Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി മുട്ടോളം വളരണമെന്ന് ഉണ്ടോ? കൊഴിച്ചിലും സ്വിച്ചിട്ട പോലെ നിൽക്കും; ഉലുവ ഉപയോഗിക്കാം ഇങ്ങനെ

മുടിയുടെ ആരോഗ്യത്തിന് വിലകൂടിയ ഉത്പന്നങ്ങൾക്ക് പിറകെ പോകാതെ വീട്ടിൽ തന്നെ എളുപ്പത്തിൽ ലഭിക്കുന്ന ചേരുവകൾ ഉപയോഗിക്കാൻ തയ്യാറാണോ? അങ്ങനെയെങ്കിൽ ധൈര്യമായി ഉലുവ ഉപയോഗിക്കാം. മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഉലുവ. ഉലുവയിൽ പ്രോട്ടീനും നിക്കോട്ടിനിക്ക് ആസിഡും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും രോമകൂപങ്ങളെ പോഷിപ്പിക്കുകയും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

മാത്രമല്ല ഉലുവ പതിവായി ഉപയോഗിക്കുന്നത് മുടിയെ വേരുകളിൽ നിന്ന് തന്നെ ശക്തിപ്പെടുത്താനും സഹായിക്കും. മുടി പൊട്ടലും കൊഴിച്ചിലുമെല്ലാം ഇല്ലാതാക്കാനും ഇത് സഹായിക്കും. ആൻ്റിഓക്‌സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇവയ്ക്കുണ്ട് ഇത് തലയോട്ടിയെ പ്രശ്നങ്ങളെ ഇല്ലാതാക്കി മുടി തഴച്ചുവളരാൻ അനുയോജ്യമായ അന്തരീക്ഷം ഒരുക്കും.കട്ടിയും തിളക്കവുമുള്ള മുടി ലഭിക്കാനും ഇത് സഹായിക്കും. ഉലുവ എങ്ങനെയൊക്കെയാണ് ഉപയോഗിക്കേണ്ടതെന്ന് വിശദമായി അറിയാം.

hair2

ഉലുവ ഹെയർ മാസ്ക്

മാസ്ക് തയ്യാറാക്കാനായി ആദ്യം ഉലുവ നന്നായി പൊടിച്ചെടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ തൈര്, ആവണക്കെണ്ണ, കറ്റാർ വാഴ ജെൽ എന്നിവ ചേർത്ത് കൊടുത്ത് നന്നായി യോജിപ്പിച്ചെടുക്കാം. ഈ മിശ്രിതം തലയോട്ടിയിൽ ഏകദേശം 30 മിനിറ്റോളം തേച്ച് പിടിപ്പിക്കാം. അതിനുശേഷം വെള്ളം ഉപയോഗിച്ച് നന്നായി കഴുകിയെടുക്കാം. മുടിയുടെ വേരുകൾ ശക്തിപ്പെടുത്താൻ ഇവ സഹായിക്കും.

ഉലുവ കൊണ്ട് മുടി കഴുകാം

ഉലുവ ഉപയോഗിച്ച് മുടി കഴുകുന്നത് തലയോട്ടിക്ക് ഉൻമേഷം നൽകാൻ സഹായിക്കും. അതുവഴി മുടിയിഴകൾ ശക്തിപ്പെടുകയും മുടി വളർച്ച വേഗത്തിലാകുകയും ചെയ്യും. ഈ വെള്ളം തയ്യാറാക്കുന്നതിനായി 2 ടീസ്പൂൺ ഉലുവ ഒരു ഗ്ലാസ് വെള്ളത്തിൽ തിളപ്പിക്കുക. ഇതിന് ശേഷം തണുക്കാൻ വെക്കാം. അരിച്ചെടുത്ത് വെള്ളം ഉപയോഗിക്കാം. ഷാംപൂ ഉപയോഗിച്ച ശേഷം മുടി ന്നനായി കഴുകാൻ ഈ വെള്ളം തിരഞ്ഞെടുക്കാം. മുടി കഴുകിയ ശേഷം അൽപ സമയം കഴിഞ്ഞ് ശുദ്ധ വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.

ഉലുവ ഹെയർ ഓയിൽ

എണ്ണ തയ്യാറാക്കാനായി അൽപം വെളിച്ചെണ്ണയോ ബദാം എണ്ണയോ എടുക്കാം. ഇതിലേക്ക് ഉലുവ ഇട്ട് കൊടുത്ത് നന്നായി ചൂടാക്കാം. ഉലുവ തവിട്ട് നിറത്തിലാകുമ്പോൾ തീ ഓഫ് ചെയ്ത് തണുക്കാൻ വെക്കാം. അരിച്ചെടുത്ത് ഉപയോഗിക്കാം. തലയിൽ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. രാത്രി തേച്ച് വെച്ച് രാവിലെ കഴുകി കളയുകയും ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+