അരുത്, ഈ ഭക്ഷണങ്ങൾ ഒരിക്കലും കുക്കറിൽ പാചകം ചെയ്യരുത്.. കാരണം ഇതാ
കുക്കറിനോളം ഉപകാരപ്രദമായൊരു പാത്രം അടുക്കളയിൽ വേറെ ഏതാണ് ഉള്ളതല്ലേ. മുട്ട പുഴുങ്ങുന്നത് മുതൽ ചോറ് വെയ്ക്കാൻ വരെ കുക്കർ ഉപയോഗിക്കുന്നവരുടെ എന്നാൽ അങ്ങനെ എല്ലാ ഭക്ഷണങ്ങളും കുക്കറിൽ ഉണ്ടാക്കാൻ പാടില്ലെന്ന് നിങ്ങൾക്കറിയാമോ? അത്തരത്തിലുള്ള 6 ഭക്ഷണങ്ങൾ ഇന്ന് ഏതൊക്കെയെന്ന് നോക്കാം
പാൽ ഉത്പന്നങ്ങൾ
പാൽ, ക്രീം, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കുക്കറിൽ പാകം ചെയ്യരുതത്രേ. പാലുൽപ്പന്നങ്ങൾ കുക്കറിൽ തയ്യാറാക്കുമ്പോൾ വിഭവത്തിന്റെ ഘടനയും രുചിയും സ്വാദുമെല്ലാം മാറിയേക്കും.

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ
ഇത്തരം ഭക്ഷണങ്ങൾ ഒരിക്കലും കുക്കറിൽ തയ്യാറാക്കരുത്. പ്രഷർ കുക്കറുകൾ നേർത്ത ചൂടിൽ പാചകം ചെയ്യാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ കുക്കറിൽ ഭക്ഷണം വറക്കുന്നത് അപകടകരമാണ്. ഉയർന്ന മർദ്ദവും നീരാവിയും ചൂടുള്ള എണ്ണ തെറിച്ചുള്ള അപകടങ്ങൾക്ക് കാരണമായേക്കും. അതിനാൽ, ഫ്രഞ്ച് ഫ്രൈസ്, പക്കോടഡ പോലുള്ള ഭക്ഷണങ്ങൾ ഒരിക്കലും കുക്കറിൽ പാകം ചെയ്യാൻ പാടില്ല.
പാസ്തയും നൂഡിൽസും
പാസ്തയും നൂഡിൽസും പോലെയുള്ള ഭക്ഷണങ്ങൾ പ്രഷർ കുക്കറിൽ പാചകം ചെയ്താൽ അത് അമിതമായി വെന്ത് പോയേക്കും. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങൾ സ്റ്റൗവിൽ പാകം ചെയ്യുന്നതാണ് നല്ലത്.
വേഗത്തിൽ വേവുന്ന പച്ചക്കറികൾ
വളരെ എളുപ്പത്തിൽ വെന്ത് കിട്ടുന്ന പച്ചക്കറികൾ കുക്കറിൽ തയ്യാറാക്കരുത്. അതായത് ഇലക്കറികൾ പോലുള്ളവ. കാരണം ഇവ കുക്കറിൽ പാചകം ചെയ്യുന്നത് അമിതമായി വെന്ത് പോകുന്നതിന് കാരണമാകും. ഇതിലൂടെ അവയുടെ നിറങ്ങളും പോഷകങ്ങളുമെല്ലാം നഷ്ടപ്പെടുകയും ചെയ്യും.
കേക്കുകൾ
കുക്കർ കേക്കുകളും ബ്രഡുകളുമെല്ലാം കൊവിഡ് കാലത്ത് വളരെയേറെ പ്രചാരം കിട്ടിയ ഭക്ഷണങ്ങളായിരുന്നു. ഓവനിൽ തയ്യാറാക്കാവുന്നത് പോലെ തന്നെ വളരെ എളുപ്പത്തിൽ ഇവ കുക്കറിലും തയ്യാറാക്കാമെന്നതായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്. കുറഞ്ഞ ചെലവിൽ കേക്ക് തയ്യാറാക്കാനായി പലരും ഈ മാർഗം ആശ്രയിച്ചിട്ടുമുണ്ട്. എന്നാൽ
കേക്കുകൾ, കുക്കീസ് അല്ലെങ്കിൽ മറ്റെന്തെങ്കിലും ബേക്കിംഗ് പ്രൊഡക്ടുകൾ കുക്കറിൽ പാചകം ചെയ്യരുതത്രേ.കാരണം പ്രഷർ കുക്കറുകൾ ഒരിക്കലും ബേക്കിംഗിന് ഉള്ളതല്ല. മാത്രമല്ല കുക്കറിൽ ഇവ തയ്യാറാക്കുമ്പോൾ രുചിയിലും വലിയ മാറ്റങ്ങളാണ് ഉണ്ടാകുക.
മുട്ട
മുട്ടകൾ പോലുള്ള തോടുള്ള ഭക്ഷണങ്ങൾ കുക്കറിൽ തയ്യാറാക്കുന്നത് അപകടം ക്ഷണിച്ചുവരുത്തിയേക്കും. കാരണം കുക്കറിലെ പ്രഷർ കാരണം മുട്ടയുടെ തോട് പെട്ടെന്ന് പൊട്ടപ്പോകാനും മറ്റ് ബുദ്ധിമുട്ടുകൾക്കും വഴിവെച്ചേക്കും.












Click it and Unblock the Notifications