രാത്രിയില്‍ 2 വറുത്ത ഈന്തപ്പഴം മൂന്നു മാസം കഴിച്ചുനോക്കൂ; ഇത്രയും ഗുണങ്ങളുണ്ടെന്ന് ചിന്തിച്ചിട്ടുണ്ടാകില്ല
ശൈത്യകാലത്ത് ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ അത്യാവശ്യമാണ്. ശരീരം വല്ലാതെ വരളുന്നത് മുതല്‍ തളര്‍ച്ചയും ക്ഷീണവും വരെ ഈ സീസണില്‍ അനുഭവിക്കുന്നവര്‍ ഏറെയാണ്. ദഹനപ്രക്രിയ മന്ദഗതിയിലാകുന്നതും ഹോര്‍മോണ്‍ വ്യതിയാനങ്ങളും ശരീരത്തിന്റെ ഊര്‍ജം നഷ്ടപ്പെടുത്താറുണ്ട്. ഈ സാഹചര്യത്തില്‍ തണുപ്പു കാലത്ത് ആരോഗ്യത്തിന് പ്രത്യേക കരുതലും അധിക പോഷണവും നല്‍കേണ്ടതുണ്ട്.
ശരീരത്തെ ഊഷ്മളമായി നിലനിര്‍ത്താനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന മികച്ച ആഹാരമാണ് ഈന്തപ്പഴം. രാത്രി ഉറങ്ങുന്നതിന് മുമ്പ് രണ്ട് വറുത്ത ഈന്തപ്പഴം കഴിക്കുന്നത് കേവലം ഊര്‍ജ്ജം നല്‍കുന്നതിലുപരി സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുല്‍പാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും ഏറെ ഗുണം ചെയ്യും.
ഈന്തപ്പഴം ശരീരത്തിന് ബലവും ഊര്‍ജവും നല്‍കുന്ന പോഷകസമൃദ്ധമായ പഴമാണ്.
വിറ്റാമിനുകള്‍, ധാതുക്കള്‍ (പൊട്ടാസ്യം, ഇരുമ്പ്, മഗ്‌നീഷ്യം, കാല്‍സ്യം), ഫൈബര്‍ എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശൈത്യകാലത്ത് ഇത് വറുത്ത് കഴിക്കുമ്പോള്‍ ശരീരത്തില്‍ ആവശ്യത്തിന് ചൂട് ഉത്പാദിപ്പിക്കപ്പെടുകയും വാതദോഷം ശമിക്കുകയും ചെയ്യുന്നു. ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പ്, ധാതുക്കള്‍ എന്നിവ ശരീരത്തിലെ എന്‍ഡോക്രൈന്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. ഇത് ഹോര്‍മോണ്‍ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് ആര്‍ത്തവം ക്രമമാകാനും കൃത്യസമയത്ത് അണ്ഡോത്പാദനം നടക്കാനും വഴിയൊരുക്കുന്നു.

സ്ത്രീകളില്‍ ഗര്‍ഭാശയ പേശികളെ ശക്തിപ്പെടുത്തുന്നതിനും ഈന്തപ്പഴം സഹായിക്കുന്നു. ഗര്‍ഭാശയത്തിന്റെ ദുര്‍ബലത മൂലം ഗര്‍ഭം അലസുന്നത് തടയാനും ഗര്‍ഭസ്ഥ ശിശുവിന്റെ ശരിയായ വളര്‍ച്ച ഉറപ്പാക്കാനും രാത്രിയില്‍ വറുത്ത ഈന്തപ്പഴം കഴിക്കുന്നത് ഗുണകരമാണ്. പുരുഷന്മാരില്‍ ബീജത്തിന്റെ എണ്ണവും ചലനശേഷിയും വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശരീരം സ്വയം കേടുപാടുകള്‍ പരിഹരിക്കുന്ന സമയമാണ് ഉറക്കം. ഉറങ്ങുന്നതിന് മുമ്പ് വറുത്ത ഈത്തപ്പഴം കഴിക്കുന്നത് ശരീരത്തിന് അതിലെ പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാന്‍ കഴിയും. രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് ഇളം ചൂടുള്ള പാലില്‍ ചേര്‍ത്തും ഇത് കഴിക്കാം. ഈത്തപ്പഴം പ്രത്യുല്‍പാദനക്ഷമത മെച്ചപ്പെടുത്തുകയും ഹോര്‍മോണുകളെ സന്തുലിതമാക്കുകയും ചെയ്യും.
വറുത്ത ഈന്തപ്പഴം കഴിക്കേണ്ട രീതിയും ആരോഗ്യ വിദഗ്ധര്‍ വിശദീകരിക്കുന്നു. രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് രണ്ട് ഈന്തപ്പഴം തവയിലോ ഗ്രില്ലിലോ വെച്ച് വറുത്തെടുക്കുക. ഇത് ഇളം ചൂടുള്ള പാലിനോടൊപ്പം കഴിക്കുന്നതാണ് ഏറ്റവും ഉചിതം. തുടര്‍ച്ചയായി മൂന്ന് മാസമെങ്കിലും ഈ ശീലം പിന്തുടരുന്നത് പ്രത്യുല്‍പാദനക്ഷമത മെച്ചപ്പെടുത്താനും ശരീരത്തിന്റെ ഊര്‍ജം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. അതേസമയം, ഇന്തപ്പഴത്തില്‍ പഞ്ചസാര ധാരാളമുള്ളതിനാല്‍, പ്രമേഹമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മിതമായ അളവില്‍ കഴിക്കണം.












Click it and Unblock the Notifications