ഉപയോഗിച്ച ടീ ബാഗുകള്‍ വേസ്റ്റ് ബിന്നില്‍ ഇടല്ലേ; ഫേസ് സ്ക്രബ് മുതല്‍ വളം വരെയാക്കി മാറ്റാം
തിരക്കേറിയ ജീവിതത്തില്‍ ഏറ്റവും ഉപകാരപ്പെടുന്ന ഒന്നാണ് ടീ ബാഗുകള്‍. ചൂട് പാലിലോ ചൂട് വെള്ളത്തിലോ ടീ ബാഗ് മുക്കിയാല്‍ കിടിലന്‍ ചായ തയ്യാറാക്കാം. എന്നാല്‍ ചായ കുടിച്ച ശേഷം ഈ ടീ ബാഗുകള്‍ വലിച്ചെറിയാറാണ് പതിവ്. ഇത് പലപ്പോഴും വീട്ടിലെ മാലിന്യങ്ങള്‍ക്കൊപ്പം പോവുകയും ചെയ്യും. എന്നാല്‍ ഈ ടീ ബാഗിന്റെ ഗുണങ്ങള്‍ അറിഞ്ഞാല്‍ ശരിക്കും ഞെട്ടും. സൗന്ദര്യ സംരക്ഷണം മുതല്‍ ചെടികള്‍ക്ക് വളമായി ഇടാനും വീട്ടിലെ ദുര്‍ഗന്ധം അകറ്റാനും ഒക്കെ ഈ കുഞ്ഞന്‍ ബാഗ് ഉപയോഗിക്കാം.
അതുകൊണ്ടുതന്നെ ടീം ബാഗുകള്‍ വലിച്ചെറിയുന്നതിന് മുമ്പ് അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിഞ്ഞിരിക്കാം. വീടുകളില്‍ ഭംഗിക്കായി വിരിക്കുന്ന കാര്‍പെറ്റുകളുടെ ദുര്‍ഗന്ധം അകറ്റാന്‍ ഈ ടീ ബാഗുകള്‍ വളരെ നല്ലതാണ്. ടീ ബാഗുകള്‍ ഉപയോഗിച്ച ശേഷം ഉണക്കി അതിലെ ചായപ്പൊടി പരവതാനികളില്‍ വിതറുക. കുറച്ചു സമയം കഴിഞ്ഞ് വാക്വം ചെയ്യുക.

ചെടികള്‍ക്ക് നല്ലൊരു വളമാണ് ഈ ടീ ബാഗുകള്‍. ഉപയോഗിച്ച ടീ ബാഗുകളില്‍ നൈട്രജനും സസ്യങ്ങള്‍ ഇഷ്ടപ്പെടുന്ന മറ്റ് ധാതുക്കളും അടങ്ങിയിട്ടുണ്ട്. ടീ ബാഗിലെ ചായപ്പൊടി മണ്ണില്‍ ചേര്‍ക്കുക. കമ്പോസ്റ്റ് ഉണ്ടാക്കാനും ഇത് ഉപയോഗിക്കാം. ഇത് വായോ സഞ്ചാരം മെച്ചപ്പെടുത്തുകയും വേരുകളെ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യും. വെള്ളത്തില്‍ പഞ്ചസാര ചേര്‍ക്കാതെ തിളപ്പിച്ച ടീ ബാഗുകളാണ് ഇതിന് ഏറ്റവും അനുയോജ്യം.
ഉണങ്ങിയ ടീ ബാഗുകള്‍ ഒരു നേര്‍ത്ത തുണിയില്‍ പൊതിഞ്ഞ് അലമാരിക്കുള്ളിലോ ഷൂസുകളിലോ വയ്ക്കാം. ഇത് ദുര്‍ഗന്ധം അകറ്റും.
ഫ്രിഡ്ജിലും വേസ്റ്റ് ബാസ്കറ്റിന്റെ അടിയിലും ഒക്കെ ഈ ടീ ബാഗുകള്‍ വയ്ക്കുന്നത് അവയിലെ ദുര്‍ഗന്ധം വലിച്ചെടുക്കാന്‍ സഹായിക്കും. വീടിനുള്ളിലെ ദുഗന്ധം അകറ്റാനും ടീ ബാഗുകള്‍ പല കോണുകളില്‍ വയ്ക്കുന്നത് നല്ലതാണ്. ഇത് കീടങ്ങളെയും അകറ്റുന്നു.
കണ്ണാടി തുടക്കാനും ടി ബാഗുകള്‍ ഏറെ നല്ലതാണ്. ടീ ബാഗ് നനച്ച് കണ്ണാടിക്ക് മുകളില്‍ മൃദുവായി ഉരസണം. അതിനുശേഷം ഒരു ടവ്വല്‍ ഉപയോഗിച്ച് കണ്ണാടി തുടച്ചാല്‍ നന്നായി തിളങ്ങുന്നതായി കാണാം.
തണുപ്പിച്ച ടീ ബാഗുകള്‍ സൂര്യതാപം ഏറ്റ ചര്‍മ്മത്തില്‍ വയ്ക്കുന്നത് ആശ്വാസം നല്‍കും. ടീ ബാഗിലെ ചായപ്പൊടിയും തേനും ചേര്‍ത്ത് ഒരു ഫേസ് സ്ക്രബ്ബ് ഉണ്ടാക്കി മുഖത്ത് പുരട്ടി മസാജ് ചെയ്യുന്നത് ചര്‍മത്തിന്റെ സ്വാഭാവിക തിളക്കം വീണ്ടെടുക്കാന്‍ നല്ലതാണ്. കണ്ണുകള്‍ക്ക് ചുറ്റുമുള്ള വീക്കം കുറയ്ക്കാനും ഉപയോഗിച്ച് ടീ ബാഗുകള്‍ നല്ലതാണ്. ഇവ തണുപ്പിച്ച ശേഷം കണ്ണുകള്‍ക്ക് മുകളില്‍ വീക്കം കുറയ്ക്കാം.
ടി ബാഗുകള്‍ മുടി കഴുകാനും ഉപയോഗാം. മുടിക്ക് നല്ല തിളക്കം നല്‍കാനും കണ്ടീഷണറായി ഇത് ഉപയോഗിക്കാം. കുളിക്കുന്ന വെള്ളത്തില്‍ ടീ ബാഗ് ഇട്ടാല്‍ വെള്ളത്തിന് നല്ല സുഗന്ധം ലഭിക്കും.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications