Get Updates
Get notified of breaking news, exclusive insights, and must-see stories!

കാപ്പിപ്പൊടിക്കൊപ്പം ഈ 2 ചേരുവകളും; കണ്ണിനടിയിലെ കറുപ്പ് മാറിക്കിട്ടും, തയ്യാറാക്കാം ഇങ്ങനെ

ആരാണ് നല്ല തെളിഞ്ഞ, പാടുകളില്ലാത്ത, തല്ല തിളക്കമുള്ള കണ്ണുകളുള്ള മുഖം ആ​ഗ്രഹിക്കാത്തത്. നമ്മുടെ സൗന്ദര്യത്തിൽ കണ്ണുകൾക്ക് ഉള്ള പങ്ക് ചെറുതല്ല. ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് കണ്ണിന് താഴെ ആയി കാണപ്പെടുന്ന കറുത്തപാട്. ഇതിന് പല കാരണങ്ങൾ ഉണ്ടാകാം.

ഉറക്കക്കുറവ്, സമ്മർദ്ദം, വാർദ്ധക്യം നിർജ്ജലീകരണം, അങ്ങനെ പലപല കാരണങ്ങൾ‌. നമ്മുടെ മൊത്തത്തിലുള്ള സൗന്ദര്യത്തെ തന്നെ ഈ കറുത്ത വൃത്തങ്ങൾ ഇല്ലാതാക്കും. നിങ്ങളും ഈ പ്രശ്നം നേരിടുന്ന ആളാണോ? പല വഴികൾ പരീക്ഷിച്ച് മടുത്തോ, എന്നാൽ ഇനി പറയുന്ന കാര്യം ഒന്ന് പരീക്ഷിച്ച് നോക്കൂ, ഈ DIY ഹാക്ക് പരീക്ഷിക്കാവുന്നതാണ്. തീർച്ചയായും ഫലം കാണുന്നതാണ്.

eye

വളരെ എളുപ്പമാണ് ഇത്. വീട്ടിൽ തന്നെ തയ്യാറാക്കാം. പ്രധാനമായും ആവശ്യം കാപ്പിപ്പൊടിയാണ്. ഒപ്പം മറ്റ് 2 ചേരുവകളും വേണ്. വിശദമായി അറിയാം.

1 ടീസ്പൂൺ കാപ്പി, 1/4 കപ്പ് ചെറു ചൂടുള്ള വെള്ളം, 5 - 7 ഐസ് ക്യൂബുകൾ, 2 കോട്ടൺ പാഡുകൾ എന്നിവയാണ് വേണ്ടുന്നത്.

തയ്യാറാക്കേണ്ടത്: ‌‌

വൃത്തിയുള്ള ഒരു പാത്രം എടുത്ത് അതിൽ കാപ്പി ചേർക്കുക. അതിന് ശേഷം ചെറു ചൂടുവെള്ളം ചേർത്ത് കാപ്പി ഉണ്ടാക്കാം. ഇതിന് ശേഷം കോഫി മിക്സ് തണുക്കാൻ വെയ്ക്കാവുന്നതാണ്. തണുക്കാനായി ഐസ് ക്യൂബ് ചേർക്കാം.

കണ്ണിന് താഴെയുള്ള ഭാഗം മറയ്ക്കാൻ കത്രിക ഉപയോഗിച്ച് കോട്ടൺ പാഡ് യു ആകൃതിയിൽ മുറിക്കാം. ഈ കോട്ടൺ കോഫി മിക്സിലേക്ക് മുക്കണം. അധിക കോഫ് മിശ്രിതം ഒഴിവാക്കാൻ പാഡുകൾ ചെറുതായി ഞെക്കുക. കോട്ടൺ പാഡുകൾ നിങ്ങളുടെ കണ്ണുകൾക്ക് താഴെ വയ്ക്കുക, 15 മിനിറ്റ് നേരം ഇങ്ങനെ വെയ്ക്കാം. നിങ്ങൾക്ക് ദിവസവും ഈ മാസ്ക് പ്രയോ​ഗിക്കാം. ഉറപ്പായും ഫലം കാണും.

പ്രയോജനങ്ങൾ: കാപ്പിയിലെ ആന്റി - ഓക്സിഡന്റ് ​ഗുണങ്ങൾ ചർമ്മത്തിന് ​ഗുണം ചെയ്യും, ഒറ്റ രാത്രി കൊണ്ട് ഫലം കാണില്ല. ഇത് വളരെ പതുക്കേയുള്ള പ്രക്രിയയായിരിക്കും. പക്ഷേ ഫലം കാണും. ഇരുണ്ട വൃത്തങ്ങൾക്ക് പുറമെ കണ്ണ് വീർക്കുന്നത് കുറയ്ക്കുന്നതിനും ഇത് സഹായിക്കും. വാർദ്ധക്യത്തെ പ്രതിരോധിക്കുന്ന ഗുണങ്ങളുള്ള ഇത് രക്തചംക്രമണം വർദ്ധിപ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+