മഴക്കാലത്ത് പാദങ്ങളെ അവഗണിക്കരുതേ... രോഗങ്ങളെ വിളിച്ചുവരുത്തുന്നത് ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
മഴക്കാലം രോഗങ്ങളുടെ കൂടി കാലമാണ്. ശരീര സംരക്ഷണത്തിലെ ചെറിയ അശ്രദ്ധ പോലും മഴക്കാലത്ത് ഒരാളെ രോഗക്കിടക്കയില്‍ എത്തിക്കാം. രോഗപ്രതിരോധശേഷി കുറഞ്ഞവരും കുഞ്ഞുങ്ങളും പ്രായമായവരും മഴക്കാലത്ത് വലിയ കരുതല്‍ സ്വീകരിക്കണം. മഴയത്ത് വീടിന് പുറത്തേക്കിറങ്ങുമ്പോള്‍ പലരും കാല് വരെയുള്ള ഭാഗം നനയാതെയും വൃത്തിയായും സൂക്ഷിക്കാറുണ്ട്. എന്നാല്‍ മിക്കവരും അവഗണിക്കുന്ന ഭാഗമാണ് കാല്പാദങ്ങള്.
കാല്പാദങ്ങള് വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അത് ശരീരത്തിന് ഭാവിയില്‍ ദോഷം ഉണ്ടാക്കും. മഴക്കാലത്ത് കാല്പാദങ്ങള്ക്ക് വലിയ കരുതല്‍ വേണം. കാരണം മലിന ജലവുമായി ഏറ്റവും കൂടുതല്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് കാല്പാദങ്ങളാണ്. കാല്പാദങ്ങള് വൃത്തിയായി സൂക്ഷിച്ചില്ലെങ്കില്‍ അണുബാധ, പൂപ്പല്‍, അലര്‍ജി എന്നിവയ്ക്ക് കാരണമാകും.

മഴക്കാലത്ത് ഏറെനേരം കാല്പാദം നനഞ്ഞിരിക്കുന്നത് പാദത്തില്‍ ദുര്‍ഗന്ധം ഉണ്ടാക്കും. ഈര്‍പ്പവും വിയര്‍പ്പും ചേരുമ്പോഴാണ് പാദത്തില്‍ നിന്ന് മനം മടുപ്പിക്കുന്ന ദുര്‍ഗന്ധം ഉണ്ടാകുന്നത്. പാദത്തിലെ ഈര്‍പ്പം ബാക്ടീരിയകള്‍ വളരാനും സാഹചര്യം ഒരുക്കുന്നു. ഇത് വൈകാതെ അണുബാധയ്ക്ക് കാരണമാകുന്നു.
അണുബാധയുടെ ഫലമായി കാല്പാദത്തിനുള്ളില് ചൊറിച്ചില്‍, ചുവപ്പ്, തൊലി അടര്‍ന്ന് പോകുക, വീണ്ടുകീറുക തുടങ്ങിയ പ്രശ്നങ്ങളുണ്ടാകും. ഇത് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടരാന്‍ സാധ്യതയുണ്ട്.
മഴക്കാലത്ത് പാദങ്ങള്‍ നനവില്ലാതെയും വൃത്തിയായും സൂക്ഷിച്ചാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. അതുകൊണ്ട് മഴയുള്ളപ്പോള്‍ ചെരുപ്പില്ലാതെ വീടിനു പുറത്ത് നടക്കരുത്. അതുപോലെ പാദങ്ങള്‍ക്ക് ശരിയായ സംരക്ഷണം നല്കുന്ന ചെരുപ്പുകള്‍ തിരഞ്ഞെടുക്കേണ്ടതും അനിവാര്യമാണ്.
പാദ ശുചിത്വം
സോപ്പും വെള്ളവും ഉപയോഗിച്ച് കാല്പാദങ്ങള് ദിവസവും കഴിവുക. പ്രത്യേകിച്ച് കാല്‍വിരലുകള്‍ക്കിടയിലുള്ള ഭാഗങ്ങള്‍ മൃദുവായ ബ്രഷ് ഉപയോഗിച്ച് ഉരച്ചു കഴുകുക. ഇങ്ങനെ ചെയ്യുന്നത് പാദത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അഴുക്ക് നീക്കാനും ദുര്‍ഗന്ധം മാറാനും സഹായിക്കുന്നു.
മഴക്കാലത്ത് ആന്റി ബാക്ടീരിയല്‍ സോപ്പ് ഉപയോഗിച്ച് ശരീരം കഴുകുന്നത് ചര്‍മ്മത്തിലെ ബാക്ടീരിയകളെ പുറന്തള്ളാന്‍ സഹായിക്കുന്നു. മഴ നനഞ്ഞ ശേഷവും കുളിച്ചതിനു ശേഷവും പാദങ്ങള്‍ നന്നായി തുടച്ചു വൃത്തിയാക്കുക. ഈര്‍പ്പം ഇല്ലാതാക്കാന്‍ കാല്‍വിരലുകള്‍ക്കിടയില്‍ പൗഡര്‍ ഇടുക. ഇത് അണുബാധയുടെ സാധ്യത കുറയ്ക്കുന്നു.
പ്രകൃതിദത്തമായ വസ്തുക്കളില്‍ നിന്ന് നിര്‍മിച്ച പാദരക്ഷകള്‍ വേണം തിരഞ്ഞെടുക്കുക. ചെരുപ്പ് ധരിക്കുമ്പോള്‍ പാദങ്ങള്‍ക്ക് മതിയായ വായു സഞ്ചാരം ഉറപ്പാക്കണം. ഇത് ഈര്പ്പത്തെ് പ്രതിരോധിക്കുന്നു.
സോക്സുകള്‍ എന്നും മാറ്റുക
കോട്ടണ്‍ പോലെ ഈര്‍പ്പം വലിച്ചെടുക്കുന്ന തുണിത്തരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച സോക്സുകള്‍ ധരിക്കുക. എല്ലാ ദിവസവും സോക്സുകള്‍ മാറുക. സോക്സുകള്‍ ഊരിയ ശേഷം ഉടന്‍ കഴുകുക. ഉപയോഗിച്ച സോക്സ് കഴുകാതെ ഉപയോഗിക്കാതിരിക്കുക.
നഖങ്ങള്‍ വെട്ടി വൃത്തിയാക്കുക. ബാക്ടീരിയ, ഫംഗസ് എന്നിവയ്ക്ക് അടിഞ്ഞുകൂടാന്‍ ഏറ്റവും എളുപ്പമുള്ള ഭാഗമാണ് നഖങ്ങള്‍. നഖം വളരുമ്പോള്‍ തന്നെ വെട്ടി വൃത്തിയാക്കുക. ക്രീമോ ലോഷനോ ഉപയോഗിച്ച് പാദങ്ങള്‍ മോയ്സ്ചറൈസ് ചെയ്യുന്നത് നല്ലതാണ്. വ്യത്യസ്ത ജൂഡി ചെരുപ്പുകള്‍ മാറി മാറി ഉപയോഗിക്കുക. ഇത് ചെരുപ്പുകളില് ഈര്‍പ്പവും അഴുക്കും അടിഞ്ഞു കൂടുന്നത് തടയുന്നു. ഷൂസുകള്‍ ഉണങ്ങാന്‍ മതിയായ സമയം നല്‍കണം. ഇത്തരം ലളിതമായ മുന്‍കരുതലകള്‍ മഴക്കാലത്ത് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സഹായിക്കുന്നു.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications