പിഴിഞ്ഞ നാരങ്ങയും ബാക്കി വന്ന പുട്ടും വെറുതെ കളയേണ്ട; അടിപൊളി വിഭവമാക്കി മാറ്റാം
പാചകം പലര്‍ക്കും ഇഷ്ടമുള്ള ജോലിയാണ്. പാചകത്തില്‍ പുത്തന്‍ പരീക്ഷണം നടത്തുക എന്നത് ആവേശകരമായ ഒന്നാണ്. എന്നാല്‍ ഏതൊരു പാചകത്തിലും ഉപയോഗിക്കുന്ന ചേരുവകള്‍ ബാക്കി വരുന്നത് സാധാരണമാണ്. ഇത് പലപ്പോഴും പലരും കളയാറാണ് പതിവ്. എന്നാല്‍ ഇവ വീണ്ടും ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ നന്നായിരിക്കില്ലേ. അത്തരമൊരു സൂത്രമാണ് ഇനി പറയാന്‍ പോകുന്നത്.
ഇങ്ങനെ ചെയ്യുന്നത് ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കും. മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളിലൊന്നാണ് പുട്ട്. എന്നാല്‍ പലരുടേയും വീട്ടില്‍ ഒരു കഷണമെങ്കിലും പുട്ട് പലപ്പോഴും ബാക്കി വരും. ഇത് പലരും കളയാറാണ് പതിവ്. എന്നാല്‍ ബാക്കി വന്ന പുട്ട് കൊണ്ട് ഒരു അടിപൊളി വിഭവമുണ്ടാക്കിയാലോ. ഇത് വൈകുന്നേരത്തെ ചായയ്‌ക്കൊപ്പം കഴിക്കുകയും ചെയ്യാം.

ആദ്യം ബാക്കി വന്ന പുട്ടിലെ തേങ്ങ മാറ്റി കൈ കൊണ്ട് പൊടിച്ചെടുക്കുക. അതിന് ശേഷം ഒരു പാന്‍ ചൂടാക്കി ഓയില്‍ ഒഴിച്ച് അതിലേക്ക് അല്‍പ്പം ഉള്ളി ചെറുതാക്കി മുറിച്ചതിട്ട് വഴറ്റുക. ഉള്ളി നന്നായി വഴറ്റിയ ശേഷം അതിലേക്ക് വെളുത്തുള്ളി, പച്ചമുളക്, ബീന്‍സ്, കാരറ്റ്, കാപ്‌സിക്കം എന്നിവ ചേര്‍ക്കാം. അല്‍പ സമയം ഇത് നന്നായി ഇളക്കിയ ശേഷം സോസും കുരുമുളക് പൊടിയുമിടാം.
അതിലേക്ക് ഒരു ഓംലറ്റുണ്ടാക്കി ചെറിയ കഷണങ്ങാക്കി ചേര്‍ക്കുക. ഇതിനൊപ്പം നേരത്തെ ചേര്‍ത്ത് വെച്ച പുട്ട് കൂടി ചേര്‍ത്ത് നന്നായി ഇളക്കുക. പാകമായതിന് ശേഷം തീ ഓഫ് ചെയ്ത് നേരിയ ചൂടോടെ തന്നെ കഴിക്കാം. വൈകീട്ടത്തെ ചായയ്‌ക്കൊപ്പം കഴിക്കാവുന്ന അടിപൊളി വിഭവമാണിത്.
സമാനമായി പലപ്പോഴും ചെറുനാരങ്ങ നമ്മള്‍ ദൈനംദിന ഭക്ഷണത്തില്‍ ചേര്‍ക്കാറുണ്ട്. ചിലര്‍ ഭക്ഷണത്തിന് മുകളില്‍ അലങ്കാരത്തിന് വെക്കുന്ന നാരങ്ങ പിഴിഞ്ഞ ശേഷം കളയാറാണ് പതിവ്. വെള്ളം കലക്കാനായി ഉപയോഗിക്കുന്ന നാരങ്ങയും നീരെടുത്ത ശേഷം കളയും. എന്നാല്‍ ഇനി അങ്ങനെ ചെയ്യരുത്. ഇത്തരത്തില്‍ പിഴിഞ്ഞ് നീരെടുത്ത നാരങ്ങ അല്‍പം ഉപ്പ് ചേര്‍ത്ത് ഒരു കുപ്പിയിലിട്ട് വെക്കാം.
എന്നിട്ട് അത് ഫ്രിഡ്ജില്‍ കുറച്ച് ദിവസം ഇരിക്കാന്‍ അനുവദിക്കുക. നാരങ്ങകള്‍ മൃദുവാക്കുകയും അവയുടെ നീര് പുറത്തുവിടുകയും ചെയ്തു. പിന്നീട് ഇത് വെച്ച് അച്ചാറുണ്ടാക്കി നോക്കൂ. സാധാരണ നാരങ്ങ മുറിച്ച് അച്ചാറിടുന്നതിനേക്കാള്‍ നല്ല രുചിയുള്ള അച്ചാര്‍ നിങ്ങള്‍ക്ക് ലഭിക്കും.












Click it and Unblock the Notifications