Get Updates
Get notified of breaking news, exclusive insights, and must-see stories!

മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ടോ? മണ്ടത്തരം കാണിക്കല്ലേ, പണികിട്ടും; ഇവയും സൂക്ഷിക്കരുത്

മിക്ക വീടുകളിലും കുത്തിനിറച്ച നിലയിലായിരിക്കും ഫ്രിഡ്ജ്. ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാം തന്നെ ഫ്രിഡ്ജിൽ കുത്തി‌ക്കയറ്റും. ഇവയിൽ പലതും ദിവസങ്ങളോളം സൂക്ഷിക്കുകയും ചെയ്യും.

എന്നാൽ പൊതുവെ വീടുകളിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന പല സാധനങ്ങളും ഫ്രിഡ്ജിൽ വെക്കരുതത്രേ. മുട്ടയുളളപ്പെടെയുള്ള ഭക്ഷണങ്ങളാണ് ലിസ്റ്റിൽ ഉൾപ്പെടുന്നത്. വിശദമായി നോക്കാം.

fridge2-

മുട്ട

മുട്ട ഫ്രിഡ്ജിൽ വെക്കാത്തവരുണ്ടോ അല്ല. മുട്ട വെക്കാൻ ഫ്രിഡ്ജിൽ പ്രത്യേക സ്റ്റോറേജ് സ്പേസ് തന്നെയുണ്ട്. എന്നാൽ മുട്ട ഫ്രിഡ്ജിൽ വെക്കരുതത്രേ. സീറോ ഡിഗ്രി സെൽഷ്യസിന് താഴെ മുട്ടയ്ക്കുള്ളിലെ വെള്ളം വികസിക്കും. ഇത് മർദ്ദം കൂടാനും അതുമൂലം മുട്ടയുടെ പുറം തോട് പൊട്ടിപ്പോകാനും കാരണമാകും. ഫ്രിഡ്ജ് മൊത്തത്തിൽ ദുർഗന്ധം വമിക്കാൻ ഇത് മാത്രം മതി. അതുകൊണ്ട് ഇനി മുതൽ മുട്ട ഫ്രിഡ്ജിൽ വെക്കുമ്പോൾ അൽപമെങ്കിലും ശ്രദ്ധിക്കാം.

ചീസ്

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട സാധനമാണ് ചീസ്. ഉയർന്ന കൊഴുപ്പുള്ള ഇവ ഒരുകാലത്തും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പറ്റാത്ത ഒരു സാധനം കടിയാണ്. കാരണം ഫ്രീസ് ചെയ്യുന്ന സമയത്ത് ചീസ് പൊടിഞ്ഞ് പോകുകയോ വേർപെടുകയോ ചെയ്തേക്കാം. ദുർഗന്ധത്തിനും കാരണമാകാം. ഫാറ്റയും റിക്കോട്ടയും പോലുള്ള ചീസുകൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ചിലപ്പോൾ അവ വെള്ളമായേക്കും. ചിലതിന് അവയുടെ രുചിയും മണവും നഷ്ടപ്പെട്ടേക്കാം.

ചോറ്

ബാക്കി വന്ന ചോറ് ഫ്രിഡ്ജിൽ കയറ്റാത്ത വീടുണ്ടോ അല്ലേ, എന്നാൽ ഇനി അതൊരിക്കലും ചെയ്യരുത് കേട്ടോ. കാരണം തണുപ്പിച്ച് കഴിഞ്ഞാൽ ചോറ് അൽപം കുഴഞ്ഞ് പോകുകയോ അല്ലെങ്കിൽ കട്ടിയാകുകയോ ചെയ്യും. ഈർപ്പം ഉണ്ടെങ്കിൽ ചോറുകൾ തമ്മിൽ ഒട്ടിപിടക്കും. തോറ് വീണ്ടും ചൂടാക്കി കഴിക്കുന്നത് ബാക്ടീരിയൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും. മാത്രമല്ല ഭക്ഷ്യസംബന്ധമായ അസുഖവും ബാധിച്ചേക്കും.

പാസ്ത

പാസ്ത പ്രിയരെ, ബാക്കി വന്ന പാസ്ത ഫ്രിഡ്ജിൽ വെച്ച് പിന്നീട് കഴിക്കാം എന്നൊരു പ്ലാനുണ്ടെങ്കിൽ അത് ഇപ്പോൾ തന്നെ മറന്നേക്ക്. കാരണം പാസ്ത തണുപ്പിക്കുമ്പോൾ ഇവ ഒട്ടിപിടച്ച് പോകാൻ കാരണമാകും. അവയുടെ മൃദുത്നം നഷ്ടമാകും. അങ്ങനെ അവയുടെ ഘടന തന്നെ ഇല്ലാതാക്കും. മാത്രമല്ല ഇവയുടെ രുചിയും നഷ്ടമാകും. അതുകൊണ്ട് തന്നെ ഇനി പാസ്ത ബാക്കി വെയ്ക്കാതെ മുഴുവനായി കഴിച്ചേക്ക്.

പൊരിച്ച ഭക്ഷണ സാധനങ്ങൾ

ഫ്രൈസും നഗറ്റ്സ് പോലുള്ളവപും തണുപ്പിക്കുന്നത് ഒട്ടും ഉചിതമായ കാര്യമല്ല. ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് എണ്ണ വേർപിരിഞ്ഞ് അവയുടെ ഘടന നഷ്ടമാകാൻ കാരണമാകും. മാത്രമല്ല വറുത്ത ഭക്ഷണങ്ങൾ വീണ്ടും ചൂടാക്കി കഴിക്കുന്നത് പോഷകങ്ങൾ നഷ്ടപ്പെടുത്തും. ഇവയുടെ രുചിയിലും വലിയ മാറ്റം പ്രകടമാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+