്ങൾ ഒരിക്കലും ഗ്യാസ് സ്റ്റൗവിന് അടുത്ത് വെക്കരുത്, അപകടം തേടിയെത്തും

1. തക്കാളി

തക്കാളി നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായിട്ടുളള ഒരു പച്ചക്കറിയാണ്. തക്കാളി വാങ്ങിയാൽ അത് ഏറെ പേരും ഫ്രിഡ്ജിൽ തന്നെയാണ് സൂക്ഷിക്കാറുളളത്. എന്നാൽ തണുപ്പേൽക്കുമ്പോൾ തക്കാളിയുടെ സ്വാഭാവികമായ മണവും രുചിയും നഷ്ടപ്പെടുന്നു. ഫ്രിഡ്ജിൽ വെച്ച തക്കാളിക്ക് സ്വാദില്ലാതാകുകയും അത് വെള്ളം നിറഞ്ഞതുപോലെ ആകുകയും ചെയ്യും. അതുകൊണ്ട് തക്കാളി വെയിൽ അടിക്കാത്ത അടുക്കളയിലെ ഏതെങ്കിലും ഭാഗത്ത് സൂക്ഷിക്കുന്നതാണ് നല്ലത്.

Tips

2. ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കണം എന്നാണ് പറയാറ്. എന്നാൽ ഫ്രിഡ്ജിലെ തണുപ്പ് ഉരുളക്കിഴങ്ങിന് പറ്റിയതല്ല. കാരണം ഉയർന്ന തണുപ്പ് മൂലം ഉരുളക്കിഴങ്ങിലെ അന്നജം പെട്ടെന്ന് പഞ്ചസാരയായി മാറും. മാത്രമല്ല ഫ്രിഡ്ജിൽ വെച്ച ഉരുളക്കിളങ്ങ് പാചകം ചെയ്യുമ്പോൾ നിറ വ്യത്യാസവും കാണാം. വെള്ളം തട്ടിക്കാതെ ഉരുളക്കിഴങ്ങ് പേപ്പർ ബാഗിലാക്കി വെക്കുന്നതാണ് നല്ലത്.

3. ഉള്ളി

സവാള അഥവാ വലിയ ഉളളി ഫ്രിഡ്ജിൽ വെച്ചാൽ അത് തണുപ്പേറ്റ് പെട്ടെന്ന് മുളയ്ക്കാനും പൂപ്പൽ പിടിക്കാനും സാധ്യതയുണ്ട്. മാത്രമല്ല സവാളയും ഉരുളക്കിഴങ്ങും ഒന്നിച്ച് സൂക്ഷിക്കരുത്. ഇവ പുറത്തുവിടുന്ന വാതകങ്ങളും ഈർപ്പവും കാരണം രണ്ടും പെട്ടെന്ന് കേടാകും. അതേസമയം മുറിച്ച സവാള ഉണങ്ങിപ്പോകാതിരിക്കാൻ ഫ്രിഡ്ജിൽ വെക്കുന്നത് കുഴപ്പമില്ല.

4. വെളുത്തുള്ളി

സവാള പോലെ തന്നെ വെളുത്തുള്ളിയും ഫ്രിഡ്ജിൽ വെക്കാൻ പാടില്ല. തണുപ്പും ഈർപ്പവും ഏൽക്കുമ്പോൾ വെളുത്തുള്ളി അല്ലികൾ റബ്ബർ പോലെയാകുകയോ പെട്ടെന്ന് മുളക്കുകയോ ചെയ്യും. വെളുത്തുള്ളി വെയിൽ നേരിട്ട് അടിക്കാത്ത ഒരു സ്ഥലത്ത് പാത്രത്തിൽ സൂക്ഷിക്കാം.

5. തേൻ

പലരും തേനും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് കാണാറുണ്ട്. ഫ്രിഡ്ജിൽ വെക്കേണ്ടേ ആവശ്യമേയില്ലാത്ത ഒന്നാണ് തേൻ.തണുപ്പിൽ തേൻ കട്ടിയാവും. മാത്രമല്ല തേനിന് തരിതരിപ്പും ഉണ്ടാകും. തേൻ സാധാരണ അന്തരീക്ഷത്തിൽ കുപ്പിയിൽ അടച്ച് വെച്ച് പുറത്ത് സൂക്ഷിച്ചാൽ മതിയാവും. ബാക്ടീരകളെ പ്രതിരോധിക്കാനുളള ശേഷി ഉളളത് കാരണം തേൻ കേടാവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+