തടി കുറക്കാനുള്ള തീവ്ര ശ്രമത്തിലാണോ? പെടാപാട് പെടും മുൻപ് ഈ ജ്യൂസ് ഒന്ന് കുടിക്കൂ
ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നവരുടെ പ്രീയപ്പെട്ട ഭക്ഷണമാണ് മാതളനാരങ്ങ. രക്തം വർധിപ്പിക്കാൻ മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും മാതളനാരങ്ങ സഹായിക്കുന്നു.
ഇവയിൽ ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, മാതളനാരങ്ങ വിറ്റാമിൻ സി, വിറ്റാമിൻ കെ, പൊട്ടാസ്യം എന്നിവയാലും സമ്പന്നമാണ്. ഈ പോഷകങ്ങൾ രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുക മാത്രമല്ല, ഇലക്‌ട്രോലൈറ്റ് ബാലൻസും പേശികളുടെ പ്രവർത്തനവും നിലനിർത്തുന്നതിലും സുപ്രധാന പങ്ക് വഹിക്കുന്നു. ശരീരഭാരം കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് നിങ്ങളെങ്കിൽ തീർച്ചയായും മാതളനാരകത്തിന്റെ ജ്യൂസ് കുടിക്കാം

കലോറി കുറവ്
തടി കുറയ്ക്കുകയാണ് ലക്ഷ്യമെങ്കിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യമാണ് കലോറി ഉപഭോഗം. കലോറി നിയന്ത്രിക്കാതെ എത്ര വർക്ക് ഔട്ട് ചെയ്താലും ഭാരം കുറയില്ല. മാതളനാരങ്ങ ജ്യൂസിൽ കലോറി കുറവായതിനാൽ തടി കുറക്കാൻ ശ്രമിക്കുന്നവർക്കുള്ള അനുയോജ്യമായ പാനീയമാണിത്. മറ്റ് ഭക്ഷണങ്ങളെ പോലെയല്ല, ഇത് കഴിക്കുന്നതിലൂടെ ഊർജം ലഭിക്കാനും സഹായിക്കും.
വയർ നിറഞ്ഞിരിക്കാൻ സഹായിക്കുന്നു, ദഹനവും വർധിപ്പിക്കുന്നു
ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ മാതളാനാരങ്ങ കഴിച്ചാൽ വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഉണ്ടാകില്ല. അതുവഴി ശരീരഭാരം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും.. ദഹനത്തെ സഹായിക്കാനുള്ള കഴിവാണ് മാതളനാരങ്ങ ജ്യൂസിൻ്റെ മറ്റൊരു പ്രധാന സവിശേഷത. ശരിയായ ദഹനം ശരീരഭാരം കുറയ്ക്കാൻ നിർണായകമാണ്.
ജ്യൂസിലെ പോളിഫെനോളുകൾ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് കത്തിക്കുന്നു. ജ്യൂസ് കുടിക്കുന്നതിലൂടെ അനാരോഗ്യകരമായ എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും കഴിയും. മാത്രമല്ല ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇവ ഉത്തമമാണ്.മാതളപാനീയം പതിവായി കുടിക്കുന്നത് കാൻസർ പോലുള്ള രോഗങ്ങൾ വരുന്നത് തടയാൻ സഹായിക്കുമത്രേ. രക്തക്കുഴലുകളിലെ മർദ്ദം കുറയ്ക്കാനും രക്തയോട്ടം വർധിപ്പിക്കാനും ഇത് മികച്ചതാണ്. ആരോഗ്യകരമായ ലൈംഗികതയെ ഉത്തേജിപ്പിക്കാനും ഗർഭധാരണത്തിന് ആവശ്യമായ ഫോളിക് ആസിഡിൻ്റെ ഉൽപാദനത്തിനുമെല്ലാം മാതളനാരങ്ങ നല്ലതാണ്.
എങ്ങനെ കഴിക്കാം?
മാതളനാരങ്ങ നേരിട്ട് കഴിക്കുന്നതാണ് ഏറ്റവും ഉത്തമം. അങ്ങനെ കഴിക്കാൻ മടിയുള്ളവർക്ക്
ചെറുനാരങ്ങ പുതിന എന്നിവയെല്ലാം ചേർത്ത് കഴിക്കാം. ജ്യൂസ് കുടിക്കുമ്പോഴും അതിൽ പഞ്ചസാര അധികമായി ചേർക്കുന്നില്ലെന്ന് ഉറപ്പാക്കാം. അമിതമായി കഴിക്കാതിരിക്കാനും ശ്രദ്ധിക്കാം കേട്ടോ.കാരണം അമിതമായ ഉപഭോഗം കലോറി കൂടാൻ കാരണമായേക്കും. അതൊരുപക്ഷേ ഭാരം കൂടാനും കാരണമാകാം.












Click it and Unblock the Notifications