നിങ്ങൾക്കായാലും വീടിനായാലും കണ്ണേറ് കൊണ്ടാൽ ഉടനടി പരിഹാരം ചെയ്യണം; ദൃഷ്ടി ദോഷം അകറ്റാം ഇങ്ങനെ
കണ്ണേറ് നിസ്സാര കാര്യമല്ലെന്ന് അറിയാമല്ലോ. ചിലരുടെ കണ്ണേറ് കൊണ്ടാല്‍ പൂത്ത് കായ്ച്ച് നില്‍ക്കുന്ന വൃക്ഷങ്ങള്‍ പാടെ നശിച്ചുപോകും ചുറുചുറുക്കോടെ നടക്കുന്ന ആള്‍ ആകെ ക്ഷീണിച്ച് പോകും. ചിലരുടെ ദൃഷ്ടിക്ക് അത്രയേറെ ശക്തിയാണ്, വെറുതേ ഭംഗിയുണ്ടെന്ന് പറഞ്ഞാല്‍ മതി അടുത്ത ദിവസം അസുഖം ഉറപ്പാണ്.
ഇവരുടെ നോട്ടമോ വാക്കോ നമ്മള്‍ക്ക് അശുഭകരമായാണ് ഫലിക്കുക. ഇത്തരം അനുഭവം ഇല്ലാത്തവര്‍ കുറവായിരിക്കുമല്ലേ.. എന്താണ് ഈ കണ്ണേറിന് പരിഹാരം എന്ന് നിങ്ങള്‍ ചിന്തിച്ചുകാണില്ലേ..പേടിക്കേണ്ട ദൃഷ്ടി ദോഷത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ചില മാര്‍ഗങ്ങളാണ് ഇവിടെ പറയുന്നത്.

കണ്ണേറ് കൊണ്ടാല്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ചെയ്യാവുന്ന പരിഹാരമാണ് കടുകും ഉപ്പും മുളകളും ചേര്‍ത്ത് ഉഴിഞ്ഞിടല്‍. ഉപ്പും മുളകും കടുകും കയ്യിലെടുത്ത് ഓം നമശിവായ എന്ന മന്ത്രം ചൊല്ലി കണ്ണേറ് കൊണ്ട ആളെ ഉഴിഞ്ഞ് കയ്യിലെ ഉപ്പും മുളകും കടുകും അടുപ്പിലേക്ക് ഇടണം. മുളക് കത്തുന്ന രൂക്ഷ ഗന്ധം വന്നാല്‍ കണ്ണേറ് ഇല്ലാതായി എന്നാണ് വിശ്വാസം.
അതുപോലെ തന്നെ കുഞ്ഞുങ്ങളെ പുറത്ത് കൊണ്ടുപോകുമ്പോള്‍ കണ്ണേറ് ഏല്‍ക്കാതിരിക്കാന്‍ ചെയ്യുന്ന കാര്യമാണ് കറുത്ത് പൊട്ട് തൊട്ടുകൊടുക്കുന്നത്.. കവിളിലും നെറ്റിയിലും കൂടാതെ ചെലിയുടെ പിറകിലും കറുത്ത പൊട്ട് തൊടീക്കും.
അതുപോലെ തന്നെ കണ്ണേറു കൊള്ളാതിരിക്കാന്‍ ചെയ്യാതിരിക്കാന്‍ ചെയ്യുന്ന മറ്റൊരു കാര്യമാണ്. ഉണക്കമുളക്, നെയ്യ് ചന്ദനത്തിരി, കര്‍പ്പൂരം ഇവയെല്ലാം ഒരുമിച്ച് വൈക്കോലും ചേര്‍ത്ത് കത്തിച്ച് കിട്ടുന്ന ചാരം മഞ്ഞള്‍പ്പൊടിയുമായി ചേര്‍ത്ത് വെള്ളത്തില്‍ ലയിപ്പിക്കണം.
അശ്വതി, രോഹിണി, ചിത്തിര,സ അത്തം, എന്നീ നക്ഷത്രക്കാര്‍ക്ക് വേഗത്തില്‍ കണ്ണേറ് കൊള്ളും. നിങ്ങളുടെ സമ്പത്തും സമാധാനവും നശിക്കാന്‍ കണ്ണേറ് കാരണമാകും. അതുകൊണ്ട് കണ്ണേറ് കൊണ്ടാല്‍ അത് എടുത്തുകളയാന്‍ വൈകിക്കരുത്.
മനുഷ്യന്മാര്‍ക്ക് മാത്രമല്ല വീടിനും ദൃഷ്ടി ദോഷം ഉണ്ടാകും. പുതിയതായി വീട് കെട്ടുമ്പോള്‍ ശ്രദ്ധിക്കുക. അതുപോലെ വാഹനത്തിന് കണ്ണേറ് കൊള്ളും. കെട്ടിടണം പണിയുമ്പോള്‍ അതിന് മുന്നില്‍ കോലം വെയ്ക്കുകയോ കള്ളിമുള്‍ച്ചെടി വെച്ച് പിടിപ്പിക്കുകയോ ചെയ്യാം. വാഹനത്തിന് ആണെങ്കില്‍ പൂജിച്ച മാല വെയ്ക്കാം.. ശ്രദ്ധ വാഹനത്തിന് കിട്ടാതെ മറ്റ് വസ്തുക്കളിലേക്ക് മാറുന്ന തരത്തിലുള്ള സാധനങ്ങള്‍ തൂക്കി വെയ്ക്കാം.മുകളിൽ പറഞ്ഞ വഴികളിലൂടെ ദൃഷ്ടി ദോഷം മാറ്റാം












Click it and Unblock the Notifications