നിങ്ങളുടെ ഫ്രിഡ്ജ് തുറക്കുമ്പോൾ വല്ലാത്ത നാറ്റമുണ്ടോ? ദുർഗന്ധം അകറ്റാൻ 5 എളുപ്പവഴികൾ ഇതാ

ദിവസവും രാവിലെ എഴുന്നേറ്റ് വീട്ടിലെ ഫ്രിഡ്ജ് തുറക്കുമ്പോൾ അതിനകത്ത് നിന്ന് വല്ലാത്തൊരു ദുർഗന്ദം മൂക്കിലേക്ക് അടിച്ച് കയറാറുണ്ടോ. ചിലപ്പോൾ ഇന്നലത്തെ മീൻകറിയുടെയോ പഴയ ഭക്ഷണത്തിന്റെയോ ചീഞ്ഞ പച്ചക്കറിയുടേയോ ഒക്കെയാവാം ഇത്.

അതോടെ നമ്മുടെ മൂഡ് അങ്ങ് പോയിക്കിട്ടും. ഇനി ദുർഗന്ധം ഇല്ലാതെ എങ്ങനെ വൃത്തിയായി ഫ്രിഡ്ജ് സൂക്ഷിക്കാം എന്ന് നോക്കാം. അതിനിതാ 5 എളുപ്പവഴികൾ

ഒരു ചെറിയ പാത്രത്തിലോ അല്ലെങ്കിൽ ബേക്കിംഗ് സോഡയുടെ കവർ തുറന്നോ ഫ്രിഡ്ജിന്റെ ഒരു വശത്ത് വെക്കുക. ഇത് ദുർഗന്ധം വലിചെടുക്കും. 1 മുതൽ 3 മാസം കൂടുമ്പോൾ ഇത് മാറ്റി പുതിയത് വെക്കാം.

കാപ്പി ഉണ്ടാക്കിയ ശേഷം ബാക്കി വരന്ന ചണ്ടി കളയാതെ ഒരു പ്ലേറ്റിൽ പരത്തി ഫ്രിഡ്ജിൽ വെക്കുക. ഇത് ദുർഗന്ധം മാറ്റാൻ സഹായിക്കും. ഒരു ആഴ്ചക്ക് ശേഷം ഇത് ചെടികൾക്ക് വളമായി ഇടുകയും ചെയ്യാം.

Tips

ഒരു ചെറുനാരങ്ങ പകുതിയായി മുറിച്ച് മുറിച്ച ഭാഗം മുകളിലേക്ക് വരുന്ന രീതിയിൽ ഒരു പ്ലേറ്റിൽ വെക്കുക. നല്ല മണം കിട്ടാനും ദുർഗന്ധം മാറാനും ഇത് സഹായിക്കും. കൂടുതൽ ഫലം കിട്ടാൻ നാരങ്ങാനീരിൽ അല്പം ബേക്കിംഗ് സോഡയും ഉപ്പും ചേർത്ത് വെക്കാവുന്നതാണ്.

ഭക്ഷണം വീണോ അല്ലാതെയ ഉണ്ടാകുന്ന ദുർഗന്ധം മാറ്റാൻ വിനാഗിരിയും വെള്ളവും കലർത്തി ഫ്രിഡ്ജിന്റെ ഉൾഭാഗം തുടച്ചെടുക്കുക. ഇത് ബാക്ടീരിയകളെയും പൂപ്പലിനെയും നശിപ്പിക്കും. തുടച്ച ശേഷം കുറച്ചു സമയം ഫ്രിഡ്ജ് തുറന്നിട്ട് കാറ്റുകയറാൻ അനുവദിക്കുക.

ഉപയോഗിച്ച ടീ ബാഗുകൾ ഉണക്കി ഒരു പാത്രത്തിലാക്കി ഫ്രിഡ്ജിൽ വെക്കുക. തേയിലയിലുള്ള ഘടകങ്ങൾ ബാക്ടീരിയകളെ നശിപ്പിക്കാനും ദുർഗന്ധം വലിച്ചെടുക്കാനും സഹായിക്കും. ആഴ്ചയിലൊരിക്കൽ ഇത് മാറ്റി പുതിയത് വെക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma