നിങ്ങൾ 9 മണിക്കൂറിൽ കൂടുതൽ ഉറങ്ങാറുണ്ടോ? അമിത ഉറക്കം അത്ര നല്ലതല്ല, പഠനങ്ങൾ പറയുന്നത് ഇതാണ്
ശരിയായ ഉറക്കം ആരോഗ്യമുളള ശരീരത്തിന് വളരെ ആവശ്യമാണ്. ഹൃദ്രോഗം, വിഷാദം, രോഗപ്രതിരോധശേഷി കുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഉറക്കമില്ലായ്മ കാരണമാകാം. എന്നാൽ, അധിക ഉറക്കം ആരോഗ്യത്തിന് ദോഷകരമാണോ? ഒൻപത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കിയേക്കാമത്രേ. അമിത ഉറക്കം മരണ സാധ്യത വർദ്ധിപ്പിക്കുകയും പ്രമേഹം, വിഷാദം പോലുള്ള രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ എത്ര മണിക്കൂർ ഉറങ്ങണം, എപ്പോഴാണ് അത് അമിതമാകുന്നത് എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ശരിയായ ഭക്ഷണക്രമവും വ്യായാമവും പോലെ തന്നെ പ്രധാനമാണ് ഉറക്കവും. ഓർമ്മകൾ ഉറപ്പിക്കുക, ഹോർമോണുകൾ നിയന്ത്രിക്കുക, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക തുടങ്ങിയ സുപ്രധാന കാര്യങ്ങൾ ഉറക്കത്തിലൂടെ നടക്കുന്നു. ശാരീരികവും മാനസികവുമായ പ്രവർത്തനങ്ങൾക്ക് ഇത് അത്യന്താപേക്ഷിതമാണ്.

ഒരു വ്യക്തിക്ക് രാത്രിയിൽ 7-9 മണിക്കൂർ വരെ ഉറക്കം ആവശ്യമാണെന്ന് സ്ലീപ്പ് ഹെൽത്ത് ഫൗണ്ടേഷൻ പറയുന്നു. ചില ആളുകൾക്ക് ഇതിൽ കുറഞ്ഞ ഉറക്കം മതിയാകും. എന്നാൽ, മിക്ക ആളുകൾക്കും 7 മണിക്കൂറിൽ കുറവ് ഉറക്കം ലഭിച്ചാൽ ക്ഷീണം, ദേഷ്യം, ഏകാഗ്രത കുറവ്, ഉൽപാദനക്ഷമത കുറവ് എന്നിവ ഉണ്ടാവാം. ഉറക്കമില്ലായ്മ ഹൃദയാഘാതം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം, വിഷാദം, ഉത്കണ്ഠ, അകാല മരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യാം.
ഒൻപത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നത് ആരോഗ്യത്തിന് ദോഷകരമാണെന്ന് പഠനങ്ങൾ പറയുന്നു. 79 ദീർഘകാല പഠനങ്ങൾ നടത്തിയതിൽ നിന്നും കണ്ടെത്തിയത്, 7 മണിക്കൂറിൽ താഴെ ഉറങ്ങുന്ന ആളുകൾക്ക്, 7-8 മണിക്കൂർ ഉറങ്ങുന്നവരെ അപേക്ഷിച്ച് മരണ സാധ്യത 14% കൂടുതലാണ്. ഒൻപത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവരിൽ ഇത് 34% വരെ കൂടുതലാണ്. അമിത ഉറക്കം വിഷാദം, ശരീരവേദന, ശരീരഭാരം കൂടുക, ടൈപ്പ് 2 പ്രമേഹം പോലുള്ള രോഗങ്ങൾക്കും കാരണമാവുന്നു.
അമിത ഉറക്കം ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു എന്ന് ഈ പഠനങ്ങൾ പറയുന്നില്ല. പലപ്പോഴും അമിത ഉറക്കം മറ്റ് രോഗങ്ങളുടെ ലക്ഷണമാകാം. രോഗങ്ങളുള്ള ആളുകൾക്ക് കൂടുതൽ വിശ്രമം ആവശ്യമാണ്. അതിനാൽ അവർ കൂടുതൽ സമയം ഉറങ്ങുന്നു. ഉറക്കമില്ലായ്മ, ഫൈബ്രോമയാൾജിയ തുടങ്ങിയ അവസ്ഥകൾ കാരണം ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നത് കൂടുതൽ സമയം ഉറങ്ങാൻ പ്രേരിപ്പിക്കുന്നു. ചില മരുന്നുകളും രോഗവുമായി ബന്ധപ്പെട്ട ക്ഷീണവും ഉറക്കസമയം വർദ്ധിപ്പിക്കും.
പുകവലി, വ്യായാമമില്ലായ്മ, പൊണ്ണത്തടി തുടങ്ങിയ ജീവിതശൈലിയിലുള്ള പ്രശ്നങ്ങളും അമിത ഉറക്കത്തിന് കാരണമാവുകയും ഇത് ആരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യും. അമിത ഉറക്കവും ആരോഗ്യപ്രശ്നങ്ങളും തമ്മിൽ ബന്ധമുണ്ടെങ്കിലും, മറ്റ് പല കാരണങ്ങളും ഇതിന് പിന്നിലുണ്ടാകാം.
ഓരോ പ്രായത്തിലുള്ള ആളുകൾക്കും വ്യത്യസ്ത അളവിലുള്ള ഉറക്കമാണ് ആവശ്യം. കൗമാരക്കാർക്ക് 8-10 മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്. മുതിർന്ന ആളുകൾക്ക് 7-9 മണിക്കൂർ ഉറക്കം ആവശ്യമാണ്. പ്രായമായ ആളുകൾ കൂടുതൽ സമയം കിടക്കയിൽ ചെലവഴിച്ചാലും അവരുടെ ഉറക്കത്തിന്റെ അളവിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടാകാറില്ല. എത്ര സമയം ഉറങ്ങുന്നു എന്നതിലല്ല, ഉറക്കത്തിന്റെ ഗുണനിലവാരമാണ് പ്രധാനം. തടസ്സമില്ലാത്ത ഉറക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്.
ഉറക്കത്തിന്റെ അളവിനെക്കുറിച്ച് മാത്രം ശ്രദ്ധിക്കാതെ, ഉറക്കത്തിന്റെ ഗുണനിലവാരവും ചിട്ടയായ രീതിയും പിന്തുടരുക. എല്ലാ ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യുക. രാവിലെ ഇളവെയിൽ കൊള്ളുക, പകൽ സമയങ്ങളിൽ വ്യായാമം ചെയ്യുക, ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയ സ്ക്രീനുകൾ ഉപയോഗിക്കാതിരിക്കുക. തണുപ്പുള്ളതും ശാന്തവുമായ അന്തരീക്ഷം ഉറങ്ങാനായി തിരഞ്ഞെടുക്കുക. പുസ്തകങ്ങൾ വായിക്കുകയോ ധ്യാനം ചെയ്യുകയോ ചെയ്യുന്നതും നല്ലതാണ്.
ഒൻപത് മണിക്കൂറിൽ കൂടുതൽ ഉറങ്ങിയിട്ടും ക്ഷീണം തോന്നുന്നുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക. മതിയായ ഉറക്കം ലഭിക്കാത്തത് ആരോഗ്യത്തിന് ദോഷകരമാണ്. അതുപോലെ അമിത ഉറക്കവും അപകടകരമാണ്.. 7-9 മണിക്കൂർ വരെ നല്ല ഉറക്കം ലഭിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. നിങ്ങളുടെ ഉറക്കരീതിയെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ, ഡോക്ടറെ സമീപിക്കുക.
Disclaimer: ഈ ലേഖനത്തിൽ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങൾ മാത്രമാണ്. അതിനാൽ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം തീരുമാനങ്ങളെടുക്കുക.
-
എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലേ? പകല്‍ മുഴുവന്‍ ഉന്മേഷക്കുറവ്: ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത് -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത്












Click it and Unblock the Notifications