പാകം ചെയ്ത ചിക്കൻ മുതൽ തേൻ വരെ; ഈ സാധനങ്ങൾ ഫ്രിഡ്ജിൽ ഉണ്ടെങ്കിൽ അപകടം
ഭക്ഷണം കേടുവരാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരായിരിക്കും മിക്കവാറും ആളുകൾ. ബാക്കി വരുന്ന ഭക്ഷണ സാധനങ്ങളും മീനും ചിക്കനും പച്ചക്കറിയും മുട്ടയും ബ്രഡും
പാലും തേനും എന്ന് വേണ്ട എന്തൊക്കെ സാധനങ്ങൾ വെയ്ക്കാൻ പറ്റുമോ അവയൊക്കെ ഫ്രിഡ്ജിനകത്ത് വെയ്ക്കും.
എന്നാൽ നിങ്ങളുടെ ഫ്രിഡ്ജിനകത്ത് വെച്ചിരിക്കുന്ന സാധനങ്ങൾ ശരിക്കും അതിനകത്ത് വെയ്ക്കാൻ പറ്റുന്നതാണോ എന്ന് നിങ്ങൾക്ക് അറിയാമോ. ഫ്രിഡ്ജിൽ വെയ്ക്കാൻ പാടില്ലാത്ത ചില ഭക്ഷണ സാധനങ്ങളാണ് ഇനി പറയാൻ പോകുന്നത്...

വാഴപ്പഴം: വാഴപ്പഴം ഫ്രിഡ്ജിൽ വെയ്ക്കരുത്. തണുത്ത അന്തരീക്ഷത്തിൽ വഴപ്പഴം വെയ്ക്കുന്നത് നല്ലതല്ല, . വാഴപ്പഴത്തിന് രണ്ട് കാരണങ്ങളാൽ മുറിയിലെ താപനില ആവശ്യമാണ്: ഊഷ്മളമായ താപനില ഫലം പാകമാകാൻ സഹായിക്കുന്നു, വെളിച്ചവും വായുവും പഴം കേട് വരുന്നത് പതിയെ ആക്കുന്നു.
പച്ച മരുന്നുകൾ: പച്ചമരുന്നുകൾ ഫ്രിഡ്ജിൽ വെയ്ക്കരുത്. കാശിത്തുമ്പ പോലുള്ള ഔഷധ സസ്യങ്ങൾ എന്നിവയുടെ ഗുണം നഷ്ടപ്പെടാതിരിക്കാൻ അവ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ ഒരു ചെറിയ ഗ്ലാസിൽ മുറയിലെ താപനിലയിൽ സൂക്ഷിക്കാം.. തണ്ട് വെള്ളത്തിൽ ഇടാം.
തേൻ: പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ ഒരു സൂപ്പർഫുഡാണ് തേൻ. ഒരിക്കലും കേടാകാത്ത ഒരേയൊരു ഭക്ഷ്യവസ്തു കൂടിയാണിത്. കൂടുതൽ നേരം സൂക്ഷിക്കുമ്പോൾ, അത് ക്രിസ്റ്റലൈസ് ചെയ്യുകയും കഠിനമായി മാറുകയും ചെയ്യുന്നതാണ്. ഫ്രിഡ്ജിൽ തേൻ സൂക്ഷിക്കുന്നത് തേൻ കൂടുതൽ കട്ടിയുള്ളതായി മാറും, ഈ ഘടന പലർക്കും പ്രതികൂലമായേക്കാം. അതിനാൽ, വായു കടക്കാത്ത പാത്രത്തിൽ തേൻ സൂക്ഷിക്കുന്നത് ആണ് നല്ലത്.
ബ്രെഡ്: ബ്രെഡും മറ്റ് ബേക്കിഡ് ഉൽപ്പന്നങ്ങളും ഒരാഴ്ചയിൽ കൂടുതൽ സൂക്ഷിക്കാൻ പാടില്ല. ബ്രെഡിലെ അന്നജം തണുപ്പിൽ ക്രിസ്റ്റലൈസ് ചെയ്യുന്നതിനാൽ റഫ്രിജിൽ നിങ്ങൾ ബേക്കിഡ് സാധനങ്ങൾ സൂക്ഷിക്കുന്നത് അത് പെട്ടെന്ന് പഴകാൻ മാത്രമേ കാരണമാകുകയുള്ളൂ.
വേവിച്ച ചിക്കൻ: ചിക്കൻ ഫ്രിഡ്ജിൽ വെയ്ക്കുന്നത് സാധരാണമാണ്. വേവിച്ച ചിക്കൻ 2-3 ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ വച്ചാൽ അത് കേടാകും. അതിന്റെ രുചി മാറുക മാത്രമല്ല, തണുത്ത താപനിലയിൽ സൂക്ഷിക്കുന്നത് ഘടനയും രുചിയും നശിപ്പിക്കുന്നു. പാകം ചെയ്ത ചിക്കൻ ഫ്രിഡ്ജിൽ വെച്ച് കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്കും മറ്റ് പല ദഹനപ്രശ്നങ്ങൾക്കും കാരണം ആയേക്കാം...












Click it and Unblock the Notifications