കൺപീലി വല്ലാതെ കൊഴിയുന്നുണ്ടോ? കട്ടിയുളള കൺപീലി വളരാൻ ഇതാ ചില നുറുങ്ങു വിദ്യകൾ
നല്ല ഭംഗിയുളള കണ്‍പീലികള്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്. പലരുടേയും പരാതി നീണ്ട കട്ടിയുളള കണ്‍പീലി ഇല്ലെന്നാണ്. ആര്‍ട്ടിഫിഷ്യല്‍ ആയുളള പീലികള്‍ താല്‍ക്കാലിക പരിഹാരമാണെങ്കിലും ചില നുറുങ്ങു വിദ്യകള്‍ പ്രയോഗിച്ചാല്‍ നിങ്ങള്‍ക്കും നീളമുളള ഭംഗിയുളള കണ്‍പീലികളുണ്ടാകും.
1. ആവണക്കെണ്ണ
കട്ടിയുളള കണ്‍പീലികളുണ്ടാകാനും പീലി കൊഴിയുന്നത് തടയാനും ആവണക്കെണ്ണ ബെസ്റ്റാണ്. ഏതാനും തുളളി ആവണക്കെണ്ണയും വെളിച്ചെണ്ണയും മിക്‌സ് ചെയ്ത് ഒരു കോട്ടണ്‍ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് പീലികളില്‍ പുരട്ടുക. ഇത് ദിവസവും ചെയ്യാവുന്നതാണ്. ഫലം ഉറപ്പ്.

2. വെളിച്ചെണ്ണ
വെളിച്ചെണ്ണ മുടിവളര്‍ച്ചയ്ക്ക് മാത്രമല്ല സഹായിക്കുന്നത്. കണ്‍പീലികള്‍ക്കും നല്ലതാണ് വെളിച്ചെണ്ണ. ഏതാനും തുളളി വെളിച്ചെണ്ണ കണ്‍പീലികളില്‍ ദിവസവും പുരട്ടുന്നത് ഗുണം ചെയ്യും.
3. ഒലിവ് എണ്ണ
മറ്റൊരു വിദ്യയാണ് ഒലിവെണ്ണ പുരട്ടല്‍. ഏതാനും തുളളി ഒലിവെണ്ണ കോട്ടണ്‍ തുണിയോ പഞ്ഞിയോ ഉപയോഗിച്ച് ദിവസവും കണ്‍പീലികളില്‍ പുരട്ടുക. നീളമുളളതും കട്ടിയുളളതുമായ പീലികള്‍ വളരാന്‍ ഇത് സഹായിക്കും.
4. ഗ്രീന്‍ ടീ
ഗ്രീന്‍ ടീ കൊണ്ട് ഇങ്ങനെയും ചില ഉപകാരങ്ങളുണ്ട്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് ഗ്രീന്‍ ടീ. തിളയ്ക്കുന്ന വെള്ളത്തില്‍ ഗ്രീന്‍ ടീ ഇലകളോ ഗ്രീന്‍ ടീ ബാഗോ ചേര്‍ക്കുക. തണുത്തതിന് ശേഷം ഇത് കണ്‍പീലികളില്‍ പുരട്ടുക. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മാത്രം കഴുകി കളയുക. കണ്‍പീലികള്‍ വളരാന്‍ മാത്രമല്ല കണ്ണിന് ചുറ്റുമുളള കറുപ്പ് നിറം മാറ്റാനും ഗ്രീന്‍ ടീ സഹായിക്കും.
5. കറ്റാര്‍വാഴ ജെല്‍
വീട്ടില്‍ കറ്റാര്‍വാഴ ഉണ്ടെങ്കില്‍ പ്രകൃതിദത്തമായ ജെല്‍ തയ്യാര്‍. അല്ലെങ്കില്‍ നിങ്ങള്‍ക്ക് പുറത്ത് നിന്ന് വാങ്ങാനും സാധിക്കും. കറ്റാര്‍വാഴ ജെല്‍ കണ്‍പീലികളില്‍ പുരട്ടി അഞ്ച് മിനുറ്റിന് ശേഷം കഴുകി കളയുക. ഇതും കണ്‍പീലികള്‍ നന്നായി വളരാനും കൊഴിയുന്നത് തടയാനും ഉപകരിക്കും.












Click it and Unblock the Notifications