Get Updates
Get notified of breaking news, exclusive insights, and must-see stories!

വലിച്ചെറിയേണ്ട, പഴങ്ങളുടെയും പച്ചക്കറികളുടെയും തൊലിയിലും പോഷകഗുണമുണ്ട്

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനോ പാചകം ചെയ്യുന്നതിനോ മുമ്പ് തൊലി കളയുന്ന ശീലം ഇനി മതിയാക്കാം. ഈ തൊലികൾ ആരോഗ്യദായകവും പോഷകസമൃദ്ധവുമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇവ ശരീരത്തിൻ്റെ പ്രതിരോധശേഷി വർധിപ്പിക്കാൻ ഏറെ സഹായകരമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതിനൊപ്പം ശരീരത്തിൻ്റെ മെറ്റബോളിസം ശക്തിപ്പെടുത്താനും ഇവ സഹായിക്കും. ആപ്പിൾ, ഓറഞ്ച്, ഉരുളക്കിഴങ്ങ്, കാരറ്റ്, വെള്ളരി, മധുരക്കിഴങ്ങ് തുടങ്ങിയവ തൊലി കളയാതെ കഴിച്ചാൽ ഏകദേശം 33 ശതമാനം കൂടുതൽ പോഷകങ്ങൾ ശരീരത്തിന് ലഭിക്കുമെന്നാണ് പോഷകാഹാര വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

നിത്യവും കഴിക്കുന്ന വാഴപ്പഴത്തിന്റെ തൊലി പോലും കളയാതെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ് പുതിയ ഡയറ്റ് രീതി. വാഴപ്പഴത്തിൻ്റെ തൊലി കഴുകി വൃത്തിയാക്കിയ ശേഷം അരിഞ്ഞോ അരച്ചോ പ്രഭാത ഭക്ഷണത്തിനൊപ്പം കഴിക്കാവുന്നതാണ്. ഇങ്ങനെ കഴിക്കാൻ സാധിക്കാത്ത തൊലികൾ മറ്റ് വിഭവങ്ങളാക്കി മെനുവിൽ ഉൾപ്പെടുത്താം. ഉദാഹരണത്തിന് ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളുടെ തൊലിയും നീരും ചേർത്ത് മാർമാലേഡ് എന്ന ജാം ഉണ്ടാക്കി കഴിക്കാം.

fruits-1

1.3 കിലോ ഓറഞ്ച്, രണ്ട് നാരങ്ങയുടെ നീര്, 2.3 കിലോ പഞ്ചസാര എന്നിവയാണ് ഇതിന് വേണ്ടത്. ഓറഞ്ച് തൊലിയുടെ പിൻഭാഗത്തുള്ള വെള്ള ഭാഗം ചുരണ്ടിക്കളഞ്ഞ ശേഷം നേർത്തതായി മുറിച്ച് സോസ് പാനിൽ ഇടുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് രണ്ട് മണിക്കൂർ വേവിച്ചെടുത്ത് അതിലെ പെക്റ്റിൻ ലഭിക്കാനായി പൾപ്പ് അരിച്ചെടുക്കണം. പിന്നീട് പഞ്ചസാരയും അരിഞ്ഞ തൊലിയും ചേർത്ത് മിശ്രിതം 20 മിനിറ്റ് വീണ്ടും തിളപ്പിച്ചെടുക്കണം. ഓറഞ്ച് തൊലി 10 മിനിറ്റ് തിളപ്പിച്ച് തണുത്ത വെള്ളത്തിൽ കഴുകുന്ന പ്രക്രിയ മൂന്ന് തവണ ആവർത്തിച്ചാൽ മധുരമുള്ള സിറപ്പും സ്നാക്കും തയ്യാറാക്കാനാകും.

പൈനാപ്പിളിൻ്റെ കാമ്പും തൊലിയും മുകൾഭാഗവും ഉൾപ്പെടുത്തി തയ്യാറാക്കുന്ന മെക്സിക്കൻ പുളിപ്പൻ പാനീയമായ ടെപാച്ചെ പ്രോബയോട്ടിക്സിൻ്റെ മികച്ച ഉറവിടം കൂടിയാണ്. ആൻ്റി ഓക്സിഡൻ്റ്, ആൻ്റിമൈക്രോബയൽ, കാൻസർ വിരുദ്ധ ഫലങ്ങൾ എന്നിവ ഉൾപ്പെടുന്ന ബയോആക്ടീവ് സംയുക്തങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഇഞ്ചിത്തൊലി. വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ്, നാരുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്. തൊലിയോടുകൂടിയ ഇഞ്ചി സൂപ്പുകളിലും മറ്റും നേരിട്ട് ചേർക്കാം. ഇഞ്ചിത്തൊലി തിളപ്പിച്ചെടുക്കുന്ന വെള്ളം ജ്യൂസ്, സ്മൂത്തി, കോക്ടെയിൽ, സ്പാർക്ലിങ് വാട്ടർ എന്നിവയിൽ ഉപയോഗിക്കാൻ കഴിയും. ഇഞ്ചിത്തൊലി ഓവനിൽ വറുത്ത് പൊടിച്ചെടുത്ത ശേഷം ചായ ഉണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട്.

നാരുകളുടെയും വിറ്റാമിനുകളുടെയും ഉറവിടമാണ് മത്തങ്ങയുടെ തൊലിയും കുരുവും. ഇവ നേർത്തതായി അരിഞ്ഞെടുത്ത് ഉപ്പ്, പാപ്രിക, ജീരകം, മുളക്, ഒലിവ് ഓയിൽ എന്നിവ ചേർത്ത് 170 ഡിഗ്രി സെൽഷ്യസിൽ 20 മിനിറ്റ് എയർ ഫ്രയറിൽ പാകം ചെയ്ത് സ്നാക്ക് ആയി ഉപയോഗിക്ക​ുന്നവരുണ്ട്. മധുരക്കിഴങ്ങിൻ്റെ തൊലികളിൽ നാരുകൾ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഫോളേറ്റ്, പൊട്ടാസ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ച മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. ആൻ്റി ഓക്സിഡൻ്റുകളും ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള ഫ്ലേവനോയ്ഡുകൾ ഉള്ളിത്തൊലിയിൽ അടങ്ങിയിട്ടുണ്ട്. ഉള്ളിത്തൊലി ഉണക്കിപ്പൊടിച്ച് പാചകത്തിൽ ഉപയോഗിക്കുന്നതിന് പുറമെ, ഇതിൽ അടങ്ങിയിരിക്കുന്ന ടാനിനുകൾ ഉപയോഗിച്ച് കോട്ടൺ, ലിനൻ തുണികളിൽ നിറം നൽകാനും സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+