മുടി കൊഴിച്ചിൽ ആലോചിച്ച് സമാധാനം കളയേണ്ട; കറുവപ്പട്ട ഉണ്ടോ? ഇങ്ങനെ ഉപയോഗിക്കൂ
യുവാക്കൾ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. മുടി ഇങ്ങനെ കൊഴിഞ്ഞ് പോകുന്ന ചിലരുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കാറുണ്ട്. എങ്ങനെയെങ്കിലും ഇതിന് ഒരു പരിഹാരം വേണമെന്ന ചിന്തയിൽ പലരും പല പരീക്ഷണങ്ങളും നടത്താറുണ്ട്. ചിലത് ഫലിക്കും, ചിലത് അമ്പേ പരാജയമായിപ്പോകും.
പരീക്ഷണമൊക്കെ അവസാനിപ്പിച്ച് ഇനി യഥാർത്ഥ ഫലം നൽകുന്ന ചേരുവ ഉപയോഗിച്ച് നോക്കിയാലോ? എന്താണെന്നല്ലേ, നിങ്ങളുടെ സ്പൈസ് റാക്കിൽ കാണും, നല്ല അസ്സല കറുവപട്ട. അത്ഭുതപ്പെടേണ്ട, കറുവപ്പട്ടയിൽ കാണപ്പെടുന്ന സിനാമിക് ആസിഡ് - മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്നാണ് യോകോഹാമ നാഷണൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ സൂചിപ്പിക്കുന്നത്. വിശദമായി അറിയാം

ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് കറുവപ്പട്ട. ഇവയ്ക്ക് ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഇത് തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടി വളർച്ച വേഗത്തിലാക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ തലയോട്ടി രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടി വേഗത്തിൽ വളരാൻ സഹായിക്കുകയും ചെയ്യു.
കറുവപ്പട്ട ഉപയോഗിച്ചാൽ രക്തചംക്രമണം വേഗത്തിലാകും. എന്ന് വെച്ചാൽ രോമകൂപങ്ങളിലേക്ക് വളരെ പെട്ടെന്ന് തന്നെ ഓക്സിജനും മറ്റ് പോഷകങ്ങളും എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ സഹായിക്കും. കൂടാതെ, കറുവപ്പട്ടയ്ക്ക് ആൻ്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. മുടി വളർച്ചയെ തടസപ്പെടുത്തുന്ന തലയോട്ടിയിലെ അണുബാധ ഇല്ലാതാക്കാൻ ഇവ സഹായിക്കും.
ഹെയർ മാസ്കുകൾ അറിയാം
വരണ്ട മുടിക്ക്
1 ടേബിൾസ്പൂൺ കറുവപ്പട്ട പൊടി, 1 ടേബിൾ സ്പൂൺ തേൻ, 1 ടേബിൾസ്പൂൺ ഒലിവ് ഓയിൽ, 1 മുട്ട എന്നിവയാണ് ആവശ്യം. ഈ ചേരുവകളെല്ലാം നന്നായി യോജിപ്പിച്ചെടുത്ത ശേഷം തലയിൽ പുരട്ടാം. ഏകദേശം 30 മിനിറ്റോളം വെച്ച് ചെറു ചൂടുവെള്ളത്തിൽ മുടി കഴുകാം.
എണ്ണമയമുള്ള മുടിക്ക്
1 ടേബിൾസ്പൂൺ കറുവപ്പട്ട പൊടി, 1 ടേബിൾ സ്പൂൺ നാരങ്ങ നീര്, 1 ടേബിൾ സ്പൂൺ തൈര് എന്നിവയാണ് വേണ്ടത്. യോജിപ്പിച്ചതിന് ശേഷം തലയോട്ടിയിലും മുടിയിലുമെല്ലാം പുരട്ടാം. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.
സാധാരണ മുടിക്ക്
1 ടേബിൾസ്പൂൺ കറുവപ്പട്ട പൊടി, 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ, 1 പറങ്ങോടൻ വാഴപ്പഴം. യോജിപ്പിച്ച് 25 മിനിറ്റോളം തലയിൽ വെച്ച് കഴുകിക്കളയാം
തേനും കറുവപ്പട്ടയും യോജിപ്പിച്ച് തലയിൽ പുരട്ടാം
തേനും കറുവപ്പട്ട എണ്ണയും ഒലീവ് ഓയിലും യോജിപ്പിച്ച് ഹെയർമാസ്ക് തയ്യാറാക്കാം. ഈ മിശ്രിതം തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് വെയ്ക്കാം. ഏകദേശം 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.












Click it and Unblock the Notifications