Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ വിലകൂടിയ അപ്പാര്‍ട്ട്‌മെന്റുകള്‍ സ്വന്തമാക്കിയ സംരംഭക. ഒരു അപ്പാര്‍ട്ട്‌മെന്റിന് ഇത്ര വിലയോ?

സാധാരണക്കാരനായാലും സമ്പന്നനായാലും സ്വപ്ന ഭവനത്തിനായി ചെലവഴിക്കുന്നതില്‍ ആരും പിശുക്ക് കാട്ടാറില്ല. ആഗ്രഹത്തിനൊത്ത് ഏറ്റവും മികച്ച ഭവനം സ്വന്തമാക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സാധാരണക്കാര്‍ ലക്ഷങ്ങളുടെ കഥ പറയുമ്പോള്‍ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ ശതകോടികളുടെ കണക്കുകളാണ് നിരത്തുന്നത്. ബോളിവുഡ് താരങ്ങള്‍ മുതല്‍ ക്രിക്കറ്റ് താരങ്ങളുടെ വരെ ആഡംബര ഭവനങ്ങളുടെ കഥകള്‍ സ്ഥിരമായി നാം കേള്‍ക്കാറുണ്ട്.

സെലിബ്രിറ്റികള്‍ മാത്രമല്ല മുഖ്യ ധാരയില്‍ ഇല്ലാത്ത സംരംഭകരും തങ്ങളുടെ സ്വപ്ന ഭവനത്തിനായി ചെലവഴിക്കുന്ന തുക കേട്ടാല്‍ ഞെട്ടിപ്പോകും. ഇപ്പോഴിതാ മുംബൈയിലെ ആഡംബര റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ ഒരു പുതിയ റെക്കോര്‍ഡ് പിറന്നിരിക്കുകയാണ്. മുംബൈയിലെ വര്‍ളിയില്‍ കടലിനെ ഫേസ് ചെയ്യുന്ന ഡ്യൂപ്ലെക്‌സ് അപ്പാര്‍ട്ട്‌മെന്റുകള്‍ വിറ്റുപോയ വില കേട്ടാല്‍ സാധാരണക്കാര്‍ ഞെട്ടിപ്പോകും.

leena

അപ്പാര്‍ട്ട്‌മെന്റിന് ഇത്രയൊക്കെ വിലയുണ്ടോ എന്ന് ചിന്തിച്ചു പോകും. 639 കോടി രൂപയ്ക്കാണ് രണ്ട് അപ്പാര്‍ട്ട്‌മെന്റുകള്‍ വിട്ടുപോയത്. 22572 ചതുരശ്രേണി വിസ്തീര്‍ണ്ണമുള്ള ഈ പ്രോപ്പര്‍ട്ടികള്‍ സ്വന്തമാക്കിയതാകട്ടെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ചെയര്‍പേഴ്‌സണ്‍ ആണ്. യുഎസ്‌വി ഇന്ത്യ എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ചെയര്‍പേഴ്‌സണായ ലീന ഗാന്ധി തിവാരിയാണ് സ്വപ്‌നവിലയ്ക്ക് ഡ്യൂപ്ലെക്‌സ് അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയത്.

അറബിക്കടലിന് അഭിമുഖമായി നില്‍ക്കുന്ന 40 നിലകളുള്ള കെട്ടിടത്തില്‍ രണ്ട് നിലകളിലായാണ് അപ്പാര്‍ട്ട്‌മെന്റുകള്‍ വ്യാപിച്ചുകിടക്കുന്നത്. 32, 34 നിലകള്‍ക്കിടയിലാണ് ഈ അള്‍ട്രാ ലക്ഷറി അപ്പാര്‍ട്ട്‌മെന്റുകള്‍ ലീന ഗാന്ധി വാങ്ങിയത്. ഒരു ചതുരശ്ര അടിക്ക് മാത്രം 2.83 ലക്ഷം രൂപയായിരുന്നു ചെലവ്. സ്റ്റാമ്പ് ഡ്യൂട്ടിക്കും ജിഎസ്ടിയിലും മാത്രമായി 63 കോടിയിലേറെയാണ് ലീന ചെലവഴിച്ചത്. ഇതുള്‍പ്പെടെ ആകെ നല്‍കിയ തുക 703 കോടി രൂപയാണ്. ഇത് ഇന്ത്യയിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വിലകൂടിയ വില്‍പനയാണ്.

ഇന്ത്യയിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ ബയോടെക്‌നോളജി കമ്പനിയാണ് യുഎസ്‌വി പ്രൈവറ്റ് ലിമിറ്റഡ്. ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനിയായി 1961-ല്‍ ആരംഭിച്ച കമ്പനി ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ മേഖലയിലെ സുപ്രധാന കമ്പനിയായി വളരുകയായിരുന്നു. മുത്തച്ഛനായ വിത്തല്‍ ബാലകൃഷ്ണ ഗാന്ധിയില്‍ നിന്നാണ് 2013 ല്‍ ലീന തിവാരി യുഎസ്‌വി പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വം ഏറ്റെടുത്തത്.

ഇന്ത്യയിലെ ഏറ്റവും ധനികരായ സ്ത്രീകളില്‍ ഒരാളാണ് ലീന തിവാരി. 2005 മെയ് 29 ലെ
ഫോര്‍ബ്സിന്റെ കണക്കനുസരിച്ച് ലീനയുടെ ആസ്തി 3.7 ബില്യണ്‍ യുഎസ് ഡോളറാണ്. ആഗോളതലത്തില്‍ ധനികരുടെ പട്ടികയില്‍ 964-ാം സ്ഥാനത്താണ് ലീന. ഇന്ത്യയില്‍ 45-ാമത്തെ ധനികയായ സ്ത്രീയാണ് ലീന

മുംബൈ സര്‍വകലാശാലയില്‍ നിന്ന് ബികോമും ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് ലീന ബിസിനസിലേക്ക് ഇറങ്ങിയത്. ലീന ഗാന്ധി തിവാരിയുടെ ഭര്‍ത്താവ് പ്രശാന്ത് തിവാരിയും കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നേതൃത്വം വഹിക്കുന്നു. അദ്ദേഹം കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+