മുടി നരക്കുന്നേ എന്ന് പറഞ്ഞ് വിഷമിക്കേണ്ട; ഇവ കഴിച്ചാൽ മാത്രം മതി..മുടി കളർ ചെയ്യുന്ന പണവും ലാഭിക്കാം
പ്രയാം കൂടുംന്തോറും നരയില്ലാതെ തലമുടി നിലനിർത്തുക ഇത്തിരിപാട് തന്നെയാണ്. മുടിയുടെയും ചർമ്മത്തിൻ്റെയും നിറത്തിന് കാരണമായ മെലാനിന്റെ കുറവാണ് മുടി നരക്കാൻ കാരണം.എന്നിരുന്നാലും, ചില പ്രകൃതിദത്ത പാനീയങ്ങൾക്ക് മെലാനിൻ ഉത്പാദനത്തെ കൂട്ടാൻ സാധിക്കും. അവശ്യ പോഷകങ്ങളും ആൻ്റിഓക്‌സിഡൻ്റുകളാലും സമ്പന്നമായ ഇത്തരം പാനീയങ്ങൾക്ക് നരച്ച മുടി ഇല്ലാതാക്കാനും മുടിയുടെ സ്വാഭാവിക നിറം വർദ്ധിപ്പിക്കാനും കഴിയും. ഏതൊക്കെയാണ് ആ പാനീയങ്ങളെന്ന് അറിയാം
ഗ്രീൻ ടീ
ധാതുക്കളാലും വിവിധ വിറ്റാമിനുകളാലും സമ്പുഷ്ടമാണ് ഗ്രീൻ ടി. ഇവയ്ക്ക് മുടിയുടെ ആരോഗ്യവും നിറവും നിലനിർത്താൻ സാധിക്കും.ഗ്രീൻ ടീയിൽ എപിഗല്ലോകാടെച്ചിൻ ഗാലേറ്റ് (ഇജിസിജി) അടങ്ങിയിട്ടുണ്ട്, ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടി കൊഴിച്ചിൽ തടയുന്നതിനും ഉത്തമമാണ്. കൂടാതെ ഗ്രീൻ ടീ രക്തചംക്രമണം വേഗത്തിലാക്കും. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഗ്രീൻ ടീയിലെ ഉയർന്ന അളവിലുള്ള കാറ്റെച്ചിനുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും മുടി നരയ്ക്കുന്നത് തടയുകയും ചെയ്യുന്നു.

കാരറ്റ് ജ്യൂസ്
വിറ്റാമിൻ എ, സി, പൊട്ടാസ്യം എന്നിവയാൽ സമ്പുഷ്ടമാണ് കാരറ്റ്. വിറ്റാമിൻ എ മുടിയുടെ ഈർപ്പം നിലനിർത്തുന്ന സെബം ഉൽപ്പാദിപ്പിക്കാൻ സഹായിക്കും. ഇത് തലയോട്ടിയുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും മുടി വളർച്ച വേഗത്തിലാക്കുകയും ചെയ്യുന്നു.വിറ്റാമിൻ സി. മുടിയെ ബലപ്പെടുത്തുന്ന കൊളാജൻ എന്ന പ്രോട്ടീൻ്റെ ഉത്പാദനം കൂട്ടും. കാരറ്റിൽ അടങ്ങിയിരിക്കുനന് ബീറ്റാ കരാറ്റിൽ നരച്ച മുടി ഇല്ലാതാക്കാൻ സഹായിക്കും.
മാതളനാരങ്ങ ജ്യൂസ്
മുടിയുടെ 'യുവത്വം' നിലനിർത്തുന്നതിനുള്ള പ്രകൃതിദത്ത പരിഹാരങ്ങളിലൊന്നാണിത്. ഇതിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, മാതളനാരങ്ങ ജ്യൂസിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് മുടിയെ സംരക്ഷിക്കുന്നു.
ബീട്ടുറൂട്ട് ജ്യൂസ്
വിറ്റാമിനുകളും ധാതുക്കളും ബീറ്റ്റൂട്ട് ജ്യൂസിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ബി6, സി എന്നിവയും ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയും ഇതിൽ ഉണ്ട്. ആരോഗ്യമുള്ള മുടിയും ചർമ്മവും നിലനിർത്താൻ ഈ പോഷകങ്ങൾ അത്യാവശ്യമാണ്. പതിവായി കഴിക്കുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താൻ സഹായിക്കും, ഇത് മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.ബീറ്റ്‌റൂട്ട് ജ്യൂസിലെ ആൻ്റിഓക്‌സിഡൻ്റുകൾ ഓക്‌സിഡേറ്റീവ് സ്‌ട്രെസിനെ ചെറുത്ത് മുടിയുടെ സ്വാഭാവിക നിറം നിലനിർത്തുന്നു.












Click it and Unblock the Notifications