തണുപ്പത്ത് ചെറു ചൂടുള്ള ജീരകവെള്ളം എന്നും കുടിച്ചുനോക്കൂ; ശരീരത്തിലെ ഈ മാറ്റങ്ങള്‍ അനുഭവിച്ചറിയാം
തണുപ്പുകാലത്ത് പലരും ചൂടുള്ള പാനീയങ്ങള്‍ കുടിച്ചുകൊണ്ടാണ് ദിവസം തുടങ്ങുന്നത്. രാവിലെ എഴുന്നേറ്റാല്‍ ചൂടുവെള്ളവും ജീരകവെള്ളവും കുടിക്കുന്നവര്‍ ഏറെയാണ്. ഇവ രണ്ടും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. പോഷകാഹാര വിദഗ്ദ്ധരും രാവിലെ ജീരകവെള്ളം കുടിക്കുന്നത് നല്ലതാണെന്ന് അഭിപ്രായപ്പെടുന്നവരാണ്. സമീകൃതമായ ആഹാരവും ചിട്ടയായ വ്യായാമവും ഇതിനൊപ്പം ഉണ്ടെങ്കില്‍ കൂടുതല്‍ ഫലപ്രദമാണ്.
ശൈത്യകാലത്ത് ശരീരഭാരം കുറയ്ക്കാന്‍ ഇളം ചൂടുവെള്ളം കുടിക്കുന്നത് പലരിലും ഗുണം ചെയ്യാറുണ്ട്. ഇളം ചൂടുവെള്ളം കുടിക്കുന്നത് രാവിലെ ഉണ്ടാകുന്ന വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. തണുപ്പുള്ള സമയത്ത് ശരീരത്തിലെ താപനില നിലനിര്‍ത്താനും ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. പ്രഭാത ഭക്ഷണത്തിന് മുമ്പ് ഇളം ചൂടുവെള്ളം കുടിക്കുന്നത് ആഹാരത്തോടുള്ള ആസക്തി കുറയ്ക്കുമെന്ന് ഡയറ്റീഷ്യന്‍മാര്‍ പറയുന്നു. അതേസമയം, ഇത് വിശപ്പ് കുറയ്ക്കുമെങ്കിലും കൊഴുപ്പിനെ ഇല്ലാതാക്കില്ല എന്ന് പ്രത്യേകം ഓര്‍ക്കണം.
ജീരകം കുതിര്‍ത്തോ തിളപ്പിച്ചോ ആണ് ജീരക വെള്ളം സാധാരണയായി ഉണ്ടാക്കുന്നത്. ദഹനത്തിന് ഇത് മിക്ക വീടുകളിലും ഉപയോഗിക്കാറുണ്ട്. വയറ് വീര്‍ത്ത് കെട്ടുന്നതും ഗ്യാസും കുറയ്ക്കാന്‍ ജീരകവെള്ളം സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. മെച്ചപ്പെട്ട ദഹനം ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കും. ജീരക വെള്ളത്തിന് പ്രത്യേക സ്വാദുള്ളതിനാല്‍ കൂടുതല്‍ വെള്ളം കുടിക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടാറുണ്ട്. ഇതും വിശപ്പ് കുറയ്ക്കും.

ജീരകത്തില്‍ ആന്റിഓക്സിഡന്റുകളും സസ്യ സംയുക്തങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കും. ചില പഠനങ്ങള്‍ ജീരകത്തിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. എങ്കിലും, ഈ ഗുണങ്ങളെല്ലാം വളരെ ചെറിയ തോതിലുള്ളതാണെന്നും, ജീരകവെള്ളം കൊണ്ടു മാതം ശരീര ഭാരം കുറയില്ലെന്നും പോഷകാഹാര വിദഗ്ദ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഒഴിഞ്ഞ വയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിന് ജലാംശം നല്‍കാന്‍ സഹായിക്കുന്നു. ശൈത്യകാലത്ത് രാത്രികള്‍ നീണ്ടതായതുകൊണ്ട് നേരിയ നിര്‍ജ്ജലീകരണം സാധാരണമാണ്. ശരിയായ ജലാംശം ഉപാപചയ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നു. ഇത് ശരീരത്തിലെ സംഭരിച്ച കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും സംസ്‌കരിക്കാന്‍ സഹായിക്കും. എന്നിരുന്നാലും, മൊത്തത്തിലുള്ള പ്രതിദിന ജലാംശം നിലനിര്‍ത്തുന്നതിനാണ് ഡോക്ടര്‍മാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
ശൈത്യകാലത്ത് കൊഴുപ്പ് നിയന്ത്രിക്കാന്‍ ഈ രണ്ട് പാനീയങ്ങളും വിദഗ്ദ്ധര്‍ താരതമ്യം ചെയ്യാറുണ്ട്. ചൂടുവെള്ളം മിക്കവര്‍ക്കും സുരക്ഷിതമാണ്. ജീരകവെള്ളം ദഹനത്തിന് ഏറ്റവും നല്ലതാണ്. അസിഡിറ്റിയുള്ള ആളുകള്‍ ചൂടുവെള്ളം കൂടിക്കുന്നത് ദഹനത്തിന് നല്ലതാണ്. എന്നാല്‍ കൂടുതല്‍ കനമുള്ളതോ എരിവുള്ളതോ ആയ അത്താഴം കഴിക്കുന്നവര്‍ക്ക് ജീരകവെള്ളമാണ് കൂടുതല്‍ പ്രയോജനകരം.
ഈ പാനീയങ്ങളില്‍ പഞ്ചസാരയോ തേനോ ചേര്‍ക്കുന്നത് ഒഴിവാക്കാന്‍ ഡയറ്റീഷ്യന്‍മാര്‍ ഉപദേശിക്കുന്നു. അധിക പഞ്ചസാര മൊത്തം കലോറി വര്‍ദ്ധിപ്പിക്കുകയും കൊഴുപ്പ് കുറയുന്ന പ്രക്രിയയെ മന്ദഗതിയിലാക്കുകയും ചെയ്യും. വളരെ കുറഞ്ഞ അളവില്‍ നാരങ്ങയോ ഇഞ്ചിയോ ചേര്‍ക്കുന്നത് സാധാരണയായി പ്രശ്‌നമില്ല.
തിളപ്പിച്ച വെള്ളം കുടിക്കുന്നതിനെതിരെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത് തൊണ്ടയ്ക്കും അന്നനാളത്തിനും അസ്വസ്ഥത ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇളം ചൂടുള്ള വെള്ളമാണ് കൂടുതല്‍ സുരക്ഷിതം. വൃക്കരോഗങ്ങളുള്ളവര്‍ ജീരകവെള്ളം ഉപയോഗിക്കുന്ന കാര്യത്തില്‍ ഡോക്ടറുടെ നിര്‍ദേശം തേടണം. ശൈത്യകാലത്ത് ചിട്ടയായ ഭക്ഷണരീതി, വ്യായാമം, മതിയായ ഉറക്കം എന്നിവ ഉള്‍പ്പെടുന്നതാണ് ആരോഗ്യകരമായ ദിനചര്യ.












Click it and Unblock the Notifications