വെറും വയറ്റില്‍ രാവിലെ ഒരു ഗ്ലാസ് തക്കാളി ജ്യൂസ്; അറിയാതെ പോകരുത് ഈ ഗുണങ്ങള്‍
സോഷ്യല്‍ മീഡിയയില്‍ അടക്കം ഇന്ന് താരം തക്കാളിയാണ്, മറ്റൊന്നുമല്ല, പെട്രോളിനേക്കാള്‍ വിലക്കൂടുതലാണ് ഇന്ന് തക്കാളിക്ക്. ആളുകള്‍ കറികളില്‍ ഉപയോഗിക്കാന്‍ പകരക്കാരന കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് തക്കാളി. ഒരു ഗ്ലാസ് തക്കാളി ജ്യൂസ് വെറും വയറ്റില്‍ കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് ചിന്തിച്ചിട്ടുണ്ടോ.
തക്കാളി ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. അതുകൊണ്ട് തന്നെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യത്തിന്റെ സമ്പന്നമായ ഉറവിടമാണ് തക്കാളി ജ്യൂസ്. അതുകൊണ്ട് തന്നെ ഹൈപ്പര്‍ടെന്‍ഷനുള്ളവര്‍ക്ക് ഇത് ഏറ്റവും നല്ല പ്രതിവിധിയാണ്.

തക്കാളി ജ്യൂസ് വെറും വയറ്റില്‍ കഴിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തുന്നു. വെള്ളവും നാരുകളും കൊണ്ട് സമ്പുഷ്ടമാണ്, അതിനാല്‍ നിങ്ങളുടെ ദഹനവ്യവസ്ഥ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കും. എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് തക്കാളി ജ്യൂസ് കുടിക്കുന്നവര്‍ക്ക് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ കുറയും. കാരണം ഈ ഒരു ഗ്ലാസ് തക്കാളി ജ്യൂസ് വിറ്റാമിന്‍ എ, സി, കെ എന്നിവയാല്‍ സമ്പുഷ്ടമാണ്, മാത്രമല്ല നിങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് ഇത് വളരെ പ്രധാനമാണ്.
തക്കാളി ജ്യൂസില്‍ ലൈക്കോപീന്‍ അടങ്ങിയിട്ടുണ്ട്, ഇത് രാവിലെ ആദ്യം കഴിക്കുമ്പോള്‍ രക്തത്തിലെ ഹാനികരമായ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുള്ള തക്കാളി ജ്യൂസ് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു. കൂടാതെ തക്കാളി ജ്യൂസ് ഒരു മികച്ച ഡിറ്റോക്‌സ് പാനീയം കൂടിയാണ്. ഉയര്‍ന്ന ഫൈബറും ജലാംശവുമുള്ളതിനാല്‍ ഇത് വിഷവസ്തുക്കളെ ഇല്ലാതാക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുകയും അതുവഴി ആന്തരിക ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.












Click it and Unblock the Notifications