Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിയ വിത്തുകൾ കഴിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തല്ലേ, വലിയ വില കൊടുക്കേണ്ടി വരും

ശരീരഭാരം കുറക്കാനുളള യാത്രയിൽ എല്ലാവരും ഉൾപ്പെടുത്തുന്ന ഭക്ഷണമാണ് ചിയ വിത്തുകൾ. ഈ കുഞ്ഞൻ വിത്തുകളുടെ ഗുണം അറിയാതെയായിരിക്കും പലരും ചിയ വിത്തുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്. അറിഞ്ഞാൽ തീർച്ചയായും നിങ്ങൾ ചിയ ഒഴിവാക്കില്ല. കാരണം നാരുകൾ, പ്രോട്ടീൻ, ഒമേഗ -3 ഫാറ്റി ആസിഡുകൾ, വിവിധ മൈക്രോ ന്യൂട്രിയൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് ഇവ.

ചിയ വിത്തുകളുടെ പ്രധാന ഗുണം ഇവയിൽ ഉയർന്ന നാരുകൾ അടങ്ങിയിട്ടുണ്ട് എന്നതാണ്. ഫൈബർ കൂടുതൽ നേരം വയറിന് പൂർണത നൽകുകയും കലോറി ഉപയോഗം കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു. ചിയ വിത്തുകൾ പ്രോട്ടീൻ്റെ നല്ല ഉറവിടം കൂടിയാണ്. മാത്രമല്ല ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കും ഇങ്ങനെയൊക്കെയാണെങ്കിലും ചിയ വിത്തുകൾ കഴിക്കുമ്പോൾ ചില കാര്യം പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ വലിയ വില കൊടുക്കേണ്ടി വരും. എന്തൊക്കെയാണെന്ന് അറിയാം

chiaseedmain

ചിയ വിത്തുകൾ വലിയ അളവിൽ കഴിക്കരുത്

പോഷകഗുണമുള്ളതാണെങ്കിലും അമിതമായി കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കും. ഇവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് വലിയ അളവിൽ കഴിച്ചാൽ വയറിളക്കം, ഗ്യാസ്, മലബന്ധം എന്നിവയ്ക്ക് കാരണമാകും. പ്രതിദിനം ഒന്നോ രണ്ടോ ടേബിൾസ്പൂൺ വരെ മാത്രം കഴിക്കുക.

കലോറി കൂടുതലാണ്

ചിയ വിത്തുകൾ ആരോഗ്യകരമാണെങ്കിലും അവയ്ക്ക് കലോറി കൂടുതലാണ്. അതായത് ഭക്ഷണത്തിൽ വളരെയധികം ചേർക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള കലോറി ഉപഭോഗം വർദ്ധിപ്പിക്കാനും ശരീരഭാരം കൂടാനും കാരണമാകും.

ഒരിക്കലും ഡ്രൈ ആയി കഴിക്കരുത്

ചിയ വിത്തുകൾ കുതിർക്കാതെ കഴിക്കരുത്. കാരണം ഡ്രൈ സീഡുകൾ കഴിച്ച് വെള്ളം കുടിച്ചാൽ അവ വയറ്റിൽ നിന്ന് വീർക്കാൻ കാരണമാകും. അതുവഴി അന്നനാളത്തിൽ തടസം ഉണ്ടാക്കിയേക്കും.

അപകടസാധ്യതകൾ ഒഴിവാക്കാൻ, ഭക്ഷണത്തിന് മുമ്പ് കുറഞ്ഞത് 10-15 മിനിറ്റെങ്കിലും ചിയ വിത്തുകൾ വെള്ളത്തിലോ മറ്റൊരു ദ്രാവകത്തിലോ കുതിർത്തുവെയ്ക്കണം.ചിയ വിത്തുകൾ കുതിർത്തതിനുശേഷം സ്മൂത്തികൾ, തൈര് അല്ലെങ്കിൽ ഓട്സ് എന്നിവയിൽ ചേർത്ത് കഴിക്കാം.

ചിയ വിത്തുകൾ

പോഷകഗുണമുള്ളതാണെങ്കിലും, അമിതമായി കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കും. പ്രതിദിനം 1-2 ടേബിൾസ്പൂൺ മാത്രം കഴിക്കുക. അതിരാവിലെ ഒരു ടീസ്പൂൺ ചിയ വിത്തുകൾ വെള്ളത്തിൽ കുതിർത്തത് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം.

അലർജിയുണ്ടാക്കിയേക്കും

ചിലർക്ക് ചിയ വിത്തുകൾ അലർജിയുണ്ടാക്കാം. ചൊറിച്ചിൽ അല്ലെങ്കിൽ നീർവീക്കം പോലുള്ള ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കാം

ചിയ വിത്തുകൾ മാത്രമായി കഴിക്കരുത്

പോഷകാഹാരത്തിനായി ചിയ വിത്തുകളെ മാത്രം ആശ്രയിക്കുന്നത് അഭികാമ്യമല്ല. പോഷകസമൃദ്ധമായ മറ്റ് പലതരം ഭക്ഷണങ്ങൾ ഉൾപ്പെടുത്തി സമീകൃതാഹാരം ഉറപ്പാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+