2 വയസ് കഴിഞ്ഞും കുട്ടികൾ വിരൽകുടിക്കുന്നുന്നുണ്ടോ? ഇപ്പോൾ അവാസാനിപ്പിച്ചോളൂ, ഇല്ലെങ്കിൽ
വിരലുകൾ കടിക്കുന്ന ശീലം കുട്ടികളിൽ സാധാരണമാണ്. എന്നാൽ പതിയെ ഈ ശീലം കുട്ടികളിൽ ഇല്ലാതാകും. പൊതുവെ നാല് വയസ് ആകുമ്പോഴേക്കും കുട്ടികൾ ശീലം ന നിർത്താറുണ്ട്. എന്നാൽ ചില കുട്ടികൾ ഇത് തുടർന്നും ചെയ്യും. മുതിരുന്തോറും കുട്ടികൾ വിരലുകൾ കുടിക്കുന്നത് കുട്ടികളെ ദോഷമായി ബാധിക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. ഈ സാഹചര്യത്തിൽ എങ്ങനെ ഈ വിരൽകുടിക്കുന്ന ശീലം അവസാനിപ്പിക്കാമെന്ന് നോക്കാം
വിരലുകൾ കുടിക്കുന്ന ശീലം കുട്ടികൾക്ക് വിശ്രമവും സുരക്ഷിതത്വവും നൽകുന്നതാണ്സമ്മർദ്ദം, ഉത്കണ്ഠ അല്ലെങ്കിൽ വിരസത എന്നിവയെ നേരിടാൻ കുട്ടികളെ ഇത് സഹായിക്കും. എന്നാൽ ഈ ശീലം തുടർ്നാൽ അത് പല്ലിൻ്റെ വിന്യാസത്തിലും വളർച്ചയിലും കാര്യമായ സ്വാധീനം ചെലുത്തും.

ചില കുഞ്ഞുങ്ങൾ സാധാരണയായി 6 അല്ലെങ്കിൽ 7 മാസം പ്രായമാകുമ്പോൾ വിരലുകൾ കുടിക്കുന്ന ശീലം അവസാനിപ്പിക്കാറുണ്ട്.ചിലർ രണ്ട് മുതൽ നാല് വയസ്സ് വരെ തുടരുകയും ചെയ്യും.സമ്മർദമോ ഉത്കണ്ഠയോ തോന്നുന്നത് കൊണ്ടാണ് ഇതെന്നാണ് ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് തന്നെ 5 വയസിന് മുകളിലും ഇത്തരത്തിൽ കുട്ടികൾ വിരലുകൾ കുടിക്കുന്നത് തീർച്ചയായും അവസാനിപ്പിക്കണം. എങ്ങനെയെന്ന് നോക്കാം
കുട്ടികൾ വിരലുകൾ കുടിക്കാൻ കാരണമാകുന്ന സന്ദർഭങ്ങൾ നിരീക്ഷിക്കുക. വിരസതയാണോ, ഉത്കണ്ഠയാണോ, അതോ ക്ഷീണമാണോ? അവരെ അത്തരം ഒരു പ്രവൃത്തിയിലേക്ക് നയിക്കുന്നതെന്ന് തിരിച്ചറിയണം. ഇത് തിരിച്ചറിഞ്ഞ് അവരെ സമാധാനിപ്പിക്കാൻ പാകത്തിലുള്ള മറ്റ് എൻകേജിങ് ആക്റ്റിവിറ്റികൾ തിരഞ്ഞെടക്കാം
കുട്ടിയെ എപ്പോഴും ആക്ടീവാക്കി നിർത്താം. കളിക്കാനും വരയ്ക്കാനുമെല്ലാം കൂടുതൽ സമയം കണ്ടെത്തിക്കൊടുക്കുക. അല്ലെങ്കിൽ ഏതെങ്കിലും ഗെയിമുകളിൽ വ്യാപൃതരാക്കാം. അതുവഴി അവരുടെ കൈകാലുകൾ എൻഗേജ്ഡ് ആക്കാം
കുട്ടികളുടെ പ്രയത്നങ്ങളെ പ്രശംസിക്കാം. . ഇതിനായി പാരിതോഷികങ്ങൾ നൽകി വിരലകുകൾ കുടിക്കാതിരിക്കാൻ പ്രോത്സാഹിപ്പിക്കാം. ഇടയ്ക്കിടെ ഇത് തുടരാം. കാരറ്റ് സ്റ്റിക്കുകൾ അല്ലെങ്കിൽ ആപ്പിൾ കഷ്ണങ്ങൾ പോലെ ചവയ്ക്കേണ്ട ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കുട്ടികൾക്ക് കൊടുക്കാം. തള്ളവിരൽ കുടിക്കാൻ ശ്രമിക്കുമ്പോൾ ഇത്തരം ലഘുഭക്ഷണങ്ങൾ വേഗത്തിൽ കൊടുക്കാം.
വിരൽകുടി അവസാനിപ്പിക്കാൻ സൗമ്യായി കുട്ടികളോട് പറഞ്ഞുകൊണ്ടിരിക്കാം. പരുഷമായതോ ലജ്ജാകരമായതോ ആയ ഭാഷ ഉപയോഗിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് നിങ്ങളുടെ കുട്ടിയിൽ കുറ്റബോധമോ ഉത്കണ്ഠയോ ഉളവാക്കും. പകരം, പിന്തുണയും പ്രോത്സാഹനവും നൽകുന്ന രീതിയിൽ സൗമ്യമായ ഓർമ്മപ്പെടുത്തലുകളാണ് ഗുണം ചെയ്യുക.












Click it and Unblock the Notifications