തടി ഒന്ന് കുറഞ്ഞ് കിട്ടിയാൽ മതിയെന്നല്ലേ?; ഈ ഭക്ഷണങ്ങളൊക്കെ ഉള്ളപ്പോൾ ഇനിയെന്തിന് ടെൻഷൻ
തടി കുറക്കാൻ മണിക്കൂറുകളോളം ജിമ്മിൽ കഷ്ടപ്പെട്ടത് കൊണ്ട് മാത്രം ആയില്ല, ഡയറ്റിലും കൃത്യമായ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളുമെല്ലാം കഴിക്കുന്നത് ഉത്തമമാണെങ്കിലും ചില ഭക്ഷണങ്ങൾ ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യും. തടി കുറക്കാനുള്ള നിങ്ങളുടെ യാത്രയെ എളുപ്പമാക്കുന്ന ചില ഭക്ഷണങ്ങൾ ഇന്ന് പരിചയപ്പെടാം.
ഓട്സ്
ഓട്സിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തിന് സഹായിക്കുന്നു. ഇത് വയറിന് പൂർണത നൽകുകയും അതുവഴി അമിതമായി ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഇല്ലാതാക്കുകയും ചെയ്യും. ഇവയിൽ വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം തന്നെ ശരീരഭാരം നിയന്ത്രിക്കാൻ ഉത്തമമാണ്.

ബെറി പഴങ്ങൾ
പോഷകങ്ങൾ നിറഞ്ഞ ഇവ ആൻറി ഓക്സിഡൻറുകൾ, നാരുകൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. ദൈനംദിന ഭക്ഷണത്തിൽ സരസഫലങ്ങൾ ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. ബെറി പഴങ്ങളിൽ പൊതുവെ കലോറി കുറവായിരിക്കും. ഒരു കപ്പ് സ്ട്രോബെറിയിൽ ഏകദേശം 50 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ, അതേസമയം ഒരു കപ്പ് ബ്ലൂബെറിയിൽ ഏകദേശം 85 കലോറി അടങ്ങിയിട്ടുണ്ട്. രുചിയിൽ വിട്ടുവീഴ്ച ചെയ്യാതെ കലോറി ഉപഭോഗം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവ ധൈര്യമായി തിരഞ്ഞെടുക്കാം.
മുട്ട
മുട്ടയിൽ വിറ്റാമിൻ ഡി, ബി 6, ബി 12, സെലിനിയം തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും.കാർബോഹൈഡ്രേറ്റുകളോ കൊഴുപ്പുകളോ കൂടുതലുള്ള ഭക്ഷണങ്ങളേക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് കുറക്കാൻ സഹായിക്കും. അതിനാൽ പ്രോട്ടീൻ അടങ്ങിയ മുട്ട തീർച്ചയായും നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താം.
ചിയ വിത്തുകൾ
ചിയ വിത്തുകളിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കും. ഇവയിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ഹൃദ്രോഗത്തെ പ്രതിരോധിക്കുന്നു. മാത്രമല്ല ഇവയിൽ പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ചിയ വിത്തുകൾ കഴിക്കുന്നത് വയറിന് പൂർണത നൽകുകയും വിശപ്പ് ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും.
പയർവർഗങ്ങൾ
പ്രോട്ടീൻ, നാരുകൾ, അവശ്യ പോഷകങ്ങൾ എന്നിവ ധാരാളം ഇവയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പോഷകാഹാരങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ശരീരഭാരം കുറക്കാം. നാരുകൾ ഉള്ളതിനാൽ ദഹനത്തിനും ഇത് നല്ലതാണ്. മാത്രമല്ല കലോറി വളരെ കുറവും ആയിരിക്കും.












Click it and Unblock the Notifications