പഴം കഴിച്ചിട്ട് പഴത്തൊലി കളയല്ലേ.. കാര്യമുണ്ട്, പഴത്തൊലി വളമാക്കി മാറ്റാൻ 5 എളുപ്പവഴികൾ

പഴം കഴിച്ചതിനുശേഷം നമ്മൾ സാധാരണയായി പഴത്തൊലി വേസ്റ്റിലേക്ക് എറിയാറാണ് പതിവ്. എന്നാൽ പഴത്തൊലി ഇനി അങ്ങനെ ചുമ്മാ എറിഞ്ഞ് കളയരുത്. കാരണം പഴത്തൊലി കൊണ്ടും നമുക്ക് ചില ഉപകാരങ്ങളൊക്കെയുണ്ട്.

പഴത്തൊലിയിൽ പൊട്ടാസ്യം, ഫോസ്ഫറസ്, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ തോട്ടത്തിലെ ചെടികൾക്ക് മികച്ച വളമായി ഉപയോഗിക്കാം. വളരെ എളുപ്പത്തിൽ വീട്ടിലുള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് പഴത്തൊലി കൊണ്ട് വളം ഉണ്ടാക്കിയെടുക്കാം. പഴത്തൊലി കൊണ്ട് വളം ഉണ്ടാക്കാനുള്ള 5 വഴികൾ നോക്കാം..

Banana

1. വെള്ളത്തിൽ കുതിർത്തുവെച്ച് വളമുണ്ടാക്കാം. അതിനായി
പഴത്തൊലി ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒരു പാത്രത്തിലിടുക. തൊലി പൂർണ്ണമായി മുങ്ങുന്ന രീതിയിൽ വെള്ളം ഒഴിച്ച് 2 മുതൽ 3 ദിവസം വരെ വെയ്ക്കുക. ശേഷം വെള്ളം അരിച്ചെടുത്ത് ചെടികൾക്ക് ഒഴിച്ചുകൊടുക്കാം. ബാക്കിവരുന്ന പഴത്തൊലി കഷണങ്ങൾ കമ്പോസ്റ്റിൽ ഇടാവുന്നതാണ്.

2. പഴത്തൊലി തിളപ്പിച്ചും വളമുണ്ടാക്കാനാകും. പഴത്തൊലി ചെറിയ കഷണങ്ങളാക്കി മുറിച്ച് 2-3 ദിവസം വെള്ളത്തിൽ കുതിർത്തുവെക്കുക. അതിനുശേഷം 30 മുതൽ 45 മിനിറ്റ് വരെ തിളപ്പിക്കുക. ചൂട് പൂർണ്ണമായി ആറിയ ശേഷം അരിച്ചെടുക്കുക. ഇത് നേരിട്ട് ഒഴിക്കാതെ സാധാരണ വെള്ളം ചേർത്ത് നേർപ്പിച്ച വേണം ചെടികൾക്ക് ഒഴിക്കാൻ.

3. പഴത്തൊലി ചെറിയ കഷണങ്ങളാക്കി വെയിലത്തോ ഓവനിലോ വെച്ച് നന്നായി ഉണക്കിയെടുക്കുക. ഈ ഉണങ്ങിയ കഷണങ്ങൾ ചെടികളുടെ ചുവട്ടിൽ ഇടാം . ഇത് ഉണ്ടാക്കാൻ കുറച്ച് സമയമെടുക്കുമെങ്കിലും സൂക്ഷിച്ചുവെച്ച് പിന്നീട് ഉപയോഗിക്കാൻ പറ്റും.

4. നന്നായി ഉണങ്ങിയ പഴത്തൊലി മിക്സിയിലോ ഗ്രൈൻഡറിലോ ഇട്ട് പൊടിച്ചെടുക്കുക. ഈ പൊടി മണ്ണിൽ കലർത്തുകയോ വെള്ളത്തിൽ ലയിപ്പിച്ച് ചെടികൾക്ക് ചുവട്ടിലൊഴിക്കുകയോ ചെയ്യാം. ഇത് സൂക്ഷിക്കാനും ആവശ്യാനുസരണം ഉപയോഗിക്കാനും വളരെ എളുപ്പമാണ്.

5. പഴുത്ത പഴത്തൊലി കഷണങ്ങളും കരിപ്പട്ടിയോ ശർക്കരയോ സമമായി എടുത്ത് ഒരു പാത്രത്തിലാക്കി അടച്ചുവെക്കുക. രണ്ടു ആഴ്ചയോളം പുളിക്കാൻ അനുവദിക്കുക. കിട്ടുന്ന മിശ്രിതത്തിലേക്ക് കൂടുതൽ വെള്ളം ചേർത്ത് നേർപ്പിച്ച വേണം ചെടികൾക്ക് ഒഴിക്കാൻ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma