കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറുന്നില്ലേ? ഈ ഫ്രൂട്ട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിക്കോളൂ.. താനേ മാറും
കണ്ണിന് ചുറ്റുമുള്ള കറുിപ്പ് നിറം വല്ലാതെ അലട്ടുന്നുണ്ടോ? മുഖത്തിന് പ്രയോഗിക്കുന്ന ക്രീമികളൊന്നും ഈ കറുപ്പിന് പരിഹാരം ആകുന്നില്ല അല്ലേ. കണ്ണിന് ചുറ്റുമുള്ള കറുിപ്പ് നിറത്തിന് കാരണങ്ങൾ പലതാണ്.
കംപ്യൂട്ടറിന് മുന്നിൽ കൂടുതൽ സമയം ചെലവിടുന്നത് മുതൽ ഉത്കണ്ഠയും ഉറക്കം ഇല്ലായ്മയും വിളർച്ച വരെ കാരണമാകാം. എങ്ങനെയാണ് ഇതിൽ നിന്ന് മുക്തി നേടുക. ഭക്ഷണം ക്രമപ്പെടുത്തുന്നതിലൂടെ നമുക്ക് ഈ പ്രശ്നത്തിൽ നിന്നും മുക്തി നേടാൻ കഴിയും എന്ന് പറഞ്ഞാൽ നിങ്ങൾ അത് വിശ്വസിക്കുമോ...

വിറ്റാമിൻ സി, എ, ബി, ഇ എന്നിവയും ആന്റി ഓക്സൈഡുകളും അവശ്യ ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ ഈ കറുപ്പ് പാട് പോകാൻ സഹായിക്കും., നിങ്ങളുടെ കണ്ണിന് ചുറ്റുമുള്ള ചർമ്മത്തെ സംരക്ഷിക്കുന്നതിന് ഇവ ഏറെ സഹായകമാണ്. നിങ്ങളുടെ ഡയറ്റിൽ എന്തൊരക്കൊയണ് ഉൾപ്പെടുത്തേണ്ടത് എന്ന് നോക്കാം.
വെള്ളരിക്ക: വെള്ളരിക്ക കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്, ഇതിലെ ജലാംശം ചർമ്മത്തെ പുനരുജ്ജീവിപ്പിക്കും. ഇത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാൻ സഹായിക്കും. വെള്ളരിക്ക കഴിക്കുന്നത് കാെളാജിൻ ഉത്പാദനം വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായകമാണ്.
തക്കാളി: തക്കാളി രക്തചംക്രമണം വർദ്ധിപ്പിച്ച് ചർമ്മത്തെ ആരോഗ്യമുള്ളതാക്കും. കണ്ണുകൾക്ക് താഴെയുള്ള ചർമ്മം സംരക്ഷിക്കുന്നതിന് തക്കാളി സഹായിക്കും. ഇതിൽ ഉയർന്ന അളവിൽ ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള ലൈക്കോപീൻ ചർമ്മത്തിൻരെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ഓറഞ്ച്: ഓറഞ്ചിൽ വിറ്റാമിൻ സി, എ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും കൊളാജൻ വർധിപ്പിക്കാൻ സാഹയിക്കും, ഒപ്പം ചർമ്മത്തിൽ നിന്ന് ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാനും സഹായിക്കുന്നതാണ്. ഇത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം കുറയ്കക്കാൻ സാഹയിക്കും.
പപ്പായ: പപ്പായ കഴിക്കുന്നത് നല്ലതാണ്. വിറ്റാമിൻ എ വലിയ അളവിൽ അടങ്ങിയിരിക്കുന്ന പപ്പായ പ്രായം ആകുന്നതിന്റെ ലക്ഷണങ്ങൾ തടയാൻ നിങ്ങളെ സഹായിക്കുന്നതാണ്. കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റും,
തണ്ണിമത്തൻ: തണ്ണിമത്തനിൽ ബീറ്റാ കരോട്ടിൻ ഉൾപ്പെടെയുള്ള ആന്റി ഓക്സിഡന്റുകൾ ഉണ്ട്. ധാരാളം വെള്ളവും ഉണ്ട്. വിറ്റാമിൻ ബി 1 ബി 2, ബി 6 എന്നിവയും ഒപ്പം ഇതിൽ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയും ഉണ്ട്.












Click it and Unblock the Notifications