Get Updates
Get notified of breaking news, exclusive insights, and must-see stories!

40കളിലെ മുടികൊഴിച്ചിൽ ടെൻഷൻ കൂട്ടുന്നുണ്ടോ?; വീട്ടിൽ തന്നെ മരുന്നുള്ളപ്പോൾ എന്തിന് ഭയക്കണം, ഇതാ മാർഗം

പലപ്പോഴും 40 കഴിയുമ്പോൾ തന്നെ സ്ത്രീകളിലും പുരുഷൻമാരിലും മുടി കൊഴിച്ചിൽ രൂക്ഷമാകാറുണ്ട്. ഹോർമോൺ അസന്തുലിതാവസ്ഥ, ജനിതക കാരണങ്ങൾ, പോഷകാഹാരക്കുറവ്, സമ്മർദ്ദം മുതൽ പാരിസ്ഥിതിക ഘടകങ്ങൾ വരെ മുടി കൊഴിച്ചിലിന് കാരണമായേക്കും. എന്ത് തന്നെയായാലും അൽപം ശ്രദ്ധ കൊടുത്താൽ ഈ മുടികൊഴിച്ചിൽ തടയാൻ സാധിക്കും. മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുന്ന, വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ചില സൂത്രകൂട്ടുകളെ കുറിച്ചാണ് ഇന്ന് പറയുന്നത്.

ഉള്ളി നീര്: ഉള്ളിയുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുടിയുടെ ആര്യോഗത്തിൽ നിർണായക പങ്കുവഹിക്കുന്നു. ഉള്ളി നീര് മുടിയിൽ പുരട്ടുന്നത് തലയോട്ടിയിലെ അണുബാധയെ ചെറുക്കാനും രക്തചംക്രമണം വർധിപ്പിക്കാനും മുടികൊഴിച്ചിൽ തടയാനും സഹായിക്കും. മുടി കഴുകുന്നതിന് മുമ്പ് നീര് തലയോട്ടിയിൽ മസാജ് ചെയ്യുക. അതിന് ശേഷം കഴുകിക്കളയാം.

hairnew

തേങ്ങാപ്പാൽ: തേങ്ങാപ്പാലിൽ വിറ്റാമിൻ ഇ, വിറ്റാമിൻ സി, വിറ്റാമിൻ ബി12, സിങ്ക്, ഇരുമ്പ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ കേടുപാടുകൾ തടയുകയും ചൂടും മലിനീകരണവും മൂലമുണ്ടാകുന്ന ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും ചെയ്യുന്നു. തേങ്ങാപ്പാൽ തലയിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം 15-20 മിനിറ്റിനു ശേഷം കഴുകി കളയാം. മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടിക്ക് തിളക്കം നൽകാനും ഇത് സഹായിക്കും.

ചെമ്പരത്തി: ചെമ്പരത്തിയിൽ അമിനോ ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും മുടി വളർച്ച വേഗത്തിലാക്കാനും സഹായിക്കും. ചെമ്പരത്തി പൂവ് മാത്രമല്ല ഇലയ്ക്കും നിരവധി ഗുണങ്ങളുണ്ട്. ചെമ്പരത്തി ഇലയുടെ താളി കൊണ്ട് മുടി കഴുകുന്നത് നല്ലതാണ്.

കറ്റാർ വാഴ: ഇവയിൽ അടങ്ങിയിരിക്കുന്ന അലോനിൻ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കും. കറ്റാർ വാഴ പുരട്ടുന്നത് രോമകൂപങ്ങളെ ബലപ്പെടുത്തുകയും മുടികൊഴിച്ചിൽ തടയുകയും ചെയ്യും.

ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും മാറ്റം വരുത്താം

സമീകൃത ആഹാരം കഴിക്കുക; മുടി കൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങളിലൊന്ന് പോഷകാഹാരക്കുറവാണ്. പോഷകസമൃദ്ധമായ അവോക്കാഡോ പോലുള്ള പഴങ്ങൾ, അവശ്യ ഫാറ്റി ആസിഡുകളും വിറ്റാമിനുകളും അടങ്ങിയ നട്‌സ് പോലുള്ള ഭക്ഷണങ്ങൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താം. വിറ്റാമിനുകളായ എ, സി, ഡി, ഇ, സിങ്ക്, ബി വിറ്റാമിനുകൾ, ഇരുമ്പ്, ബയോട്ടിൻ, പ്രോട്ടീൻ, അവശ്യ ഫാറ്റി ആസിഡ് തുടങ്ങിയ പോഷകങ്ങളും ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കാം.

സ്ട്രെസ് മാനേജ്മെന്റ്; സമ്മർദ്ദം മുടി കൊഴിച്ചിലിന് കാരണമായേക്കും. സമ്മർദ്ദം കുറക്കാൻ യോഗ, ധ്യാനം എന്നിവ ശീലിക്കാം

പതിവായി തലയോട്ടിയിൽ മസാജ് ചെയ്യാം; മസാജ് ചെയ്യുന്നതിലൂടെ രക്തചംക്രമണം ഉത്തേജിക്കും. ഇത് മുടി വളരാൻ സഹായിക്കും.

ഹെയർ പ്രൊഡക്ടുകൾ; മുടിയുടെ ആരോഗ്യം തിരിച്ചറിഞ്ഞ് മാത്രം ഹെയർ പ്രൊഡക്ടുകൾ ഉപയോഗിക്കാം.ഹീറ്റ് സ്റ്റൈലിങ് പോലുള്ളവ ഒഴിവാക്കുന്നതാണ് ഉത്തമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+