വെള്ളം കുടിക്കുമ്പോള്‍ ഇരിക്കണോ നില്‍ക്കണോ..? ഇക്കാര്യം നിങ്ങള്‍ക്ക് അറിയാമോ?
ഏതൊരാളുടേയും ആരോഗ്യകരമായ ജീവിതത്തിന് വെള്ളം പ്രധാനമാണ് എന്ന് അറിയാമല്ലോ. ശരീരത്തില്‍ ജലാംശം ഇല്ലാതിരുന്നാല്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരും. പല പ്രായത്തിലുള്ളവരും ഒരു ദിവസം കുടിക്കേണ്ട വെള്ളത്തിന്റെ അളവ് വ്യത്യസ്ത തരത്തിലാണ്. ഒരു വയസ് മുതല്‍ മൂന്ന് വയസ് വരെയുള്ള കുട്ടികള്‍ നാല് കപ്പ് വെള്ളമാണ് ഒരു ദിവസം കുടിക്കേണ്ടത്.
നാല് വയസ് മുതല്‍ എട്ട് വയസ് വരെ പ്രായമുള്ളവര്‍ അഞ്ച് കപ്പ് വെള്ളവും ഒമ്പത് വയസ് മുതല്‍ 13 വയസ് വരെ പ്രായമുള്ളവര്‍ 7-8 കപ്പ് വെള്ളവും പ്രതിദിനം കുടിക്കണം. 14 വയസ് മുതല്‍ 18 വയസ് വരെ പ്രായമുള്ളവര്‍ 8-11 കപ്പ് വെള്ളവും കുടിക്കണം. 19 വയസും അതില്‍ കൂടുതല്‍ പ്രായവുമുള്ള പുരുഷന്മാര് 13 കപ്പ് വെള്ളവും 19 വയസും അതില്‍ കൂടുതല്‍ പ്രായവുമുള്ള സ്ത്രീകള്‍ ഒമ്പത് കപ്പ് വെള്ളവും കുടിക്കണം.

ഗര്‍ഭിണികള്‍ 10 കപ്പ് വെള്ളവും മുലയൂട്ടുന്ന അമ്മമാര്‍ 13 കപ്പ് വെള്ളവും കുടിക്കണം. എന്നാല്‍ ഇത് മാത്രമല്ല, വെള്ളം കുടിക്കുമ്പോള്‍ മറ്റ് ചില കാര്യങ്ങളും നിങ്ങള്‍ ശ്രദ്ധിക്കണം. കാരണം വെള്ളം കുടിക്കുമ്പോള്‍ നിങ്ങള്‍ വരുത്തുന്ന ചെറിയ തെറ്റ് പോലും വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും. എന്തൊക്കെയാണ് വെള്ളം കുടിക്കുമ്പോള്‍ നിങ്ങള്‍ ഒഴിവാക്കേണ്ട അബദ്ധങ്ങള്‍ എന്ത് നോക്കാം.
ഒരു സമയം ഒരുപാട് അളവില്‍ വെള്ളം കുടിക്കുന്നത് വാട്ടര്‍ ഇന്‍ടോക്സിക്കേഷന്‍ എന്ന അവസ്ഥയിലേക്ക് നയിക്കും. ഇത് ഇലക്ടോലൈറ്റ് അസന്തുലിതാവസ്ഥക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കാതിരിക്കുന്നത് നിര്‍ജലീകരണത്തിലേക്ക് നയിക്കും. ഇത് കൂടാതെ ശാരീരിക പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്നതിനും കാരണമാകും.
ദിവസം മുഴുവന്‍ വെള്ളം കുടിക്കുന്നതാണ് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായകമാകുന്നത്. പലരും നിന്ന് കൊണ്ടാണ് വെള്ളം കുടിക്കാറുള്ളത്. എന്നാല്‍ ഇങ്ങനെ കുടിക്കുന്നതിനേക്കാള്‍ ഇരുന്ന് വെള്ളം കുടിക്കുന്നതാണ് നല്ലത് എന്നാണ് ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നത്. നിന്ന് കൊണ്ട് വെള്ളം കുടിക്കുന്നത് ശരിയല്ലാത്ത ദഹനത്തിലേക്ക് നയിക്കും. ഇരുന്ന് കൊണ്ട് ചെറിയ സിപ്പുകളായി വെള്ളം കുടിക്കുന്നതാണ് ഉത്തമം.
കൃത്രിമ രുചി വെള്ളത്തില്‍ ചേര്‍ക്കുന്നത് അമിതമായ ഷുഗര്‍ ശരീരത്തിലെത്താന്‍ കാരണമാകും. ഇത് ഒരു ആരോഗ്യകരമായ തിരഞ്ഞെടുപ്പായിരിക്കില്ല. നാരങ്ങ, തണ്ണിമത്തന് പോലുള്ളവ ഇതിന് പകരം ഉപയോഗിക്കാം. വേഗത്തില്‍ വെള്ളം കുടിക്കുന്നത് വീര്‍പ്പുമുട്ടലിനും അസ്വസ്ഥതയ്ക്കും കാരണമാകും. വെള്ളം സാവധാനം കുടിക്കുന്നത് നിങ്ങളുടെ ശരീരം അതിനെ നേരാംവണ്ണം സ്വീകരിക്കുന്നതിനും ദഹന സംബന്ധമായ പ്രശ്നം ഇല്ലാതാക്കുന്നതിനും സഹായിക്കും.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications