തടി കുറയ്ക്കാനും മുടി കൂട്ടാനും... ഒന്നും നോക്കേണ്ട, പച്ചത്തേങ്ങ കഴിച്ചോ..!
വെളിച്ചെണ്ണ ചര്‍മ്മത്തിനും മുടിക്കും ഏറെ ഗുണകരമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. തേങ്ങാവെള്ളവും സമാനഫലങ്ങളാണ് പ്രദാനം ചെയ്യുന്നത്. എന്നാല്‍ പച്ച തേങ്ങ കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് അധികമാര്‍ക്കും അറിയാന്‍ വഴിയില്ല. തേങ്ങ ഏറെ പോഷകങ്ങള്‍ നിറഞ്ഞതാണ്. ചെമ്പ്, സെലിനിയം, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം, മഗ്‌നീഷ്യം, സിങ്ക് എന്നിവയാല്‍ സമ്പന്നമാണ് പച്ച തേങ്ങ.
മാത്രമല്ല, ഇതിലടങ്ങിയിരിക്കുന്ന കൊഴുപ്പ് യഥാര്‍ത്ഥത്തില്‍ നല്ല കൊഴുപ്പാണ്. ഇത് ശരീരത്തെ നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കും. ആനുപാതികമായി ചെറുതാണെങ്കിലും, അസംസ്‌കൃത തേങ്ങയില്‍ അടങ്ങിയിരിക്കുന്ന ഫോളേറ്റ്, വിറ്റാമിന്‍ സി, തയാമിന്‍ എന്നിവ പതിവായി കഴിക്കുമ്പോള്‍ കാലക്രമേണ നിങ്ങളുടെ ആരോഗ്യം വര്‍ധിപ്പിക്കും. നാരുകള്‍ കുറവായ ഭക്ഷണത്തിന്റെ ഫലമാണ് മലബന്ധം അനുഭവപ്പെടാന്‍ കാരണം.

പക്ഷേ, നിങ്ങള്‍ പച്ച തേങ്ങ കഴിക്കുകയാണെങ്കില്‍ ഒരിക്കലും അത്തരം പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പിക്കാം. തേങ്ങയുടെ 61 ശതമാനവും നാരുകളാണ്. അതുകൊണ്ട് ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യവും മലവിസര്‍ജ്ജനവും നിയന്ത്രിക്കുന്നു. വരണ്ട ചര്‍മ്മവും നരച്ച മുടിയും നിങ്ങളുടെ ജീവിതം ദുസഹമാക്കുന്നുവെങ്കില്‍ പച്ച തേങ്ങ കഴിച്ച് നോക്കൂ. തേങ്ങയിലെ കൊഴുപ്പ് നിങ്ങളുടെ ചര്‍മ്മത്തെ പോഷിപ്പിക്കുന്നു.
ഇത് ജലാംശം നിലനിര്‍ത്തുകയും മൃദുലമാക്കുകയും ചെയ്യുന്നു. മാത്രമല്ല, മോണോലോറിന്‍, ലോറിക് ആസിഡ് എന്നിവയുടെ സമ്പന്നമായ ഉറവിടമാണിത്. ഇത് പച്ച തേങ്ങയെ ആന്റി ബാക്ടീരിയല്‍, ആന്റിഫംഗല്‍ സ്വഭാവമുള്ളതാക്കുന്നു. അതിനാല്‍, മുഖക്കുരു, തലയോട്ടി സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയും ഇത് നന്നായി കൈകാര്യം ചെയ്യുന്നു. ഇതിലെ ആന്റിഓക്സിഡന്റുകള്‍ കോശങ്ങളുടെ കേടുപാടുകള്‍ കുറയ്ക്കുന്നു.
വിശപ്പിനെ ശമിപ്പിക്കുന്ന ഒരു മികച്ച ലഘുഭക്ഷണമാണിത്. കൂടാതെ, ഇത് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുമെന്ന് അറിയപ്പെടുന്നു. തേങ്ങയില്‍ അടങ്ങിയിരിക്കുന്ന ട്രൈഗ്ലിസറൈഡുകള്‍ ശരീരത്തിലെ കൊഴുപ്പ് വേഗത്തില്‍ ദഹിപ്പിക്കുകയും വിശപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു. പച്ച തേങ്ങ ചവച്ചരച്ച് കഴിക്കണം എന്നതിനാല്‍ മുഖത്തെ പേശികളെ പ്രവര്‍ത്തിപ്പിക്കാനുള്ള മികച്ച മാര്‍ഗമാണ്.
ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍ സ്വഭാവമുള്ളതിനാല്‍ അസംസ്‌കൃത തേങ്ങ നിങ്ങളെ എല്ലാത്തരം പ്രശ്നങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. തൊണ്ടവേദന, ബ്രോങ്കൈറ്റിസ് പ്രശ്‌നങ്ങള്‍ ഉള്ള ആളുകള്‍ക്ക് ഇത് ശരിക്കും നല്ല തിരഞ്ഞെടുപ്പാണ്. ന്യൂട്രിയന്റ് ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് മീഡിയം ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ തേങ്ങയില്‍ മാത്രമായി കാണപ്പെടുന്നു. കൂടാതെ അല്‍ഷിമേഴ്‌സിനെയും മറ്റ് വൈജ്ഞാനിക വൈകല്യങ്ങളെയും തടയാന്‍ സഹായിക്കുന്ന കെറ്റോജെനിക് ഗുണങ്ങളുമുണ്ട്.












Click it and Unblock the Notifications