Get Updates
Get notified of breaking news, exclusive insights, and must-see stories!

ചർമ്മം വരണ്ട് പോകുന്നുണ്ടോ? സിമ്പിളായി പരിഹരിക്കാം, നല്ല തിളക്കവും കിട്ടും..ഈ പഴം മാസ്ക് ഉപയോഗിക്കൂ

ശൈത്യകാലത്ത് പലരേയും അലട്ടുന്ന പ്രശ്നമാണ് ചർമ്മം വരണ്ട് പോകുന്നത്. ചിലർക്ക് ചർമ്മം ചൊറിയുന്നത് പോലുള്ള പ്രശ്നങ്ങളും അനുഭവപ്പെടാറുണ്ട്. കാരണം ഈ സമയത്ത് ചർമ്മത്തിന്റെ മൃദുത്വം വളരെ പെട്ടെന്ന് നഷ്ടപ്പെടാൻ കാരണമാകും. ചർമ്മത്തിലെ ഈർപ്പവും മൃദുത്തവുമൊക്കെ നിലനിർത്താൻ ഈ സമയത്ത് ഉപയോഗിക്കാവുന്ന ഏറ്റവും നല്ല മാസ്ക് പഴം ഉപയോഗിച്ചുള്ളതാണ്. വിറ്റാമിനുകൾസ ആന്റിി ഓക്സിഡന്റ് എന്നിവയെല്ലാം പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പോഷിപ്പിക്കാനും ശരീരത്തിൽ ഈർപ്പം നിലനിർത്താനും സഹായിക്കും.

പഴത്തിലടങ്ങിയിരിക്കുന്ന പൊട്ടാസ്യംചർമ്മത്തിൽ മൃദുത്വം നിലനിർത്തുകയും വിറ്റാമിനുകൾ ചർമ്മം കേടുപാടുണ്ടാക്കുന്നത് തടയുകയും ചെയ്യും. ഇന്ന് പഴം കൊണ്ട് തയ്യാറാക്കാവുന്ന നാല് ഫേസ് മാസ്കുകൾ പരിചയപ്പെടാം

face2-

പഴവും തേനും ചേർത്ത്

ആദ്യം അരകഷ്ണം പഴുത്ത പഴം എടുക്കാം. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേൻ ചേർത്ത് കൊടുക്കാം. ഇവ രണ്ടും നന്നായി യോജിപ്പിച്ചെടുക്കാം. ഇത് 15-20 മിനിറ്റ് വരെ മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ചർമ്മം കൂടുതൽ മൃദുവാകാൻ ഈ മാസ്ക് നിങ്ങളെ സഹായിക്കും.

പഴവും യോഗേർട്ടും

അരകഷ്ണം പഴമെടുക്കാം. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ യോഗേർട്ട് ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. മുഖത്ത് നന്നായി തേച്ച് പിടിപ്പക്കാം. കണ്ണിലും ചുണ്ടിലും തേക്കരുത്. കുറഞ്ഞത് 20 മിനിറ്റെങ്കിലും തേച്ച് പിടിപ്പിക്കണം. ഇതുകഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കഴുകണം. ചർമ്മത്തിൽ ഈർപ്പം നിലനിർത്തുന്നതിനോടൊപ്പം ചർമ്മം മിനുസമാകാനും തിളങ്ങാനും ഈ മാസ്ക് സഹായിക്കും.

പഴം, അവക്കാഡോ, ഒലീവ് ഓയിൽ

അര കഷ്ണം പഴവും അര കഷ്ണം അവക്കാഡോയും നന്നായി യോജിപ്പിച്ചെടുത്ത ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഒലീവ് ഓയിൽ തേച്ച് കൊടുക്കാം. നന്നായി യോജിപ്പിച്ചെടുച്ച് 20 മിനിറ്റോളം തേച്ച് വെച്ചതിന് ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകാം. ചർമ്മത്തിന്റെ മൃദുത്തം നിലനിർത്താനും ചർമ്മം വരണ്ട് പോകുന്നത് തടയാനും ഇത് സഹായിക്കും.

പഴവും ഒട്മീലും

അരകഷ്ണം പഴുത്ത പഴവും അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓട് മീലുമാണ് ഇതിനായി ചേർക്കേണ്ടത്. ഇത് യോജിപ്പിച്ച് മുഖത്ത് നന്നായി മസാജ് ചെയ്ത് കൊടുക്കാം. വൃത്താകൃതിയിൽ അൽപ സമയം ഇങ്ങനെ ചെയ്ത് കൊടുക്കണം. അതിന് ശേഷം 10 മിനിറ്റോളം മുഖത്ത് തേച്ച് വെച്ച് കഴിഞ്ഞ് ഇളം ചൂടുവെളളത്തിൽ കഴുകിക്കളയാം.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+